ഹൈക്കോടതി 'ചതിച്ചു'... ശശീന്ദ്രന്റ തിരിച്ചുവരവ് വൈകും, ഉടന്‍ വേണം, എന്‍സിപി വാശിയില്‍ തന്നെ

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്കുള്ള എകെ ശശീന്ദ്രന്റെ മടങ്ങിവരവ് ഇനിയും വൈകുമെന്ന് ഉറപ്പായി. ഫോണ്‍വിളി കേസില്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയ ഹൈക്കോടതിയാണ് ശശീന്ദ്രന്റെ കാത്തിരിപ്പ് നീട്ടിയത്. ഡിസംബര്‍ 12നു മാത്രമേ ഇനി കോടതി ഹര്‍ജി പരിഗണിക്കുകയുള്ളൂ. കോടതിയില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചാല്‍ മന്ത്രിയാവാനുള്ള ഒരുക്കത്തിലായിരുന്നു ശശീന്ദ്രന്‍. നേരത്തേ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി കൂടി വന്ന ശേഷം മന്ത്രി സ്ഥാനം തിരിച്ചുനല്‍കാമെന്ന നിലപാടിലായിരുന്നു ഇടതു മുന്നണി. ഇതിനിടെയാണ് ഹര്‍ജി പരിഗണിക്കുന്നത് കോടതി രണ്ടാഴ്ച്ചത്തേക്കു നീട്ടിയത്.

1

ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശശീന്ദ്രനുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങളാണ് ഇതില്‍ പറഞ്ഞിരിക്കുന്നതെന്ന് അറിയിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, ശശീന്ദ്രനും പരാതിക്കാരിയായ യുവതിയും തമ്മില്‍ കോടതിക്കു പുറത്തുവച്ചു തന്നെ കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു. കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച കാര്യം യുവതി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

2

ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതു മാറ്റിയതിനു പിറകെ ശശീന്ദ്രനെ ഉടന്‍ മന്ത്രിയാക്കണമെന്ന ആവശ്യവുമായി എന്‍സിപി വീണ്ടും രംഗത്തെത്തി. തീരുമാനം ഇനിയും വൈകരുതെന്നും എല്‍ഡിഎഫ് ഉടന്‍ യോഗം വിളിക്കണമെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
High court will hear Phone trap case of Ak Saseendran on december 12

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്