സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേകവകുപ്പ്, പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കിയെന്ന് സിപിഎം
തിരുവനന്തപുരം: ഇടത് സർക്കാർ ഈ അഞ്ച് വർഷക്കാലം സംസ്ഥാനത്ത് സ്ത്രീകൾക്ക് വേണ്ടി കൈക്കൊണ്ട നടപടികളെ വിശദീകരിച്ച് സിപിഎം. സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിലാണ് കുറിപ്പ്. വായിക്കാം: ' സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേകവകുപ്പ് ആരംഭിക്കുമെന്നത് 2016ൽ എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം ആയിരുന്നു. സർക്കാർ അധികാരത്തിൽ വന്ന സമയത്ത് തന്നെ വകുപ്പ് രൂപീകരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സാമൂഹ്യനീതി വകുപ്പിനെ ചുമതലപ്പെടുത്തി. ഒരു വർഷത്തിനകം തന്നെ സാമൂഹികനീതി വകുപ്പ് വിഭജിച്ച് 2017 ജൂണിൽ വനിതാ ശിശുക്ഷേമ വകുപ്പ് രൂപീകരിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ പുതിയ വകുപ്പിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു.
സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സ്ത്രീസുരക്ഷയെക്കുറിച്ച് സമൂഹത്തെ അവബോധപെടുത്താനും നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പാക്കിയത്. ഇവയിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു 'സധൈര്യം മുന്നോട്ട് ' എന്ന പരിപാടി. ഇതിന്റെ ഭാഗമായി നടത്തിയ 'പൊതുവിടം എന്റേതും ' എന്ന രാത്രിനടത്തം പരിപാടി കേരളത്തിലുടനീളം 600 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. സ്ത്രീസുരക്ഷക്കായി 24 മണിക്കൂർ പ്രവർത്തിക്കുന്ന 181 നമ്പറിൽ വിളിച്ചാൽ കിട്ടുന്ന ഹെൽപ് ലൈൻ 2017 മുതൽ കുറ്റമറ്റരീതിയിൽ നടപ്പിലാക്കാൻ ഈ സർക്കാറിന് കഴിഞ്ഞു. 90000 കോളുകൾക്ക് സേവനം നൽകുകയും 60000 കേസുകൾ ഫലപ്രാപ്തിയിലെത്തിക്കാനും ഇതുവരെ വകുപ്പിന് കഴിഞ്ഞു.

യാത്രക്കിടെ വനിതകൾക്ക് വൃത്തിയുളളതും സുരക്ഷിതവുമായ ടോയ്ലറ്റ് സൗകര്യം സംസ്ഥാനത്ത് ഉടനീളം ഒരുക്കാൻ പദ്ധതി തയ്യാറാക്കി. 58 ടോയ്ലറ്റുകൾ ഇതിനകം പ്രവർത്തനം ആരംഭിച്ചു. അടിയന്തിര ആവശ്യങ്ങൾക്ക് നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് താമസിക്കാൻ ഷീ ലോഡ്ജുകൾ ഒരുക്കാൻ തിരുവനന്തപുരം കോഴിക്കോട് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പദ്ധതി ഒരുക്കി. തിരുവനന്തപുരം നഗരത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന 'വൺഡേ ഹോം' ആരംഭിച്ചു. കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ വകുപ്പ് ആവിഷ്കരിച്ച 'അതിജീവിക' പദ്ധതിയിലൂടെ 50000 രൂപ വരെ ഒറ്റത്തവണ ധനസഹായം നൽകി.
18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയകൾ നടത്തുന്ന 'ഹൃദ്യം' പദ്ധതി വഴി 2323 കുട്ടികൾക്ക് സൗജന്യമായി ശസ്ത്രക്രിയ ചികിത്സ നൽകി. സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനവേളയിലെ ആർത്തവം സുഗമവും ശുചിത്വവും ഉളളതാക്കാൻ പദ്ധതി തയ്യാറാക്കി സാനിട്ടറി നാപ്കിനുകൾ സൗജന്യമായി വിതരണം ചെയ്തു. കൊടുങ്ങല്ലൂർ, ചാവക്കാട്, പൊന്നാനി , തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും തൃശൂർ, തലശ്ശേരി ജനറൽ ആശുപത്രിയിലും അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയുളള പ്രത്യേക ആശുപത്രിയുടെ നിർമ്മാണം പൂർത്തിയായി. പൊന്നാനിയിൽ 85 തസ്തികകൾ സൃഷ്ടിച്ച് പ്രവ്രത്തനം ആരംഭിച്ചു. ഇത്തരത്തിൽ ഒട്ടനവധി ക്ഷേമ, വികസന, സാമൂഹ്യ പ്രവർത്തനങ്ങൾ ആണ് പുതിയൊരു വകുപ്പ് തന്നെ രൂപീകരിച്ച് എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ ഈ സർക്കാർ പ്രകടിപ്പിച്ച ഇച്ഛാശക്തിയുടെ മറ്റൊരു ഉദാഹരണമാണ് വനിതാ ശിശുക്ഷേമ വകുപ്പ്. വനിതകളുടെ ക്ഷേമവും സ്ത്രീസുരക്ഷയുമാണ് എൽഡിഎഫ് നൽകുന്ന ഉറപ്പ്.
സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications