കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെയ്ക്കാൻ സിപിഎമ്മിന്റെ പായസമേള; സൗജന്യമായി പായസമൊരുക്കി പഴയിടം

ത്തു വീടുകള്‍ ഇനി പൂര്‍ത്തീകരിക്കേണ്ടതുണ്ട്.ഇതിന് സഹായമെന്ന നിലയിലാണ് പായസമേളയിലൂടെ പണം കണ്ടെത്താൻ ഒരുങ്ങുന്നത്

Google Oneindia Malayalam News
payas-1674561449.jpg -Properties

കോട്ടയം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പായസം വിറ്റ് പണം കണ്ടെത്താന്‍ സി പി എം. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പായസ മേള നടത്തുന്നത്. പഴയിടം മോഹനൻ നമ്പൂതിരിയാണ് സൗജന്യമായി പായസം ഒരുക്കിയത്.

കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള 12 ലോക്കല്‍ കമ്മിറ്റികളുടെ പരിധിയിലായി 25000 ലിറ്റര്‍ പായസം ഉണ്ടാക്കി നൽകാനായിരുന്നു തീരുമാനം. സിപിഎം ബ്രാഞ്ച് കമ്മിറ്റികള്‍ നേരത്തെ ഓര്‍ഡര്‍ സ്വീകരിച്ച പ്രകാരം അതാത് വീടുകളില്‍ ഒരു ലിറ്ററിന് 200 രൂപ നിരക്കിലായിരുന്നു പായസ വിതരണം നിശ്ചയിച്ചത്. എന്നാൽ ആവശ്യക്കാരേറിയതോടെ പായസം 30,000 ലീറ്റർ ആക്കി ഉയർത്തി.

സിപിഐ എം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പായസം ഓരോ ലിറ്റര്‍ പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി സ്റ്റിക്കര്‍ ഒട്ടിച്ച് അതാത് ലോക്കല്‍ കമ്മിറ്റികള്‍ക്ക് എണ്ണമനുസരിച്ച് കൈമാറും. അടുത്ത മൂന്നു ദിവസം കൂടി ഇത് തുടരും കുട്ടിക്കലുണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട വര്‍ക്ക് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയാണു് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. സി പി എം കാഞ്ഞിരപ്പള്ളി ഏരിയായിലെ പാര്‍ട്ടി മെമ്പര്‍മാരില്‍ നിന്നും സംഭരിച്ച തുക ഉപയോഗിച്ചാണ് ഇതിനാവശ്യമായ രണ്ടേക്കര്‍ പത്തു സെന്റു സ്ഥലം വാങ്ങിയത്.

15 വീടുകളുടെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി. പത്തു വീടുകള്‍ ഇനി പൂര്‍ത്തീകരിക്കേണ്ടതുണ്ട്.ഇതിന് സഹായമെന്ന നിലയിലാണ് ഏരിയാ കമ്മിറ്റി പായസ മേള സംഘടിപ്പിച്ചിട്ടുള്ളത്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, ഏരിയാ - ലോക്കല്‍ - ബ്രാഞ്ച് കമ്മിറ്റിയംഗങ്ങള്‍, ബഹുജന സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരാണ് പായസ മേളയ്ക്കു്ചുക്കാന്‍ പിടിക്കുന്നത്.

English summary
CPM Kottayam DC Conducted Payasamela for Constructing Home For Flood Affected People
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X