കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്‌ വ്യാപനം; ശബരിമല ദര്‍ശനം നിര്‍ത്തിവെക്കില്ല

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നിര്‍ത്തിവെക്കില്ലെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ്‌ എ വാസു അറിയിച്ചു. ഗുരുവായുര്‍ ക്ഷേത്രത്തിലെ പോലെ ശബരിമലയിലെ തീര്‍ഥാടകരെ വിലക്കില്ലെന്നാണ്‌ ബോര്‍ഡ്‌ അറിയിച്ചത്‌. ഗുരുവായൂരിലെ സാഹചര്യമല്ല ശബരിമലയിലുള്ളതെന്നും ദേവസ്വം ബോര്‍ഡ്‌ വ്യക്തമാക്കി. ഗുരുവായൂരിലേത്‌ ജനവാസ കേന്ദ്രമാണ്‌. എന്നാല്‍ ശബരിമലയിലെ സ്ഥിതി വ്യത്യസ്‌തമാണെന്നും പ്രസിഡന്റ്‌ കൂട്ടി ച്ചേര്‍ത്തു. ശബരിമലയില്‍ ദിവസമെത്തുന്ന 2000 തീര്‍ഥാടകരാണ്‌. തിരക്ക്‌ നിയന്ത്രിക്കാന്‍ 1153 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്‌.

sabarimala

കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ 238 ജീവനക്കാര്‍ക്കും 181 പൊലീസുകാര്‍ക്കും കോവിഡ്‌ ബാധിച്ചിരുന്നു. കോവിഡ്‌ വ്യാപനം നിയന്ത്രിക്കാന്‍ ദേവസ്വം ജീവനക്കാരെ കുറക്കുമെന്നും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അറിയിച്ചു. അതേസമയം കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പരിശോധന കര്‍ശനമാക്കി. രോഗ വ്യാപനം ഭക്തര്‍ക്കിടയില്‍ ഇല്ലാത്തിനാല്‍ നിലവിലുള്ള പ്രവേശനാനുമതി തടയില്ലെന്ന നിലപാടിലാണ്‌ ദേവസ്വം ബോര്‍ഡ്‌.എന്നാല്‍ ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കൂട്ടേണ്ടതില്ലെന്ന്‌ ഉന്നത തല യോഗത്തില്‍ തീരുമാനമായി. ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. നിലവിലെ രീതി തുടര്‍ന്നു പോകാനാണ്‌ യോഗം തീരുമാനിച്ചത്‌.

English summary
covid 19; sabarimala pilgrims not stop says devswam board president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X