കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ കിറ്റ് വിതരണം പൂര്‍ണ്ണതോതില്‍ നടപ്പാക്കാന്‍ വൈകും; പ്രതിസന്ധി ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുകയാണ്. കേരളത്തില്‍ ഇന്നലെ 9 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നാല് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തര്‍ക്ക് വീതവുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. ശേഷിക്കുന്ന മുന്നു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പടര്‍ന്നത്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212പേരെ സംസ്ഥാനത്ത് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതലാണ് സൗജന്യകിറ്റ് വിതരണം ആരംഭിക്കുന്നത്. ആയിരം രൂപയുടെ കിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത റേഷന്‍ കടയില്‍ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ. പോര്‍ട്ടബിലിറ്റി സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ സൗജന്യ കിറ്റ് വിതരണം പൂര്‍ണ്ണതോതില്‍ നടപ്പാക്കാന്‍ വൈകുമെന്നാണ് റിപ്പോര്‍ട്ട്.

സൗജന്യകിറ്റ്

സൗജന്യകിറ്റ്

സപൈക്കോയില്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്താത്തതാണ് വെല്ലുവിളിയാവുന്നത്. 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് വേണ്ടത് ഒരു ലക്ഷം ടണ്‍ ഭക്ഷ്യ വസ്തുവാണ്.സപ്ലൈക്കോയില്‍ സ്റ്റോക്കുള്ളത് ഇരുപതിനായിരം ടണ്‍ ഭക്ഷ്യവസ്തുക്കളാണെന്നുമാണി റിപ്പോര്‍ട്ട്. 8728831 കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്തുള്ളഥ്. ഇത്രയും പേര്‍ത്ത് 17 വിഭവങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യാനിരുന്നത്.

 വിതരണം

വിതരണം

മഞ്ഞകാര്‍ഡ് വിഭാഗത്തിനാണ് ആദ്യം കിറ്റ് വിതരണം ചെയ്യുന്നത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സൗജന്യ അരി വിതരണം 21 മുതലാണ് ആരംഭിക്കുന്നത്. മഞ്ഞകാര്‍ഡുകാര്‍ക്ക് കിറ്റ് 9ന് അകവും മുന്‍ഗണന വിഭാഗത്തിലുള്ള പിങ്ക് കാര്‍ഡ് വിഭാഗക്കാര്‍ക്ക് 21 ന് അകവും സബ്‌സിഡി നീല കാര്‍ഡ് ഉടമകള്‍ക്ക് 30 നകവും കിറ്റുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം.

പാക്കിങ്

പാക്കിങ്

കിറ്റ് വിതരണത്തിനായി സംസ്ഥാനത്തെ മുഴുവന്‍ മാവേലി സ്റ്റോറുകളും പീപ്പിള്‍ ബസാറുകളുമാണ് പാക്കിങ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്. സപ്ലൈക്കോ മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍ ബസാര്‍ എന്നിവിടങ്ങളിലെ സ്റ്റോക്കുള്ള സാധനങ്ങള്‍ ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ കിറ്റ് തയ്യാറാക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കം നിലച്ചതോടെ ഉപ്പ്, പയര്‍, ചെറുപയര്‍, കടല തുടങ്ങിയ സാധനങ്ങള്‍ക്ക് സപ്ലക്കോ ഔട്ട്‌ലെറ്റുകളില്‍ ക്ഷാമം നേരിടുന്നുണ്ട്. നീക്കിയിരിപ്പ് കൂടുതലുള്ള ഔട്ട്‌ലെറ്റുകളില്‍ നിന്നും സാധനം എത്തിക്കാനാണ് നീക്കം.

കൊറോണ

കൊറോണ

ഇന്നലെ 13 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് മൂന്ന് പേര്‍, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് രണ്ട് പേര്‍, കണ്ണൂരില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് ഇന്ന് രോഗം ഭേദമായത്. സംസ്ഥാനത്ത് ആകെ 345 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 259 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് 140470 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 749 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടൂകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Recommended Video

cmsvideo
Why kerala model become popular in world?
ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

ഇന്നലെ പുതുതായി 169 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കാത്തിരിക്കാനാണ് കേരളത്തിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Coronavirus Outbreak: Free Kit Distribution begins Today, Crisis may Occur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X