Get Updates
Get notified of breaking news, exclusive insights, and must-see stories!

അടൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് രണ്ട് മരണം... കൊല്ലപ്പെട്ടത് യുവ ദമ്പതിമാര്‍

പത്തനംതിട്ട: അടൂര്‍ നഗരത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് യുവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. ബസിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നൂറനാട് ശാന്തിഭവനത്തില്‍ ശ്യാംകുമാര്‍, ഭാര്യ അടൂര്‍ പുത്തന്‍പീടികയില്‍ ശില്‍പ സത്യന്‍ എന്നിവരാണ് മരിച്ചത്. നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന വാങ്ങി വരുന്നതിനിടെയാണ് ഇരുവരുടെയും നേരെ ബസ് പാഞ്ഞുകയറിയത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം നടന്നത്.

1

മാവേലിക്കര്‍ അടൂര്‍ മങ്ങടി റൂട്ടില്‍ നടത്തുന്ന മോണിംഗ് സ്റ്റാര്‍ ബസ് അടൂര്‍ റവന്യൂ ടവര്‍ പിന്നിട്ട് നഗരത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് നിയന്ത്രണം വിട്ടത്. ഈ സമയം റോഡരികിലൂടെ നടന്ന് വരികയായിരുന്നു ദമ്പതിമാര്‍. ഇവര്‍ക്ക് നേരെ ബസ് പാഞ്ഞുകയറി. ബസിന് അടിയില്‍പ്പെട്ട് പോയ ദമ്പതിമാരെ ബസ് മറിച്ചിട്ട ശേഷമാണ് പുറത്തെടുത്തത്. ഇവര്‍ തല്‍ക്കക്ഷണം കൊല്ലപ്പെട്ടു.

സംഭവസമയത്ത് ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. അപകടമുണ്ടായ ഉടന്‍ ബസ് ഡ്രൈവറും കണ്ടക്ടറും ഒഴികെയുള്ള മറ്റ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഡ്രൈവറുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദാക്കുമെന്ന് വ്യക്തമാക്കി. സംഭവസ്ഥലത്തെത്തി കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു പോലീസ് മേധാവിയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+