കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനി രാജയെ സിപിഐ വീണ്ടും കൈവിട്ടു; മണിയെ തള്ളാന്‍ തയ്യാറല്ല, അവരോട് തന്നെ ചോദിക്കൂവെന്ന് കാനം

Google Oneindia Malayalam News

തിരുവനന്തപുരം: ആനി രാജക്കെതിരെ എംഎം മണി നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണമില്ലാതെ സിപിഐ. ആനി രാജയെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി ഇതുവരെ തയ്യാറായിട്ടില്ല. പാര്‍ട്ടിയിലെ വനിതാ അംഗത്തിനെതിരെ നടന്ന അവഹേളനത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും അത് അവരോട് ചോദിക്കൂ എന്ന് പറഞ്ഞ് കാനം രാജേന്ദ്രന്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

മാസം 25 ലക്ഷം, ഭാര്യയായിരിക്കണം, വിശാലിന്റെ നായികയോട് ബിസിനസുകാരന്റെ ഓഫര്‍, വെളിപ്പെടുത്തല്‍ വൈറല്‍മാസം 25 ലക്ഷം, ഭാര്യയായിരിക്കണം, വിശാലിന്റെ നായികയോട് ബിസിനസുകാരന്റെ ഓഫര്‍, വെളിപ്പെടുത്തല്‍ വൈറല്‍

1

സിപിഐ ദേശീയ നേതാക്കളില്‍ നിന്നും ഇടുക്കി ജില്ലാ സെക്രട്ടറിയില്‍ നിന്നും മണിക്കെതിരെ വിമര്‍ശനമുണ്ടായിട്ടും ഔദ്യോഗികമായി പ്രശ്‌നങ്ങള്‍ക്ക് ഇല്ലെന്ന നിലപാടിലാണ് സിപിഐ. ആനി രാജയ്ക്ക് എതിരെ മണി നടത്തിയ പരാമര്‍ശത്തിന് അവര്‍ തന്നെ ഉത്തരവാദിയെന്നാണ് സിപിഐ സംസ്ഥാന നേതൃത്വത്തിനുള്ളത്.

കെകെ രമയ്‌ക്കെതിരെ മണി നടത്തിയ പ്രതികരണം നിയമസഭയിലെ ഭരണ-പ്രതിപക്ഷ തര്‍ക്കത്തിന്റെ ഭാഗമായി കാണണമെന്നും അവിടെ തന്നെ പരിഹാരം കാണണമെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ആനിരാജ അനാവശ്യമായി വിഷയത്തില്‍ അഭിപ്രായം പറഞ്ഞുവെന്നാണ് നേതൃത്വം കരുതുന്നത്.

സഭാ നിയമം ലംഘിച്ചാണ് ആനി രാജ പ്രസ്താവന നടത്തിയത്. ഇത് അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ആനി രാജ പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായമല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കെകെ രമയ്‌ക്കെതിരെ നിയമസഭയില്‍ മണി പറഞ്ഞ കാര്യങ്ങള്‍ അവഹേളനമാണോ എന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. സ്പീക്കര്‍ തന്നെ തീരുമാനിക്കട്ടെ എന്ന നിലപാടാണ് സിപിഐ നേതൃത്വത്തിനുള്ളത്. സിപിഎം-യുഡിഎഫ് തര്‍ക്കത്തില്‍ അഭിപ്രായം പറയും മുമ്പേ് ആനി രാജ സംസ്ഥാന നേതൃത്വവുമായി ആലോചിക്കാത്തതിലും വിയോജിപ്പുണ്ട്.

സംസ്ഥാന കാര്യങ്ങളില്‍ ദേശീയ നേതാക്കള്‍ നിലപാട് പറയുമ്പോള്‍ കൂടിയാലോചന വേണമെന്ന് നേരത്തെയും കാനം രാജേന്ദ്രന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ലംഘനമായാണ് ആനി രാജയുടെ പ്രസ്താവനയെ കാണുന്നത്. നിയമസഭ സമ്മേളനം നടക്കുമ്പോള്‍ യുഡിഎഫിന് രാഷ്ട്രീയ ആയുധം നല്‍കുന്ന തരത്തില്‍ ആനി രാജ പ്രതികരിച്ചത് രാഷ്ട്രീയമായി പക്വത ഇല്ലാത്ത നിലപാടായിട്ടാണ് സംസ്ഥാന നേതൃത്വം വ്യാഖ്യാനിക്കുന്നത്.

മണി നിയമസഭയില്‍ പറഞ്ഞതിനോട് പ്രതികരിക്കണമെങ്കില്‍ അതിന് സിപിഐക്ക് 17 എംഎല്‍എമാര്‍ ഉണ്ട്. അവരാണ് അത് പറയേണ്ടത്. അല്ലാതെ ആനി രാജയല്ലെന്നും നേതാക്കള്‍ പറയുന്നു. മണിക്കെതിരെ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ നടത്തിയ അഭിപ്രായ പ്രകടനവും നേതൃത്വത്തിന് രുചിച്ചിട്ടില്ല. ഇടുക്കി ജില്ലയിലെ സിപിഎം-സിപിഐ തര്‍ക്കത്തിന്റെ ഭാഗമായി നടത്തുന്ന അഭിപ്രായ പ്രകടനത്തെ വേണമെങ്കില്‍ അംഗീകരിക്കാം.

മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

അതേസമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ കെകെ രമ ജയിച്ചത് ജനതാദളില്‍ മത്സരിച്ചിട്ടാണെന്ന മണിയുടെ പരാമര്‍ശത്തില്‍ എല്‍ജെഡിയും കലിപ്പില്‍. മണിയെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ പറഞ്ഞു.

പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....

English summary
cpi didnt support annie raja on mm mani's remarks this is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X