കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്ക് 48960 കോവിഡ് വാക്സിനുകൾകൂടി എത്തി; ഇതുവരെ വാക്സിൻ സ്വീകരിച്ചത് 10 ലക്ഷത്തിലധികം പേർ

തിരുവനന്തപുരത്ത് 16,640 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്‌സിനുകളും കോഴിക്കോട് 13,120 ഡോസ് വാക്‌സിനുകളും വിതരണത്തിനെത്തിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമം നേരിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കേരളത്തിലേക്ക് അരലക്ഷത്തോളം കൂടുതൽ ഡോസ് വാക്സിനുകൾകൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ 48960 ഡോസ് വാക്സിനുകളാണ് എത്തിയത്.

Covid Vaccine

തിരുവനന്തപുരത്ത് 16,640 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്‌സിനുകളും കോഴിക്കോട് 13,120 ഡോസ് വാക്‌സിനുകളും വിതരണത്തിനെത്തിച്ചു. നേരത്തെ കൂടുതൽ ഡോസ് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യമൊരുക്കാനാകുമെന്ന് ആരോഗ്യ പ്രവർത്തകർ കണക്കുകൂട്ടുന്നു.

തിരുവനന്തപുരം ഉൾപ്പടെയുള്ള ജില്ലകളിലാണ് വാക്സിൻ ക്ഷാമം നേരിട്ടത്. സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വിതരണവും തടസപ്പെട്ടിരുന്നു. കൂടുതൽ ടോസ് വാക്സിൻ എത്താത്ത സാഹചര്യമുണ്ടായാൽ ഇന്ന് മുതൽ വാക്സിനേഷൻ പൂർണമായും മുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുത്തിവയ്പുകളുടെ എണ്ണം കുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാർക്ക് മാത്രം വാക്‌സിനേഷൻ നൽകിയാൽ മതിയെന്നാണ് നിർദേശം.

സംസ്ഥാനത്ത് ഇതുവരെ ആകെ 10,19,525 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 3,65,942 ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 1,86,421 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. 98,287 മുന്നണി പോരാളികള്‍ക്കും 2,15,297 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ളതും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളതുമായ 1,53,578 പേരാണ് വാക്സിൻ സ്വീകരിച്ചത്.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

അതേസമയം സംസ്ഥാനത്ത് ഇന്നലെ 1412 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1252 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 117 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3030 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,046 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62 ആണ്. .39,236 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 245 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ ജില്ലകളിലും ഇരുന്നൂറിൽ കുറവാണ് പുതിയ രോഗബാധകൾ.

ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
നെറികെട്ട പ്രചാരണത്തിന് ഷൈലജ ടീച്ചറുടെ ചുട്ടമറുപടി | Oneindia Malayalam

English summary
Covid vaccine more doses for distribution in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X