ഞാന്‍ സിപിഎം, സിപിഐ വക്താവല്ല: കനയ്യ കുമാര്‍

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: ഭരണത്തിനെതിരെ സംസാരിക്കുന്നവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് ദലിത് ആക്ടിവിസ്റ്റ് കനയ്യകുമാര്‍ പറഞ്ഞു. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ജനാധിപത്യത്തില്‍ വിയോജിപ്പുകളുടെ ആവശ്യകത എന്ന വിഷയത്തില്‍ ശശികുമാറുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍; അഞ്ചു കരാറുകളില്‍ ഒപ്പുവച്ചു

ഇത്തരം ശ്രമങ്ങള്‍ക്കെതിരെ കൂട്ടായി രംഗത്തിറങ്ങണം. വിപ്ലവം ജനിക്കുന്നത് കൂട്ടായ്മയില്‍ നിന്നാണ്. കേവലം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ രാഷ്ട്രീയ നേതാക്കളില്‍ നിന്നോ അല്ല. ഇന്നത്തെ കാലത്ത് രാജ്യദ്രോഹമെന്നതിന്റെ അര്‍ഥംതന്നെ മാറിയിരിക്കുന്നു. നോബല്‍ പ്രൈസ് ജേതാവ് അമര്‍ത്യാസെന്നിനെ പോലും രാജ്യദ്രോഹിയായി കണക്കാക്കിയ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഫാഷിസത്തിനെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചണിനിരക്കേണ്ടതുണ്ടെന്നും കനയ്യകുമാര്‍ പറഞ്ഞു.

kanahaiya

ശശിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയേണ്ടവരും തെറ്റിനെതിരെ പ്രതികരിക്കാന്‍ ചങ്കൂറ്റം കാണിക്കുവരുമായി നാം മാറണമെും അദ്ദേഹം പറഞ്ഞു. ഞാനൊരു ഇടതുപക്ഷക്കാരനാണെങ്കിലും സിപിഎമ്മിന്റെയോ സിപിഐയുടെയോ വക്താവല്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതിയും വിദ്യാഭ്യാസ നിലവാരവും സ്ത്രീകളുടെ അവകാശ സംരക്ഷണവും ഏറെ പുരോഗതിയിലാണെും കനയ്യകുമാര്‍ പറഞ്ഞു.

English summary
Iam not the spoke person for CPI and CPM, says Kanhayaa Kumar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്