കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം വിഭാഗങ്ങളെ അടുപ്പിക്കാന്‍ സിപിഐയും: തന്‍സീം ഇ ഇന്‍സാഫിനെ പോഷക സംഘടനയാക്കും

Google Oneindia Malayalam News

മുസ്ലിം വിഭാഗത്തെ പാർട്ടിയോട് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷ മുഖമുള്ള സംഘടനയുമായി സി പി ഐ. മുസ്ലിം വിഭാഗങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'തന്‍സീം ഇ ഇന്‍സാഫ്' എന്ന സംഘടനയെ രാഷ്ട്രീയമായി ഏറ്റെടുത്തുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്കിടയിലെ പ്രവർത്തനം ശക്തമാക്കാനാണ് വിജയവാഡയില്‍ നടക്കുന്ന പാർട്ടി കോണ്‍ഗ്രസിലെ നിർദേശം.

നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചെറു ഗ്രൂപ്പുകളായിട്ടാണ് 'തന്‍സീം ഇ ഇന്‍സാഫ്' പ്രവർത്തിക്കുന്നത്. ഇതിന് പകരമായി എല്ലാ ഗ്രൂപ്പുകളേയും ചേർത്തിണക്കിയുള്ള ഒരു ദേശീയ രൂപമാണ് സി പി ഐ ലക്ഷ്യമിടുന്നത്.

മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ള ഒരു സ്വതന്ത്ര സംഘടന

ന്യൂനപക്ഷ-മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ള ഒരു സ്വതന്ത്ര സംഘടന എന്ന നിലയില്‍ സി പി ഐ നേരത്തെ തന്നെ തന്‍സീം ഇ ഇന്‍സാഫിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് സംഘടനയെ പാര്‍ട്ടി ബഹുജനസംഘടനകളുടെ വിഭാഗത്തിലുള്‍പ്പെടുത്തി പാര്‍ട്ടികോണ്‍ഗ്രസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കും ഉള്ളത്: അവരോട് ചോദിക്കുമോ: കലക്കന്‍ മറുപടിയുമായി ഡെയ്സിനിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കും ഉള്ളത്: അവരോട് ചോദിക്കുമോ: കലക്കന്‍ മറുപടിയുമായി ഡെയ്സി

സാമുദായിക രീതിയില്‍ സംഘടനകള്‍ ഉണ്ടാക്കുന്നതിനോട്

സാമുദായിക രീതിയില്‍ സംഘടനകള്‍ ഉണ്ടാക്കുന്നതിനോട് വിയോജിപ്പിച്ച് പ്രകടിപ്പിച്ച നിലപാടായിരുന്നു സി പി ഐ നേരത്തെ സ്വീകരിച്ചിരുന്നത്. കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്ന് 2022 മാര്‍ച്ചിലാണ് ഇത് കേരളത്തില്‍ തുടങ്ങിയത്. ദളിതരെ, ദളിതർ എന്ന രീതിയില്‍ സംഘടിപ്പിച്ച് മുന്നോട്ട് പോവുന്നത് പോലും അവരോട് കാണിക്കുന്ന വിമർശനമാണെന്ന് നിലപാടായിരുന്നു തിരുവനന്തപുരത്ത് നടന്ന സി പി ഐ സംസ്ഥാന സമ്മേളനത്തിലുണ്ടായിരുന്നത്.

സുരേഷ് ഗോപിയെ തൊട്ടാല്‍ പൊള്ളും: വെട്ടിനിരത്തിയത് ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെ മറ്റ് രണ്ടുപേരെസുരേഷ് ഗോപിയെ തൊട്ടാല്‍ പൊള്ളും: വെട്ടിനിരത്തിയത് ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെ മറ്റ് രണ്ടുപേരെ

തന്‍സീം ഇ ഇന്‍സാഫി'നെക്കുറിച്ച് പാർട്ടി കോണ്‍ഗ്രസില്‍

'തന്‍സീം ഇ ഇന്‍സാഫി'നെക്കുറിച്ച് പാർട്ടി കോണ്‍ഗ്രസില്‍ റിപ്പോർട്ട് ചെയ്ത സി പി ഐ ന്യൂനപക്ഷങ്ങള്‍ പൊതുവേയും മുസ്ലിംവിഭാഗം പ്രത്യേകമായും അവഗണനയും അരക്ഷിതാവസ്ഥയും നേരിടുകയാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ന്യൂനപക്ഷക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് ചെലവഴിക്കാതെ തിരിച്ചുനല്‍കുകയാണ് ചെയ്യുന്നതെന്നും പാർട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച റിപ്പോർട്ടില്‍ പറയുന്നത്.

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ യാചിച്ച്

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ യാചിച്ച് നേടേണ്ടതല്ലെന്ന് ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തന്‍സീം ഇ ഇന്‍സാഫ് പ്രവർത്തിക്കുന്നതെന്നും സി പി ഐ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രമുഖ നേതാവായിരുന്ന എ.ബി. ബര്‍ദാന്‍ ജനറല്‍സെക്രട്ടറിയായിരുന്ന കാലത്താണ് മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഒരു സ്വതന്ത്രസംഘടനയെന്ന നിലപാടിന് സി പി ഐ പിന്തുണ നല്‍കിയിരുന്നത്.

എന്നാല്‍ തന്‍സീം ഇ ഇന്‍സാഫിനെ സംഘടനയുടെ പോഷക

എന്നാല്‍ തന്‍സീം ഇ ഇന്‍സാഫിനെ സംഘടനയുടെ പോഷക സംഘടനയായി മാറ്റാന്‍ അന്ന് സി പി ഐ തയ്യാറായില്ല. പലസംസ്ഥാനങ്ങളിലും ഇതിന് ഘടകങ്ങളും ഇവയെ ഒന്നിപ്പിക്കുന്നതിനായി ദേശീയ കൌണ്‍സിലും രൂപീകരിച്ചെങ്കിലും സംഘടനയ്ക്ക് രാഷ്ട്രീയ മുഖം നല്‍കാന്‍ സി പി ഐ തയ്യാറായിരുന്നില്ല. ഈ നിലപാടിന് മാറ്റം വേണമെന്നാണ് വിജയവാഡ പാർട്ടി കോണ്‍ഗ്രസില്‍ ആവശ്യമുയരുന്നത്.

ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം

അതേസമയം, ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം വേണമെന്ന ആവശ്യവം സി പി ഐ കേരള ഘടകം ഇന്നലെ പാർട്ടി കോണ്‍ഗ്രസില്‍ ഉന്നയിച്ചിരുന്നു. രാഷ്ട്രീയ റിപ്പോർട്ട് ചർച്ചയിൽ രാജാജി മാത്യു തോമസാണ് കേരളഘടകത്തിന്റെ നിലപാട് അവതരിപ്പിച്ചത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കേരള ഘടകം കോൺഗ്രസില്ലാതെ എങ്ങനെ ബി ജെ പിയെ പ്രതിരോധിക്കുമെന്ന ചോദ്യവും ഉയർത്തി

English summary
CPI to bring Muslim groups closer: Tanseem e Insaaf will be made a feeder organization
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X