'ചിലര്‍ ഒളിച്ചു കളി നടത്തുന്നു, ഇത് ആപത്ത്'; കുറ്റകരമായി കണക്കാക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈല. അപൂര്‍വം ചിലര്‍ ഒളിച്ച് നടക്കുകയാണ്. ഇത് അത്യന്തം ആപത്താണ്. തീരെ അനുസരിക്കാതെ വരുമ്പോള്‍ ഇത് കുറ്റകരമായി കണക്കാക്കേണ്ടതായി വരുംമെന്നും മന്ത്രി പറഞ്ഞു.
കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും എത്തുന്നവരെ ഒരു മാസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരേണ്ടതുണ്ട്. സ്വന്തം ജീവനും നാടിന്റെ ജീവനും വിലപ്പെട്ടതാണ്. വുഹാനില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിന് പോയത് കേരളത്തില്‍ നിന്നാണ്. അതിനാലാണ് കേരളം ഇത്ര ജാഗ്രത പുലര്‍ത്തുന്നത്. ഇത് മറ്റുള്ളവരിലേക്ക് പകര്‍ന്നാല്‍ ഇത്രയും ജനസാന്ദ്രമായ സ്ഥലത്ത് വലിയ ആപത്താണ്, മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്ത് 1999 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 75 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ തുടരുന്നത്.
Recommended Video
പൊതുജനങ്ങള്‍ക്ക് സംശയ നിവാരണത്തിനായി സംസ്ഥാന തലത്തിലും ജില്ലാ ആസ്ഥാനങ്ങളിലും 24 മണിക്കുര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകള്‍ സജ്ജമാണ്.ംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിലും, എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications