പിണറായിക്ക് അഹംഭാവം മണിക്ക് ധാര്‍ഷ്ട്യം, സിപിഎമ്മുമായി ഒത്തുപോകില്ലെന്ന് സിപിഐ

  • Written By: Vaisakhan
Subscribe to Oneindia Malayalam

കട്ടപ്പന: സിപിഎമ്മുമായുള്ള തര്‍ക്കങ്ങള്‍ സിപിഐ വീണ്ടും പരസ്യമാക്കുന്നു. ഭരണതലത്തിലും ജില്ലാസമ്മേളനങ്ങളിലുമുള്ള വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നതിനിടെ പുതിയ ആരോപണങ്ങളുമായി സിപിഐ രംഗത്തെത്തിയിട്ടുണ്ട്. ഇടുക്കി ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രി വിജയന് അഹംഭാവമാണെന്നും ജില്ലയില്‍ സിപിഎമ്മുമായി യാതൊരു വിധത്തിലുള്ള ഒത്തുപോകലിനും സാധിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം.

സിപിഐയെ ദ്രോഹിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും സിപിഐ കുറ്റപ്പെടുത്തുന്നു. നേരത്തെ സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളില്ലെല്ലാം സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. സിപിഎമ്മിന്റെ ബലത്തിലാണ് സിപിഐക്ക് എംഎല്‍എമാരുണ്ടായത് എന്ന് വരെ നേതാക്കള്‍ ആരോപിച്ചിരുന്നു.

ഒറ്റുകാരായി ചിത്രീകരിക്കുന്നു

ഒറ്റുകാരായി ചിത്രീകരിക്കുന്നു

കൈയ്യേറ്റം ഒഴിപ്പിക്കലില്‍ ഇടുക്കിയിലെ സിപിഎം നേതാക്കള്‍ വെറുതെ ആരോപണങ്ങളുന്നയിക്കുകയാണ്. സിപിഐയെ ഒറ്റുകാരായ ചിത്രീകരിക്കാനാണ് സിപിഎം ശ്രമിച്ച്‌കൊണ്ടിരിക്കുന്നത്. ഇതിനെതിരെ കടുത്ത നടപടികള്‍ ഇനി എടുക്കാന്‍ പോവുന്നത്. സിപിഐ വഴിച്ചെണ്ടയാണെന്ന ധാരണ സിപിഎമ്മിന് വേണ്ടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലയില്‍ കൈയ്യേറ്റക്കാരില്ലെന്ന നിലപാടാണ് സിപിഎമ്മിനെന്നും പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.

പിണറായിക്ക് പരിഹാസം

പിണറായിക്ക് പരിഹാസം

മുഖ്യമന്ത്രിയാണെന്നും പറഞ്ഞിട്ടില്ല കാര്യമില്ല. പിണറായി വിജയന് അഹംഭാവമാണ്. പാപ്പാത്തിച്ചോലയിലെ കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള തീരുമാനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന സര്‍ക്കാര്‍ അദ്ദേഹമാണെന്ന തരത്തിലായിരുന്നു. സിപിഐ കുറ്റപ്പെടുത്താനാണ് അദ്ദേഹം കൂടുതല്‍ സമയം കണ്ടെത്തുന്നത്. സ്വയം വരുത്തിവെക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി സിപിഐ അല്ലെന്നും അത് സിപിഎമ്മിന്റെ മാത്രം ഉത്തരവാദിത്തം ആണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈയ്യേറ്റക്കാര്‍ക്ക് സഹായം

കൈയ്യേറ്റക്കാര്‍ക്ക് സഹായം

ഇടത് എംപി ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയ വിഷയത്തില്‍ എംപിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്. എന്നാല്‍ ഇത് നേരത്തെ അറിഞ്ഞിട്ടും സിപിഐ കുറ്റംപറയാനാണ് മന്ത്രി എംഎം മണി ശ്രമിച്ചത്. ഒറ്റുകാരാണെന്ന് പോലും മണി പറഞ്ഞു. ഇതിന് പുറമേ അസഭ്യ പരാമര്‍ശങ്ങളും നടത്തി. യഥാര്‍ഥത്തില്‍ ജോയ്‌സ് ജോര്‍ജിനെ മറയാക്കി കൈയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഐര ഒരിക്കലും സബ്കളക്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പറയുന്നുണ്ട്.

മണിക്ക് ധാര്‍ഷ്ട്യം

മണിക്ക് ധാര്‍ഷ്ട്യം

മന്ത്രി എംഎം മണി സിപിഐയെ മുഖ്യ എതിരാളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഇടുക്കിയിലെ സിപിഎം നേതാക്കളെ കൂട്ടുപിടിച്ചാണ് ഇപ്പോഴത്തെ അപവാദ പ്രചാരണം. കോണ്‍ഗ്രസുകാരില്‍ നിന്ന് തങ്ങള്‍ പ്രതിഫലം പറ്റിയെന്ന മണിയുടെ പ്രസ്താവന സിപിഎമ്മിന്റെ നിലപാടാണോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും മണിക്കെതിരായിരുന്നു. സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പുറത്തുവരാതിരിക്കാനുമാണ് മണി സിപിഐയെ വിമര്‍ശിക്കുന്നതെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

ഐക്യം വേണ്ട

ഐക്യം വേണ്ട

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന മാര്‍ക്‌സിയന്‍ കാഴ്ച്ചപ്പാടാണ് സിപിഐയ്ക്കുള്ളത്. എന്നാല്‍ സിപിഎമ്മിനും അതിന്റെ ഉന്നത നേതാക്കള്‍ക്കും അങ്ങനെ ഒരാഗ്രഹമില്ല. സിപിഎമ്മില്‍ നിന്ന് സിപിഐയിലേക്ക് പ്രവര്‍ത്തകര്‍ പോകുന്നതിലാണ് സിപിഎമ്മിന്റെ വിഷമം. ഇക്കാരണത്താല്‍ കാനം രാജേന്ദ്രന്‍ നയിച്ച ജനജാഗ്രതാ യാത്ര വിജയിക്കരുതെന്നും സിപിഎം ആഗ്രഹിച്ചതായി സിപിഐ കുറ്റപ്പെടുത്തി.

English summary
cpi criticise cpm and pinarayi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്