മാണിയെ വേണോ സിപിഐയെ വേണോ?; സിപിഎമ്മില്‍ ആശയക്കുഴപ്പം; പ്രതീക്ഷയോടെ കോണ്‍ഗ്രസ്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തുവരവെ കെഎം മാണിയെ ചൊല്ലി ഇടതുമുന്നണിയില്‍ സര്‍വത്ര ആശയക്കുഴപ്പം. യുഡിഎഫില്‍ നിന്നും വിട്ടുപോയ കെഎം മാണിയുടെ കേരള കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നതിനെചൊല്ലി സിപിഎമ്മും സിപിഐയും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസമാണ് നിലനില്‍ക്കുന്നത്.
പിണറായിക്ക് അഹംഭാവം മണിക്ക് ധാര്‍ഷ്ട്യം, സിപിഎമ്മുമായി ഒത്തുപോകില്ലെന്ന് സിപിഐ
മാണിയെ ഇരുകൈയ്യുംനീട്ടി സ്വീകരിക്കാമെന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഎം. എന്നാല്‍, സിപിഐ ആകട്ടെ ഒരുകാരണവശാലും മാണിയെ അടുപ്പിക്കില്ലെന്ന് പലവട്ടം സൂചന നല്‍കിക്കഴിഞ്ഞു. മാത്രമല്ല, കേരള കോണ്‍ഗ്രസിനെ അധിക്ഷേപിക്കുന്ന രീതിയില്‍തന്നെ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരാമര്‍ശം നടത്തിയത് മുന്നണിയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുത്താല്‍ എല്‍ഡിഎഫ് വിടുമെന്നാണ് സിപിഐ നല്‍കുന്ന സന്ദേശം. ഇതോടെ മാണിയെ വേണോ അതോ സിപിഐയെ വേണോ എന്നതില്‍ തര്‍ക്കം രൂക്ഷമാകാനാണ് സാധ്യത. അതുകൊണ്ടുതന്നെ, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഇടതുമുന്നണി പ്രവേശനത്തിന് ഒരുങ്ങുന്ന കേരള കോണ്‍ഗ്രസിന് തീരുമാനം നീട്ടിവെക്കേണ്ടിവരും.

സിപിഐ ഇടതുമുന്നണി വിട്ടാല്‍ യുഡിഎഫില്‍ ചേരാന്‍ തന്നെയാണ് സാധ്യത ഏറെയും. കോണ്‍ഗ്രസുകാര്‍ സിപിഐയെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണ ആവശ്യമാണെന്ന് പറയുന്ന സിപിഐ യുഡിഎഫില്‍ ചേരുകയും കെഎം മാണി എല്‍ഡിഎഫില്‍ എത്തുകയും ചെയ്യുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications