കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി സർക്കാർ ഇമേജ് ബിൽഡിംഗിൽ'; മോദി സർക്കാരിനെ പുകഴ്ത്തി കുറിപ്പ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; രാജ്യത്ത് ഇതുവരെ 84 പേർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. നാലിയരത്തോളം പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.രോഗം പൂർണമായി ഭേദമായ പത്ത് പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ്ജ് ചെയുതുവെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി സഞ്ജീവ് കുമാർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ചത് 22 പേർക്കാണ്.

അതിനിടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകായണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.ഫേസ്ബുക്കിലൂടെയാണ് ശോഭ പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ചും കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ചും രംഗത്തെത്തിയത്. പോസ്റ്റ് വായിക്കാം

 'ലേറ്റസ്റ്റ് അപ്ഡേറ്റ്സ്'

'ലേറ്റസ്റ്റ് അപ്ഡേറ്റ്സ്'

കോവിഡ് 19: മോദി സർക്കാർ കുറച്ചു സംസാരിക്കുകയും കൂടുതൽ പ്രവർത്തിക്കുകയും ചെയ്യുന്നു. പിണറായി സർക്കാർ കൂടുതൽ സംസാരിക്കുകയും കുറച്ചു മാത്രം പ്രവർത്തിക്കുകയും ചെയ്യുന്നു.കോവിഡ് 19 നെ പേടിച്ച് ഒരാളും പുറത്തിറങ്ങുക പോലും ചെയ്യരുതെന്ന് തലസ്ഥാനത്തെ കളക്ടർ പറയുന്നു, ജനം പരിഭ്രാന്തരാകുന്നു, മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തി കളക്ടറെ തിരുത്തുന്നു, പിന്നീട് വീഡിയോ കോൺഫറൻസ് വഴി ശാസിക്കുന്നു. ഇതാണല്ലോ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ 'ലേറ്റസ്റ്റ് അപ്ഡേറ്റ്സ്'.

 'ഇമേജ് ബിൽഡിംഗ്‌'

'ഇമേജ് ബിൽഡിംഗ്‌'

സഹായം ഉറപ്പാക്കാൻ കേന്ദ്ര ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഒരു കത്ത് അയക്കുക കൂടി ചെയ്തിട്ടുണ്ട്. അതായത്, പ്രളയകാലത്തെപ്പോലെ എല്ലാ ദിവസവും തൽസമയ സംപ്രേഷണത്തിൽ നിറഞ്ഞു നിൽക്കുക, കേന്ദ്രത്തിന് കത്തെഴുതുക തുടങ്ങിയ 'ഇമേജ് ബിൽഡിംഗ്‌' പ്രവർത്തനങ്ങളിലാണ് മുഖ്യമന്ത്രിയും സംഘവും. ഇതിവിടെ നടക്കുമ്പോൾ കേന്ദ്ര സർക്കാർ ചെയ്യുന്നത് എന്തൊക്കെയാണ് എന്നൊന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.ബഹളം കൂട്ടാതെ, ആളുകളെ പേടിപ്പിക്കാതെ ഒരു രാജ്യത്തിന്റെ ഗവൺമെന്റ് ഈ അസാധാരണ സ്ഥിതി വിശേഷത്തെ ഇഛാശക്തിയോടെ മറികടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

 ഇന്ത്യയുടെ ഇടപെടലുകള്‍ തുടങ്ങിയിരുന്നു

ഇന്ത്യയുടെ ഇടപെടലുകള്‍ തുടങ്ങിയിരുന്നു

ചൈനയിലെ വുഹാന്‍ നഗരത്തില്‍ 2019 ഡിസംബര്‍ 31ന് ആദ്യ കേസ് വന്നതുമുതല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായിച്ചേര്‍ന്ന് സ്ഥിതിഗതികള്‍ സ്ഥിരമായി വിലയിരുത്തുകയും അവലോകനം ചെയ്യുകയുമാണ്. 2020 ജനുവരി 30ന് ലോകാരോഗ സംഘടന കൊവിഡ് 19നെ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി പ്രഖ്യാപിക്കുന്നതിനു മുമ്പേ, ജനുവരി 8നു തന്നെ ഇന്ത്യയുടെ ഇടപെടലുകള്‍ തുടങ്ങിയിരുന്നു.

 വിവിധ നടപടികള്‍ സ്വീകരിച്ചു

വിവിധ നടപടികള്‍ സ്വീകരിച്ചു

ആരോഗ്യ മേഖലയില്‍ സംസ്ഥാനതലത്തിലുള്ള തയ്യാറെടുപ്പുകള്‍ക്ക് 2020 ജനുവരി 17നു നിര്‍ദേശം നല്‍കി. അതേദിവസം തന്നെ നിരീക്ഷണകേന്ദ്രങ്ങള്‍ തുടങ്ങി.
കൊവിഡ് 19 കൈകാര്യം ചെയ്യുന്നതിന് സാമൂഹിക നിരീക്ഷണം, രോഗികളെ പ്രത്യേകം നിരീക്ഷിക്കല്‍, ഒറ്റയ്ക്കു താമസിപ്പിച്ചു ചികില്‍സിക്കൽ, പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ - ദ്രുതകര്‍മ സംഘം തുടങ്ങിയവ ശക്തിപ്പെടുത്തിക്കൊണ്ട് സംസ്ഥാന ഗവണ്‍മെന്റുകളും കേന്ദ്രഭരണ പ്രദേശങ്ങളുമായി ചേര്‍ന്ന് കേന്ദ്ര മന്ത്രാലയങ്ങള്‍ വിവിധ നടപടികള്‍ സ്വീകരിച്ചു.

 നിരീക്ഷിക്കുകയും പരിശോധിക്കുകയും

നിരീക്ഷിക്കുകയും പരിശോധിക്കുകയും

മുംബൈ, ഡല്‍ഹി, കോല്‍ക്കൊത്ത വിമാനത്താവളങ്ങളില്‍ ജനുവരി 17നു സ്‌ക്രീനിംഗ് തുടങ്ങുകയും 21ന് ചെന്നൈ വിമാനത്താളത്തലേക്കു കൂടി വ്യാപിപ്പിക്കുകയും പിന്നീടത് 30 വിമാനത്താവളങ്ങളില്‍ക്കൂടി തുടങ്ങുകയും ചെയ്തു. വിദേശരാജ്യങ്ങളില്‍ നിന്നു വരുന്ന മുഴുവന്‍ യാത്രക്കാരെയും ഈ 30 വിമാനത്താവളങ്ങളില്‍ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ 12 പ്രധാന തുറമുഖങ്ങളിലും 65 പ്രധാനമല്ലാത്ത തുറമുഖങ്ങളിലും എത്തുന്ന കപ്പലുകളിലെ യാത്രക്കാരെയും പരിശോധനയ്ക്കു വിധേയരാക്കുന്നു.

 രോഗികളുടെ നില മെച്ചപ്പെട്ടു

രോഗികളുടെ നില മെച്ചപ്പെട്ടു

ഇന്ത്യ എല്ലായ്‌പ്പോഴും വിദേശത്തുള്ള നമ്മുടെ പൗരന്മാരുടെ ക്ഷേമത്തില്‍ ശ്രദ്ധയുള്ള രാജ്യമാണ്; കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് 2020 ഫെബ്രുവരി ഒന്നു മുതല്‍ തന്നെ യഥാസമയം നാട്ടിലേക്കു കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. 900 ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യാ ഗവണ്‍മെന്റ് ഇങ്ങനെ മടക്കിക്കൊണ്ടുവന്നു.ഇതിനു പുറമേ, ഇറ്റലിയില്‍ നിന്ന് 83 പേരെ എത്തിച്ച് കര്‍ക്കശ നിരീക്ഷണത്തിലാക്കി. ആശുപത്രികളിലുള്ള മുഴുവന്‍ രോഗികളുടെയും നില മെച്ചപ്പെട്ടു.

 വിലയിരുത്തുകയും ചെയ്തു

വിലയിരുത്തുകയും ചെയ്തു

സ്ഥിരമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തയ്യാറെടുപ്പുകള്‍ മെച്ചപ്പെടുത്തുന്നതിനു രാജ്യത്തു കൊവിഡ് 19 കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് രൂപം നല്‍കുന്നതിനുമായി പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരു സംഘം മന്ത്രിമാരുടെ ഉന്നതതല സമിതി രൂപീകരിച്ചു. ഈ സമിതി ഇതുവരെ ആറു തവണ യോഗം ചേരുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും സ്ഥിതിഗതികള്‍ അവലോകനം ചെയ്തു വിലയിരുത്തുകയും ചെയ്തു.

 രണ്ടുവട്ടം യോഗം ചേര്‍ന്നു

രണ്ടുവട്ടം യോഗം ചേര്‍ന്നു

അതിവേഗം സ്ഥിതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇന്നലെ മാത്രം മന്ത്രിതല സമിതി രണ്ടുവട്ടം യോഗം ചേര്‍ന്നു. രാജ്യത്തെ പൗരന്മാരുടെ ക്ഷേമതാല്‍പര്യം കണക്കിലെടുത്ത് വിവിധ മുന്‍കരുതല്‍ സംവിധാനങ്ങള്‍ക്കു തീരുമാനമെടുത്തു. ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിമാരുടെ സമിതിയുടെ ശുപാര്‍ശപ്രകാരം മന്ത്രിതല സമിതി സുപ്രധാന തീരുമാനങ്ങള്‍ സ്വീകരിച്ചു..- നിലവിലെ മുഴുവന്‍ വിസകളും ( നയതന്ത്ര വിസ, യുഎന്റെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും വിസ, തൊഴില്‍ വിസ, പ്രോജക്റ്റ് വിസ എന്നിവ ഒഴികെ) 2020 ഏപ്രില്‍ 15 വരെ റദ്ദു ചെയ്തു. ഇത് മാര്‍ച്ച് 13ന് അര്‍ധരാത്രി മുതല്‍ അതാതു രാജ്യങ്ങളില്‍ പ്രാബല്യത്തില്‍ വന്നു.

 ഏപ്രില്‍ 15 വരെ നിര്‍ത്തിവച്ചു

ഏപ്രില്‍ 15 വരെ നിര്‍ത്തിവച്ചു

- ഒസിഐ ( ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ) കാര്‍ഡ്പ്രകാരമുള്ള വിസാ രഹിത യാത്രാ സൗജന്യം 2020 ഏപ്രില്‍ 15 വരെ നിര്‍ത്തിവച്ചു. ഇതും മാര്‍ച്ച് 13ന് അര്‍ധരാത്രി നിലവില്‍ വന്നു ).- നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒസിഐ കാര്‍ഡുടമകള്‍ക്ക് ഇഷ്ടമുള്ള കാലത്തോളം ഇവിടെ തുടരാം.- ഇന്ത്യയിലുള്ള മുഴുവന്‍ വിദേശികളുടെയും വിസകള്‍ സാധുവായിരിക്കുന്നതും അവര്‍ ഇ-എഫ്ആര്‍ആര്‍ഒ മുഖേന സമീപത്തുള്ള എഫ്ആര്‍ആര്‍ഒ/എഫ്ആര്‍ഒയെ ബന്ധപ്പെട്ട് വിസ നീട്ടുകയോ അവര്‍ക്ക് താല്‍പര്യമുള്ള കോണ്‍സുലാറിലേക്കു മാറ്റുകയോ ചെയ്യാവുന്നതാണ്.- ഇന്ത്യയില്‍ നിര്‍ബന്ധിത സാഹചര്യങ്ങളില്‍ യാത്ര തുടരേണ്ടതുള്ള വിദേശികള്‍ അടുത്തുള്ള ഇന്ത്യന്‍ ദൗത്യ കാര്യാലയവുമായി ബന്ധപ്പെടണം.

നിരീക്ഷണ നടപടിക്രമങ്ങൾ

നിരീക്ഷണ നടപടിക്രമങ്ങൾ

- വിസാ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നശേഷം, ഇറ്റലിയിലോ കൊറിയന്‍ റിപ്പബ്ലിക്കിലോ സഞ്ചരിക്കുന്നവരും തിരികെ ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്നവരുമായ ആളുകള്‍ അവര്‍ക്ക് കൊവിഡ് 19 ഇല്ല എന്ന അതാതു രാജ്യത്തു നിന്നുള്ള പരിശോധനാ സര്‍ട്ടിഫിക്കേറ്റ് ഹാരാക്കണം. 2010 മാര്‍ച്ച് 10 അര്‍ധരാത്രി മുതല്‍ ഇതിനു പ്രാബല്യമുണ്ടായിരിക്കും.
- ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഒഫ് കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്ന് ഇങ്ങോട്ടു വരുന്ന എല്ലാ യാത്രക്കാരും 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.
- ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഒഫ് കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ പോകുന്നത് നിരുല്‍സാഹപ്പെടുത്തുന്നു.- ഇന്ത്യയിലേക്ക് വരുന്ന മുഴുവന്‍ യാത്രക്കാരും ഇന്ത്യാ ഗവണ്‍മെന്ററ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നിരീക്ഷണ നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ടതാണ്.

പരിശോധനയ്ക്ക് വിധേയരാവണം

പരിശോധനയ്ക്ക് വിധേയരാവണം

- അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി വരുന്ന മുഴുവന്‍ അന്താരാഷ്ട്ര യാത്രക്കാരും പരിശോധനകള്‍ക്കു വിധേയരാകണം. ഇത് ആഭ്യന്തര മന്ത്രാലയം പ്രത്യേകം വിജ്ഞാപനം ചെയ്തു.- ഇന്ത്യയിലേക്ക് വരുന്ന മുഴുവന്‍ അന്തര്‍ദേശീയ യാത്രക്കാരും ഇന്ത്യയില്‍ അവരുടെ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുന്ന സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണ്.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും സമര്‍പ്പിക്കുകയും പ്രവേശിക്കുന്ന സ്ഥലത്തെ ആരോഗ്യ വകുപ്പ് കൗണ്ടറില്‍ ആഗോള മാനദണ്ഡങ്ങളനുസരിച്ചുള്ള പരിശോധനയ്ക്ക് വിധേയരാവുകയും വേണം.

English summary
Corona; Soba surendran against Pinarayi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X