രാഹുലിനെയും പ്രിയങ്കയെയും നേരിടാന്‍ സിപിഎമ്മിന് പുതുതന്ത്രം, സോഷ്യല്‍ മീഡിയ നിര്‍ദേശം ഇങ്ങനെ
കോഴിക്കോട്: രാഹുല്‍ ഗാന്ധി പ്രചാരണത്തിനായി കേരളത്തിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ്. പിന്നാലെ പ്രിയങ്ക ഗാന്ധിയും വരുന്നുണ്ട്. എന്നാല്‍ സിപിഎം ഇവരെ സൂക്ഷിച്ച് നേരിടാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ തവണ രാഹുല്‍ വന്നപ്പോള്‍ വല്ലാതെ പബ്ലിസിറ്റി കിട്ടിയിരുന്നു. പിഎസ്‌സി സമര പന്തലില്‍ എത്തിയതും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയതുമെല്ലാം മാധ്യമങ്ങളിലുടെ വലിയ പ്രചാരണായുധമാക്കിയിരുന്നു. ഇത്തവണ അതിനുള്ള സാഹചര്യമൊരുക്കരുതെന്നാണ് നിര്‍ദേശം. രാഹുലിനെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ പോലും അത്തരം പരിപാടികള്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം.

സിപിഎമ്മിന്റെ ആശങ്കയ്ക്ക് കാരണമുണ്ട്. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും ജനപ്രീതിയുള്ളത് ദക്ഷിണേന്ത്യയിലാണ്. അതില്‍ തന്നെ തമിഴ്‌നാട്ടിലും കേരളത്തിലും മോദിയേക്കാള്‍ വളരെ മുന്നിലാണ് രാഹുല്‍. ഇത് നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. ഇന്ത്യയൊട്ടാകെ മോദി തരംഗമുണ്ടായപ്പോള്‍ കേരളത്തില്‍ വന്‍ തരംഗം രാഹുല്‍ മത്സരിച്ചതോടെ കിട്ടി. തദ്ദേശ തിരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലും രാഹുല്‍ കളത്തില്‍ ഇല്ലായിരുന്നു. യുഡിഎഫ് വന്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ഇവിടെ രാഹുലിന് വലിയ ഇമേജ് ജനങ്ങള്‍ക്കിടയിലുണ്ട്. ഇതിനെയാണ് സിപിഎം ഭയപ്പെടുന്നത്.
രാഹുല്‍ ലോക്‌സഭയില്‍ മത്സരിക്കുമ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇത് ദേശീയ തലത്തിലേക്കുള്ള കാര്യമല്ലെന്നും, സംസ്ഥാനത്ത് നേട്ടമുണ്ടാക്കുന്ന കാര്യമാണെന്നും ജനങ്ങള്‍ക്കറിയാം. അതുകൊണ്ട് രാഹുല്‍ വരുന്നത് കൊണ്ട് എല്ലാം മാറുമെന്ന് പറയാനാവില്ല. പക്ഷേ കേരളത്തിലെ ഏത് നേതാവിനേക്കാളും പ്രതിച്ഛായയും വിശ്വാസ്യതയും രാഹുലിനുണ്ട്. അതുകൊണ്ട് കേരളത്തില്‍ ഇവര്‍ വന്നാലും തിരിഞ്ഞു നോക്കേണ്ടതില്ലെന്ന് സൈബര്‍ ഗ്രൂപ്പുകളില്‍ സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇവരുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ, ട്രോളുകള്‍ ഒന്നും ഷെയര്‍ ചെയ്യരുതെന്നാണ് നിര്‍ദേശം. ഇവരുടെ പരിപാടികളുടെ ലിങ്കുകളില്‍ കമന്റും വിലക്കിയിട്ടുണ്ട്.
സിപിഎമ്മിന്റെ പ്രചാരണവുമായി മുന്നോട്ട് പോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാത്രം പ്രചാരണത്തിലേക്ക് കൊണ്ടുവരാനാണ് സോഷ്യല്‍ മീഡിയ നിര്‍ദേശം. കോ-ലീ-ബീ സഖ്യത്തെ കുറിച്ച് പരമാവധി പ്രചാരണം നടത്താനാണ് നിര്‍ദേശം. കോണ്‍ഗ്രസിനുള്ള പബ്ലിസിറ്റി സിപിഎം നല്‍കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ അഴിമതിയെന്ന് രാഹുല്‍ ആവര്‍ത്തിചിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തും തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും, കള്ളം പിടിക്കപ്പെട്ടപ്പോള്‍ കരാര്‍ റദ്ദാക്കിയെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു സര്‍ക്കാരെന്നും രാഹുല്‍ പറഞ്ഞു.
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍
200 മില്യണ്‍ ഡോളർ കയ്യകലത്ത്; ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട് - അറിയേണ്ടതെല്ലാം
പ്രയാഗ ജയ്സ്വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications