എന്റെ ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ കാര്യം മാത്രമേ എനിക്കറിയൂ... നിലപാടില്‍ മലക്കം മറിഞ്ഞ് കമൽ...

  • Written By: Desk
Subscribe to Oneindia Malayalam

കമലിന്റെ പുതിയ ചിത്രമായ ആമിയെ കുറിച്ചുള്ള വിവാദങ്ങൾ ആദ്യം നായികയായി ഉറപ്പിച്ച വിദ്യാ ബാലന്റെ പിൻമടക്കത്തോടെ തുടങ്ങിയതാണ്. പിന്നീട് സിനിമ റിലീസായതിനു ശേഷവും വിവാദങ്ങൾക്ക് തിരശ്ശീല വീണിട്ടില്ല. ആമിക്കെതിരെ വരുന്ന നെഗറ്റീവ് റിവ്യൂകൾ സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷമാകുന്നു എന്നതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ചും സംഘപരിവാറിനെ എതിരെയും ഇതിനു മുന്നേ സംസാരിച്ച കമൽ എന്ന സംവിധായകൻ നെഗറ്റീവ് റിവ്യൂ സോഷ്യൽ മീഡിയയിൽ നിന്ന് റിമൂവ് ചെയ്യുന്നതിന് മൗനാനുവാദം നൽകുന്നു എന്നതാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്. മുമ്പ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് സിപിഎം വെഞ്ഞാറമൂട് ഏരിയ സമ്മേളനത്തിൽ കമൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ആളുകൾ രംഗത്ത് വന്നിരിക്കുന്നത്.

ആവിഷ്ക്കാര സ്വാതന്ത്ര്യം കടുത്ത വെല്ലുവിളി നോരിടുന്നു

ആവിഷ്ക്കാര സ്വാതന്ത്ര്യം കടുത്ത വെല്ലുവിളി നോരിടുന്നു

രാജ്യത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യം കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും, ജനങ്ങളെ ഏറ്റവും കൂടുതൽ സ്വാദീനിക്കുന്ന മാധ്യമം എന്ന നിലയിൽ സിനിമയ്ക്കെതിരെ സംഘപരിവാർ ശക്തികൾ ആക്രമണം നടത്തുന്നത് ഇതിന്റെ ഭാഗമാണെന്നും കമൽ വെഞ്ഞാറമൂടിൽ നടന്ന സിപിഎം എരിയ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചിരുന്നു.

പൂർണ്ണമായി അത് നിർമ്മാതാവിന്റെ സ്വത്ത്

പൂർണ്ണമായി അത് നിർമ്മാതാവിന്റെ സ്വത്ത്

എന്നാൽ അതേ കമൽസ തന്നെയാണ് തന്റെ സിനിമയ്ക്കെതിരെയുള്ള നെഗറ്റീവ് റിവ്യൂ സോഷ്യൽ മീഡിയയിൽ നിന്ന് റിമൂവ് ചെയ്യുന്നതിന് മൗനനുവാദം നൽകിയിരിക്കുന്നത്. സിനിമ റിലീസ് ചെയ്ത കഴിഞ്ഞാല്‍ അതില്‍ സംവിധായകന് പോലും അവകാശമില്ല. പൂര്‍ണ്ണമായി അത് നിര്‍മാതാവിന്റെ സ്വത്താണ്. റീല്‍ ആന്‍ഡ് റിയല്‍ സിനിമ നെഗറ്റീവ് റിവ്യൂ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതിനെതിരെ പറയാന്‍ തനിക്ക് അവകാശമില്ലെന്നാണ് കമലിന്റെ ഇപ്പോഴത്തെ വാദം.

സ്വന്തം കാര്യം വന്നപ്പോൾ...

സ്വന്തം കാര്യം വന്നപ്പോൾ...

കലാകാരൻ സർക്കാരിനെ വിമനർശിച്ചാൽ അവന്റെ ജാതിയും മതവും തേടിപ്പിടിച്ച് വർഗീയത പ്രചരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും കമൽ പറഞ്ഞിരുന്നു. ഇത്രത്തോളം ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്ന വ്യക്തി സ്വന്തം സിനിമയുടെ കാര്യത്തിൽ കാലുമാറിയിരിക്കുകയാണ്.

തനിക്ക് ഉത്തരവാദിത്തമില്ല

തനിക്ക് ഉത്തരവാദിത്തമില്ല

റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ആവശ്യപ്രകാരമാണ് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നെഗറ്റീവ് റിവ്യൂകള്‍ ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമാകുന്നതില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നാണ് കമൽ പറയുന്നത്. ഇതിനു മുമ്പും തിയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയതിനെ വിമർശിച്ച കമലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. കമിലിൻറെ ഇപ്പോഴത്തെ ചുവട് മാറ്റവും സംഘപരിവാർ ആഘോഷിക്കുകയാണ്.

തുടക്കം മുതൽ വിവാദം

തുടക്കം മുതൽ വിവാദം

തുടക്കം മുതല്‍ അവസാനം വരെ ഇത്രയുമയധികം വിവാദങ്ങള്‍ കത്തിനിന്നൊരു മലയാള സിനിമ അടുത്തൊന്നുമുണ്ടാവില്ല. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമലാസുരയ്യയുടെ ജീവിതകഥ പറയുന്ന ചിത്രം എന്നതു തന്നെ ചിലരെ അസ്വസ്ഥരാക്കിയിരുന്നു. തുടർന്ന് സിനിമയിൽ നിന്ന് വിദ്യാബാലൻ പിന്മാറിയതും, വിദ്യാബാലനാണ് സിനിമയിൽ അഭിനയിച്ചിരുന്നതെങ്കിൽ സിനിമയിൽ കൂടുതൽ‌ ലൈഗീകത കടന്നു കൂടിയേനെ എന്ന കമിലിന്റെ പരാമർശവും ഏറെ ചർച്ചയായിരുന്നു.

English summary
Controversy about Aami and Kamal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്