Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 19 ഹോട്ട് സ്‌പോട്ടുകള്‍ കൂടി; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 2052 പേരെ

തിരുവനന്തപുരം: കേരളത്തില്‍ 13000ത്തിലധികം പേര്‍ക്ക് ഇന്ന് കൊറോണ രോഗം സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. 2052 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 908 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

അതേസമയം, സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്. 147 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 11,655 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 638 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, എറണാകുളം 14, കാസര്‍ഗോഡ് 9, പത്തനംതിട്ട 8, പാലക്കാട് 7, തൃശൂര്‍, വയനാട് 5 വീതം, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,689 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,09,794 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,39,593 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,92,340 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,63,328 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,012 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Recommended Video

cmsvideo
    Relaxation in one month long lockdown in kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+