തരൂരിനെ അടപടലം പൂട്ടാന്‍ കേരള നേതാക്കള്‍: പ്രവർത്തക സമിതിയിലെടുത്തേക്കില്ല, കടുത്ത എതിർപ്പ്
ദില്ലി: എ ഐ സി സി അധ്യക്ഷസ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍ ശ്രദ്ധേയ പോരാട്ടം കാഴ്ചവെച്ചപ്പോള്‍ തന്നെ ശശി തരൂർ പ്രവർത്തക സമിതിയിലേക്ക് എത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കണമെന്ന നിലപാട് രാഹുല്‍ ഗാന്ധി മല്ലികാർജ്ജുന്‍ ഖാർഗയെ അറിയിക്കുകയും ചെയ്തു.
ശശി തരൂരും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും ഇതേ നിലപാടാണ് മുന്നോട്ട് വെക്കുന്നത്. അതേസമയം കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ കടുത്ത എതിർപ്പാണ് ശശി തരൂർ നേരിട്ടുകൊണ്ടിരിക്കുന്നത്.

25 വർഷം മുൻപ് ഏറ്റവുമൊടുവിൽ സമിതിയിലേക്കു തിരഞ്ഞെടുപ്പ് നടന്നത്. എ ഐ സി സി അധ്യക്ഷനെ തിരഞ്ഞെടുത്ത് 3 മാസത്തിനകം പ്ലീനറി സമ്മേളനം ചേർന്ന് പ്രവർത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കണമെന്നതാണ് പാർട്ടി ഭരണഘടന വ്യക്തമാക്കുന്നത്. ഇതുപ്രകാരമുള്ള പ്ലീനറി സമ്മേളനം ഫെബ്രുവരിയില്‍ നടക്കും.

കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായ സോണിയ ഗാന്ധിക്ക് പുറമെ 12 പേരെയാണ് പ്രവർത്തക സമതിയിലേക്ക് തിരഞ്ഞെടുപ്പിലൂടെ കണ്ടത്തേണ്ടത്. ബാക്കി 11 പേരെ പ്രസിഡന്റിന് നാമനിർദേശം ചെയ്യാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ശശി തരൂർ ഉള്‍പ്പടെ കേരളത്തില്‍ നിന്നടക്കമുള്ള നേതാക്കള്‍ രംഗത്തുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

എന്നാല്‍ കേരളത്തില്‍ നിന്നും ശശി തരൂർ പ്രവർത്തക സമിതിയിലേക്ക് എത്തുന്നതില്‍ സംസ്ഥാനത്തെ നേതാക്കള്‍ കടുത്ത എതിർപ്പിലാണ്. കേരളഘടകത്തിന്‍റെ പൊതുവികാരം താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. ഈ സാഹചര്യത്തില്‍ പ്ലീനറി സമ്മേളനത്തിന്‍റെ തീരുമാനമനുസരിച്ചാകും തരൂരിന്‍റെ തുടര്‍നീക്കങ്ങള്‍.
Vastu Tips: വാസ്തു പറയുന്നത് കേള്‍ക്കൂ, സമ്പാദ്യം വർദ്ധിപ്പിക്കാന്‍ കറുവപ്പട്ടയ്ക്കും കഴിയും

തരൂരിന്‍റെ നിലവിലെ പ്രകടനങ്ങളില്‍ സംസ്ഥാന നേതൃത്വം തന്നെ കടുത്ത അതൃപ്തി താരീഖ് അന്‍വറിന് മുന്നില്‍ പ്രകടിപ്പിച്ചു. ചില എംപിമാർ മാത്രം പിന്തുണയ്ക്കുമ്പോള്‍ എല്ലാ ഗ്രൂപ്പുകളും തരൂരിനെതിരാണ്. സ്വന്തം സംസ്ഥാനത്ത് ഇത്രത്തോളം എതിര്‍പ്പുയരുമ്പോള്‍ ഇതിനെയെല്ലാം മറികടന്ന് തരൂർ പ്രവർത്തക സമിതിയിലേക്ക് എത്തുമോയെന്നത് കണ്ടറിയണം.

ശശി തരൂർ അച്ചടക്ക ലംഘനം നടത്തുകയാണെന്നും ആവര്‍ത്തിച്ചാല്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമാക്കുന്നുണ്ട്. മറുവശത്താവട്ടെ കൂടുതല്‍ പ്രകോപനം വേണ്ടെന്ന നിലപാടിലാണ് തരൂരിപ്പോള്‍. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന റായ്പൂര്‍ പ്ലീനറി സമ്മേളനത്തില്‍ ദേശീയ നേതൃത്വം എന്ത് തീരുമാനം എടുക്കുമോയെന്നാണ് തരൂരും ഉറ്റുനോക്കുന്നത്.

പ്രവര്‍ത്തകസമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടില്ലെങ്കില്‍ തരൂര്‍ മത്സരിക്കാനായി രംഗത്തിറങ്ങിയേക്കും. ഇത് പാർട്ടിയില്‍ വലിയ രീതിയിലുള്ള എതിർപ്പിനും പൊട്ടിത്തെറിക്കും വഴിയൊരുക്കിയേക്കും. നിലവിൽ എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവരാണു പ്രവർത്തക സമിതിയിലുള്ള മലയാളികള്‍.

ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ ഉമ്മന്‍ ചാണ്ടിയും ഏകെ ആന്റണിയും ഇത്തവണത്തോടെ ഒഴിഞ്ഞേക്കും. അങ്ങനെയെങ്കില്‍ ഇരുവരേയും ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയേക്കും. എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറിയായ വേണുഗോപാല്‍ പ്രവർത്തക സമിതിയില്‍ തുടരുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. തരൂരിന് പുറമെ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ എന്നിവരാണ് കേരളത്തില്‍ നിന്നും പ്രധാനമായി പ്രവർത്തക സമിതി അംഗത്വം ആഗ്രഹിക്കുന്നവർ.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications