കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായര്‍ക്കെതിരായ 'തീക്കളി' സമുദായം ഒറ്റക്കെട്ടായി നേരിടണം;വി മുരളീധരന് നായര്‍ വിരോധമെന്നും...

ബിജെപിയെ വെള്ളാപ്പള്ളിയുടെ കാല്‍ക്കീഴില്‍ കെട്ടിയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും, നായര്‍ വിരോധം തലയ്ക്ക് പിടിച്ച ആളാണ് മുരളീധരനെന്നും സുഗതന്‍ ആരോപിക്കുന്നു.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഉപവാസമിരിക്കുന്ന ബിജെപി നേതാവ് വി മുരളീധരനെതിരെ ഹിന്ദു പാര്‍ലമെന്റ് സെക്രട്ടറി സിപി സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്. വി മുരളീധരന്‍ ഒരു ജാതിക്കോമരമാണെന്നും, നായര്‍ സമുദായത്തില്‍പ്പെട്ടയാള്‍ക്കെതിരെയുള്ള സമരമായത് കൊണ്ടാണ് മുരളീധരന് ഇത്ര ഉത്സാഹമെന്നും സുഗതന്‍ പറയുന്നു.

പത്രോസും വര്‍ഗീസും ഇസ്ലാമും നടത്തുന്ന കോളേജുകള്‍ എന്ത് തെമ്മാടിത്തരം കാണിച്ചാലും ഒരു കുഴപ്പവുമില്ല, ഒരു സമരവും ഹിന്ദു നേതാക്കന്മാരുടെ ഭാഗത്ത് നിന്നില്ല. ഇത് നായര്‍ നടത്തുന്നത് കൊണ്ട് അടപ്പിക്കണമെന്നാണ് അവരുടെ ലക്ഷ്യമെന്നും സുഗതന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

lakshminair

വിദ്യാര്‍ത്ഥികളെ കരുവാക്കി ലക്ഷ്മി നായര്‍ക്കെതിരെ നടത്തുന്ന ഈ തീക്കളി നായര്‍ സമുദായം ഒറ്റക്കെട്ടായി നേരിടണമെന്നും സുഗതന്‍ ആഹ്വാനം ചെയ്യുന്നു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ബിജെപിയെ വെള്ളാപ്പള്ളിയുടെ കാല്‍ക്കീഴില്‍ കെട്ടിയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും, നായര്‍ വിരോധം തലയ്ക്ക് പിടിച്ച ആളാണ് മുരളീധരനെന്നും സുഗതന്‍ ആരോപിക്കുന്നു.

ഈഴവര്‍ കൂടുതലുള്ള കഴക്കൂട്ടം മണ്ഡലമാണ് വി മുരളീധരന്‍ മത്സരിക്കാന്‍ തിരഞ്ഞെടുത്തത്. എന്‍എസ്എസിനെതിരെ പട നയിച്ച മുരളീധരനെ നായര്‍ സമുദായം തിരിച്ചടിച്ചു തോല്‍പ്പിച്ചുവെന്നും സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ലക്ഷ്മി നായര്‍ക്കും, ലോ അക്കാദമിക്കുമെതിരെയും വി മുരളീധരന്‍ രംഗത്ത് വന്നതാണ് സുഗതനെ പ്രകോപിപ്പിച്ചത്. ഹിന്ദു ഐക്യമെന്ന മുദ്രാവാക്യമുയര്‍ത്തി രൂപീകരിച്ച സംഘടനയായ ഹിന്ദു പാര്‍ലമെന്റിന്റെ സെക്രട്ടറിയാണ് സിപി സുഗതന്‍.

English summary
cp suguthan facebook post against v muraleedharan and supports lakshmi nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X