യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലാകുമെന്ന് ജയരാജന്‍: തിരിച്ചടിച്ച് യുവമോർച്ചയും സുരേന്ദ്രനും
തിരുവനന്തപുരം: സ്പീക്കർ എഎന്‍ ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പരസ്യമായി കൊലവിളി മുഴക്കുന്ന ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇതിന് മുമ്പും പലരെയും മോർച്ചറിയിലേക്ക് അയച്ച നേതാവാണ് പി ജയരാജൻ. നിരവധി കൊലക്കേസുകളിൽ പ്രതിയായ ജയരാജൻ വീണ്ടും നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയിൽ അഡ്മിറ്റായ ജയരാജന്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കുന്നവരല്ല യുവമോർച്ചക്കാരെന്ന് സിപിഎം മനസിലാക്കണം. ജയകൃഷ്ണൻ മാസ്റ്റർ അടക്കം നൂറുകണക്കിന് പ്രവർത്തകരെ നിങ്ങൾ മോർച്ചറിയിലേക്ക് അയച്ചിട്ടും ഞങ്ങൾ ഭയന്നിട്ടില്ല. കൊലക്കത്തി താഴെവെക്കാൻ സിപിഎം തയ്യാറല്ലെന്ന സന്ദേശമാണ് ജയരാജൻ മലയാളികൾക്ക് നൽകുന്നത്. ഭരണത്തിന്റെ ഹുങ്കിൽ അക്രമരാഷ്ട്രീയം അഴിച്ചുവിടാൻ ശ്രമിച്ചാൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കാൻ ബി ജെ പി തയ്യാറാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഗണപതി ഭഗവാനെ അപമാനിച്ച സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയണം. ഹിന്ദുക്കളെ അമ്പല നടയിൽ പച്ചയ്ക്ക് കെട്ടിത്തൂക്കുമെന്ന് മുസ്ലിംലീഗ് വർഗീയവാദികൾക്ക് മുദ്രാവാക്യം വിളിക്കാനുള്ള ധൈര്യം കൊടുത്തത് സർക്കാരാണ്. ഷംസീറിനെതിരെ നടപടിയെടുത്തിരുന്നെങ്കിൽ മുസ്ലിംലീഗുകാർ ഹിന്ദുക്കൾക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കില്ലായിരുന്നു. കേരളത്തിൽ ഹിന്ദുവിരുദ്ധ ശക്തികളെ സർക്കാർ സ്പോൺസർ ചെയ്യുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, പി ജയരാജന്റെ ഭീഷണി അർഹിക്കുന്ന അവജ്ഞയോടെതള്ളുന്നുവെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണന്‍ പ്രതികരിച്ചു. സി പിഎം നേതാക്കളുടെ കൊലവിളി ഒരു പാട് കണ്ട സംഘടനയാണ് യുവമോർച്ച. ഭരണസ്വാധീനംപോലുമില്ലാതെ എല്ലാവെല്ലുവിളിയേയും കേരളത്തിന്റെ മണ്ണിൽ അതിജീവിച്ച യുവജന പ്രസ്ഥാനമാണ് യുവമോർച്ചയെന്ന് ജയരാജൻ മറക്കണ്ടെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽകൃഷ്ണൻ പറഞ്ഞു.
സി പിഎമ്മിൽ ഓട്ടക്കാലണ വിലപോലുമില്ലാത്ത ജയരാജൻ സഖാക്കളുടെ കയ്യടികിട്ടാനും ഇസ്ലാമിക ഭീകരവാദികളെ സുഖിപ്പിക്കാനുമാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്.കൊലവിളി പരാമർശം നടത്തിയ പിജയരാജനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണം.എ എൻ ഷംസീറിനെതിരായ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരുകതന്നെചെയ്യുമെന്നും പ്രഫുൽകൃഷ്ണൻ സൂചിപ്പിച്ചു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications