മാവോയിസ്റ്റ് നേതാക്കള്‍ക്ക് അനുശോചനം അര്‍പ്പിച്ച് സിപിഐ കണ്ണൂര്‍ ജില്ലാ സമ്മേളനം

  • Posted By: SANOOP PC
Subscribe to Oneindia Malayalam

കണ്ണൂര്‍: മാവോയിസ്റ്റ് നേതാക്കള്‍ക്ക് അനുശോചനം അര്‍പ്പിച്ച് സിപിഐ കണ്ണൂര്‍ ജില്ലാ സമ്മേളനം. ഇരിട്ടിയില്‍ വച്ച് നടക്കുന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. നിലമ്പൂര്‍ കാട്ടില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോ അംഗം കുപ്പു ദേവരാജ്, പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയംഗം അജിത എന്നിവരെയാണ് പ്രമേയത്തിലൂടെ അനുശോചിച്ചത്.

ആദ്യം ഐക്യരാഷ്ട്ര സഭ ഇടപെടട്ടേ.... മാലിദ്വീപിലേക്ക് തലയിടാനില്ലെന്നും ഇന്ത്യ

നിലമ്പൂര്‍ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടപടിയില്‍ സിപിഐ നേതൃത്വം നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വി കെ സുരേഷ് ബാബുവാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്. ശനിയാഴ്ച രാവിലെ ആരംഭിച്ച പ്രതിനിധി സമ്മേളനം  പ്രതിനിധി സമ്മേളനം ഇരിട്ടി ഫാല്‍ക്കന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഉല്‍ഘാടനം നിര്‍വ്വഹിച്ചത്.

cpi

മുന്‍ കാല നേതാക്കളെ ദേശീയ സെക്രട്ടറിയേറ്റ് മെമ്പര്‍ പന്ന്യന്‍ രവീന്ദ്രന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ജെ ചിഞ്ചു റാണി, മന്ത്രിമാരായ കെ രാജു, പി തിലോത്തമന്‍ എന്നിവര്‍ സംസാരിച്ചു. താവം ബാലകൃഷ്ന്‍ രക്തസാക്ഷി പ്രമേയവും വികെ സുരേഷ് ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു.
English summary
CPI Kannur district conference condoles Maoist leaders

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്