തിരുവനന്തപുരം നഗരസഭയിൽ ബിജെപി വനിതാ അംഗം വെട്ടിച്ചത് 5കോടി രൂപ?അഴിമതി ആരോപണവുമായി എൽഡിഎഫ്

  • By: ‍ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: നഗരസഭയിൽ ബിജെപി അംഗങ്ങൾക്കെതിരെ ഗുരുതര അഴിമതി ആരോപണം. ബിജെപി കൈകാര്യം ചെയ്യുന്ന നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി നഗരസഭയ്ക്ക് 5 കോടി രൂപയുടെ നഷ്ടം വരുത്തി ടെക്നോപാർക്കിലെ കമ്പനികൾക്ക് നികുതി ഇളവ് നൽകിയെന്നാണ് ആരോപണം.

ബിജെപിക്ക് രണ്ടാമത്തെ സീറ്റ്?കെ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കും?യുഡിഎഫ് വിജയം കള്ളവോട്ടിൽ?

മിഷേൽ ആത്മഹത്യ ചെയ്തത് തന്നെ! കാരണം?അന്വേഷണം അവസാനിപ്പിക്കുന്നു,ആ ഫോണിൽ നിന്നും മായ്ച്ചുകളഞ്ഞത്...

സമിതി അദ്ധ്യക്ഷയായ ബിജെപി നേതാവ് സിമി ജ്യോതിഷ് അഴിമതി നടത്താനായി സെക്രട്ടറിയുടെ അധികാരം കവർന്നെടുത്തെന്നും ആരോപണമുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് എൽഡിഎഫിന്റെ ആവശ്യം.

bjp

ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന് സിമി ജ്യോതിഷ് അദ്ധ്യക്ഷയായ സമിതി നിയമവിരുദ്ധമായി 4.93 കോടി രൂപയുടെ നികുതിയിളവ് നൽകിയെന്നാാണ് ആരോപണം. സമിതിയുടെ തീരുമാനം സെക്രട്ടറി, മേയര്‍, നഗരസഭാ കൗണ്‍സില്‍ എന്നിവരെ അറിയിച്ചില്ല. ഇത് കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 22ാം വകുപ്പിന് വിരുദ്ധമാണ്. തീരുമാനം നിയമപരമെന്ന് വരുത്താന്‍ നഗരസഭയുടെ പാനലിന് പുറത്തുള്ള അഭിഭാഷകനില്‍ നിന്ന് നിയമോപദേശവും തേടി.

നികുതി ഇളവ് നല്‍കിയതിന് നന്ദി അറിയിച്ച് തേജസ്വിനി മേയര്‍ക്ക് കത്ത് നല്‍കിയതോടെയാണ് ബിജെപി നടത്തിയ കോടികളുടെ അഴിമതി പുറത്തുവന്നത്. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിൽ കഴമ്പുണ്ടെന്നും കണ്ടെത്തി. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് എൽഡിഎഫിന്റെ ആവശ്യം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജൂൺ 7 ബുധനാഴ്ച നഗരസഭാ കാര്യാലയത്തിലേക്ക് എൽഡിഎഫ് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.

English summary
corruption allegation against bjp Councillor in trivandrum.
Please Wait while comments are loading...