കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ഉത്തരവ് പിന്‍വലിക്കണം... കൊറോണ ബാധിതരുടെ സഹായം ഇല്ലാതാക്കരുത്, മോദിക്ക് പിണറായിയുടെ കത്ത്!!

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടും, ധനസഹായം നല്‍കാതിരിക്കുന്ന കേന്ദ്ര നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധിയില്‍ നിന്ന് രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കോ, രോഗബാധിതരുടെ ചികിത്സയ്‌ക്കോ പണം നല്‍കാനാവില്ലെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പിണറായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കൊറോണ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതോടെ രോഗബാധിതരുടെ ചികിത്സയ്ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാന്‍ വഴിയൊരുങ്ങിയിരുന്നു.

1

നേരത്തെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിന് പിന്നാലെ ഇറക്കിയ വിശദീകരണ കുറിപ്പില്‍ ഈ ചട്ടങ്ങള്‍ റദ്ദാക്കിയിരുന്നു. കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ സഹായധനം ലഭിക്കാനുള്ള വഴിയാണ് ഇതോടെ അടഞ്ഞത്. സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്ന് കൊറോണ ബാധിതര്‍ക്ക് ചികിത്സ നല്‍കാനും കഴിയുമായിരുന്നു.

ചെറിയ തിരുത്തലുണ്ട് എന്ന് ചൂണ്ടിക്കാണിച്ച്, കേന്ദ്രം വരുത്തിയ ഈ മാറ്റം കൊറോണ ചികിത്സാരംഗത്ത് വലിയ പ്രത്യാഘാതമാണ് വരുത്തുകയെന്നും ദുരിതാശ്വാസത്തിനും സഹായിത്തിനും വേണ്ടിയുള്ള ദുരിതാശ്വാസ നിധിയുടെ അര്‍ത്ഥം തന്നെ ഇല്ലാതാക്കുന്നതാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചു. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് വലിയ സഹായകമാകുന്ന ചട്ടം പുനസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. റദ്ദാക്കിയ നടപടി പിന്‍വലിക്കണെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൊറോണയെ നേരിടാന്‍ ഇതുവരെ ധനസഹായം നല്‍കിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്കും ആവര്‍ത്തിച്ചു. കോവിഡിനെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് ധനസഹായം വേണമെന്ന് ജിഎസ്ടി യോഗത്തില്‍ തന്നെ ആവശ്യപ്പെട്ടതായും ഐസക് പറഞ്ഞു. പണം നല്‍കിയ എന്ന് കേന്ദ്രം പറഞ്ഞില്ലെന്നായിരുന്നു ഐസക്ക് പറഞ്ഞു. ഇറാനിലെ പോലെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ് പടര്‍ന്നാല്‍ അത് കേരളത്തെ ഗുരുതരമായി ബാധിക്കും. നിരവധി പ്രവാസികള്‍ക്ക് തിരികെ വരേണ്ടി വരും. രോഗബാധിതരായവരും തിരികെ വരും. പ്രവാസികല്‍ നിരവധി തിരികെ വന്നാല്‍, കേരളത്തിലേക്കുള്ള പ്രവാസികളുടെ പണമൊഴുക്ക് കുറയുമെന്നും ഐസക്ക് പറഞ്ഞു.

അതേസമയം കൊറോണ വൈറസിനെതിരെ കേരളം പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കൊറോണയുമായി ബന്ധപ്പെട്ട് 1245 പേര്‍ നിരീക്ഷണത്തിലാണ്. മെഡിക്കല്‍ കോളേജില്‍ നിന്ന് നാല് പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് ഒരാളെയും ഡിസ്ചാര്‍ജ് ചെയ്തു. ആകെ 88 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 68 എണ്ണത്തില്‍ പരിശോധനാ ലഭിച്ചു. എല്ലാം നെഗറ്റീവാണ്.

English summary
coronavirus cm pinarayi vijayan writes to pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X