കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയെ വിചാരണ ചെയ്യാന്‍ സിപിഐഎം...പിണറായി വിജയനും വിഎസ് അച്യുതാനന്ദനും പങ്കെടുക്കും...

ബുധനാഴ്ചയാണ് സിപിഐഎം വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ വിചാരണ ചെയ്യല്‍ സമരവുമായി സിപിഐഎം. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ബുധനാഴ്ച പ്രധാനമന്ത്രിയെ വിചാരണ ചെയ്യുന്നത്.

പണം പിന്‍വലിക്കല്‍ നിയന്ത്രണം എടുത്തു കളയുക, ഡിജിറ്റല്‍ പണമിടപാട് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സിപിഐഎം രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും ബുധനാഴ്ച രാവിലെ മുതല്‍ സമരം ആരംഭിക്കും.

cpim

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും, തൃശൂരിലെ പ്രക്ഷോഭത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും. മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ പത്തനംതിട്ടയിലെ സമരത്തിലും, ധനമന്ത്രി ടിഎം തോമസ് ഐസക്ക് എറണാകുളത്തെ പ്രക്ഷോഭത്തിലും പങ്കെടുക്കും.

കണ്ണൂരില്‍ എംബി രാജേഷും, കോഴിക്കോട് പികെ ശ്രീമതിയും മലപ്പുറത്ത് ബേബി ജോണും സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ബുധനാഴ്ച നടക്കുന്ന പ്രക്ഷോഭത്തില്‍ പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് സിപിഐഎം നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയെ വിചാരണ ചെയ്യല്‍ സമരം വന്‍വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഐഎം പ്രവര്‍ത്തകര്‍.

English summary
cpim conducts protest against demonetization on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X