കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ അഴിമതിക്ക് കുഞ്ഞൂഞ്ഞിന്‍റെ കൈയില്‍ തെളിവോ?രാഹുലിന് കഴിയാത്തത് ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ?

മോദി സര്‍ക്കാര്‍ അഴിമതിക്ക് ലക്ഷ്യമിടുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോപണം.മോദി സര്‍ക്കാര്‍ ഈ കമ്പനിയുമായി സഹകരിക്കുന്നത് വന്‍ തോതില്‍ അഴിമതി ലക്ഷ്യമിട്ടാണെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: മോദി സര്‍ക്കാര്‍ അഴിമതിക്ക് ലക്ഷ്യമിടുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോപണം. ഇന്ത്യ മുമ്പ് കരിമ്പട്ടികയില്‍പ്പെടുത്തിയ ബ്രിട്ടീഷ് കമ്പനിക്ക് പ്ലാസ്റ്റിക് കറന്‍സി അച്ചടിക്കുന്നതിന് കരാര്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി ഉമ്മന്‍ചാണ്ടി ആരോപിച്ചു. പാര്‍ലമെന്റിന്റെ പബ്ലിക്ക് അണ്ടര്‍ടേക്കിങ്‌സ് കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്കു വിരുദ്ധമായിട്ടാണ് ഈ നീക്കമെന്നും ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു.

മോദി സര്‍ക്കാര്‍ ഈ കമ്പനിയുമായി സഹകരിക്കുന്നത് വന്‍ തോതില്‍ അഴിമതി ലക്ഷ്യമിട്ടാണെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഈ നീക്കം കള്ളനോട്ട് അച്ചടിക്കു സാധ്യതയുണ്ടെന്നും രാജ്യ സുരക്ഷയെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

 കൂട്ട് കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയുമായി

കൂട്ട് കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയുമായി

മുമ്പ് ഇന്ത്യ കരിമ്പട്ടികയില്‍പ്പെടുത്തിയ ഡില്യാറുവെന്ന കമ്പനിക്കാണ് സര്‍ക്കാര്‍ പ്ലാസ്റ്റിക് കറന്‍സി അച്ചടിക്കുന്നതിന് കരാര്‍ നല്‍കിയിരിക്കുന്നതെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ നിരോധിച്ച അതേദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് സംയുക്ത സാങ്കേതിക ഉച്ചകോടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരില്‍ ഒരാള്‍ ഡില്യാറുവാണെന്നും തെളിവുകള്‍ ഹാജരാക്കി അദ്ദേഹം വ്യക്തമാക്കി.

സംശയാസ്പദം

സംശയാസ്പദം

പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലും ഈ കമ്പനി ഭാഗമാണെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. കേന്ദ്രം കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയെ തന്നെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും കമ്പനിയുമായി സഹകരിക്കുന്നതും ദുരൂഹമാണെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

 മോദിക്ക് ഉത്തരമുണ്ടാവുമോ

മോദിക്ക് ഉത്തരമുണ്ടാവുമോ

കറന്‍സി പിന്‍വലിക്കല്‍ പ്രഖ്യാപനം വന്ന അതേദിവസം നടന്ന ഇന്ത്യ-യുകെ ടെക് ഉച്ചകോടിയില്‍ പ്ലാറ്റിനം സ്‌പോണ്‍സര്‍മാരായിരുന്നത് ഡില്യാറുവാണ്. ഈ ഉച്ചകോടി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസമേയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ഇതൊക്കെയാണ് ഉമ്മന്‍ചാണ്ടിയില്‍ സംശയമുണ്ടാക്കിയിരിക്കുന്നത്.

 ഗുരുതര അപകടം

ഗുരുതര അപകടം

1997-98 കാലത്താണ് ആദ്യമായി നോട്ട് അച്ചടിക്കാന്‍ വിദേശ കമ്പനികളെ ഏല്‍പ്പിക്കുന്നത്. 100, 500 രൂപയുടെ ഒരുലക്ഷം കോടി രൂപ മൂല്യമുളള 360 കോടി നോട്ടുകള്‍ അച്ചടിക്കാന്‍ ഡിലാറ്യു ഉള്‍പ്പെടെയുള്ള മൂന്നു കമ്പനികളെ ഏല്‍പ്പിച്ചത്. ഇങ്ങനെ വിവിധ രാജ്യങ്ങളിലായി കറന്‍സി അച്ചടിച്ചാല്‍ ഗുരുതര പ്രശ്‌നം ഉണ്ടാകുമെന്നായിരുന്നു പാര്‍ലമെന്റിന്റെ പബ്ലിക്ക് അണ്ടര്‍ ടേക്കിങ്‌സ് കമ്മിറ്റിയുടെ വിലയിരുത്തല്‍.ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുമെന്നും കമ്മിറ്റി പറയുന്നു.

 കൂടുതല്‍ നോട്ടുകള്‍

കൂടുതല്‍ നോട്ടുകള്‍

ഈ കമ്പനികള്‍ കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ചാല്‍ അറിയാനാവില്ലെന്നും ഇത് തീവ്രവാദികളിലേക്കും കുറ്റവാളികളിലേക്കും എത്തുമെന്നു കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഇത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ഇതിനു പിന്നാലെയാണ് 2013 മാര്‍ച്ച് 20ന് കറന്‍സി അച്ചടിക്കാന്‍ വിദേശ കമ്പനികളെ ഏല്‍പ്പിക്കരുതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് പിന്നീട് കേന്ദ്രം അംഗീകരിക്കുകയായിരുന്നു.

 ഓഹരിയില്‍ വര്‍ധനവ്

ഓഹരിയില്‍ വര്‍ധനവ്

2013-15 വരെ ഇന്ത്യയില്‍ പ്രവര്‍ത്തനമുളളതായി ഈ കമ്പനിയുടെ റിപ്പോര്‍ട്ടുകളിലെന്നും വ്യക്തമാക്കിയിരുന്നില്ലെന്നും എന്നല്‍ 2016 മാര്‍ച്ചില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ 100 ശതമാനം പ്രവര്‍ത്തനം ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.മാത്രമല്ല ഏപ്രിലിനു ശേഷം കമ്പനിയുടെ ഓഹരി മൂല്യം 33. 33 ശതമാനം വര്‍ധിച്ചതായും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടുന്നു.

 ധനകാര്യസഹമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്

ധനകാര്യസഹമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്

നോട്ട് നിരോധനത്തിനു പിന്നാലെ പ്ലാസ്റ്റിക് നോട്ട് അച്ചടിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാന്‍ ഏല്‍പ്പിച്ചിട്ടുള്ള കമ്പനികളില്‍ ഡില്യാറുവുമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. ഈതില്‍ സംയുക്ത പര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും അദ്ദേഹം.

English summary
corruption allegation against modi by former kerala chief minister ummanchandi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X