സുനിക്ക് ഫോണ്‍ എത്തിച്ചതിന് പിന്നിലും വൻ ഗൂഢാലോചന!! വിഷ്ണുവും പ്രതി!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് കാക്കനാട് ജയിലിൽ മൊബൈൽ ഫോൺ എത്തിച്ചതിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന. സംഭവത്തിൽ സിനിയുടെ സഹ തടവുകാരനായ വിഷ്ണുവിനെയും പ്രതി ചേർത്തു. വിഷ്ണുവിനെ കൂടാതെ മറ്റ് ആറു പേർ കൂടി പ്രതികളാണ്. വിഷ്ണുവും ജിൻസനുമടക്കം ഗൂഢാലോചന നടത്തിയാണ് സുനിക്ക് ഫോൺ എത്തിച്ചു കൊടുത്തതെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഇവരെക്കൂടാതെ കോട്ടയം സ്വദേശി വിപിൻ ലാൽ, പത്തനംതിട്ട സ്വദേശി സുനിൽ കുമാർ, രാമമംഗലം സ്വദേശി സനൽ പി മാത്യു, ഏലൂർ സ്വദേശി മഹേഷ് എന്നിവരാണ് മറ്റ് പ്രതികൾ. ഷൂസിനുള്ളിൽ ഫോണും സിമ്മും ഒളിപ്പിച്ചാണ് ജയിലിലേക്ക് കടത്തിയത്. മറൈൻ ഡ്രൈവിൽ നിന്ന് ഷൂസ് വാങ്ങി അത് മുറിച്ച് അതിനുള്ളിലാണ് ഫോൺ കടത്തിയത്.

pulsar

ജാമ്യത്തിലിറങ്ങിയ ജിൻസൻ, സനൽ, മഹേഷ്, സുനിൽ എന്നിവർ ഗൂഢാലോചന നടത്തി ഫോണ്‍ കടത്താൻ കൂട്ടു നിന്നു എന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. കാക്കനാട് ജയിലിൽ മൊബൈൽ ഉപയോഗിച്ചതിന് പൾസർ സുനിക്കും അഞ്ച് സഹ തടവുകാർക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ ജയിൽ സൂപ്രണ്ട് ആദ്യം നൽകിയ പട്ടികയിൽ വിഷ്ണുവിന്റെ പേര് ഉണ്ടായിരുന്നില്ല.

English summary
conspiracy behind mobile for pulsar suni in jail
Please Wait while comments are loading...