അഴിമതി കാര്യത്തില്‍ ബിജെപി കോണ്‍ഗ്രസിനേക്കാള്‍ മോശം: അരവിന്ദ് കെജ്രിവാള്‍

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: അഴിമതി കാര്യത്തില്‍ ബിജെപി കോണ്‍ഗ്രസിനേക്കാള്‍ മോശമാണെന്ന് അരവിന്ദ് കെജ്രിവാള്‍. ബിജെപിക്ക് കോണ്‍ഗ്രസിന്റെ ഗതി വരുമെന്നും അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് രാംലീല മൈതാനത്ത് ചേര്‍ന്ന യോഗത്തിലാണ് അരവിന്ദ് കെജ്രിവാള്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

വ്യാപം, റാഫേല്‍ അഴിമതികള്‍, ബിര്‍ല, സഹാറ ഡയറികളൊക്കെ ഇതാണ് വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി ആക്രമിച്ചാണ് കെജ്രിവാള്‍ പ്രസംഗം ആരംഭിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളെ  ബിജെപി ദുര്‍ബലപ്പെടുത്തുകയാണ്. ആഴിമതി വിരുദ്ധ ബ്യുറോയുടെ അധികാരം അവര്‍ നമ്മളില്‍ നിന്ന് തട്ടിയെടുത്തുവെന്നും കെജ്രിവാള്‍ ആരോപിച്ചു.

kejriwal-

ഇവിടെ ജഡ്ജിമാര്‍ക്കുപോലും സുരക്ഷിതത്വമില്ലെന്നും കെജ്രിവാള്‍ ആരോപിച്ചു. നിങ്ങള്‍ കോണ്‍ഗ്രസിനെ പിഴുതെറിഞ്ഞതുപോലെ ബിജെപിയുടെ സമയവും അടുത്തുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊക്കെയുണ്ടെങ്കിലും നമ്മള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ 70 വര്‍ഷമായി ഒരു സര്‍ക്കാരിനും കഴിയാത്ത രീതിയിലാണ് ആംആദ്മി പ്രവര്‍ത്തിക്കുന്നത്. ഇതൊരു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാളിന് പുറമെ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, അശുതോഷ്, ഗോപാല്‍ റായ്, കുമാര്‍ വിശ്വാസ്, അതിഷി മര്‍ലെന തുടങ്ങി നിരവധി നേതാക്കളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
bjp is more worst in corruption than congress; aravind kejrival in aap party anniversary meeting. he said this in aaps fifth anniversary meeting in ramleela maidan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്