Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ ഷംസീര്‍ വേണ്ടെന്ന് ജില്ലാകമ്മിറ്റി

കോഴിക്കോട്: ലോക്‌സഭ സീറ്റ് വിഭജനം സിപിഎമ്മിന് വന്‍ തലവേദനയാകുന്നു. വടകരയില്‍ സംസ്ഥാന സമിതി തീരുമാനിച്ച എഎന്‍ ഷംസീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി.

സംസ്ഥാന സമിതിയുടെ തീരുമാനം കോഴിക്കോട് ജില്ലാകമ്മിറ്റി ഐക്യകണ്ഠേന തള്ളി. ജില്ലാ സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന സമിതിയുടെ തീരുമാനത്തെ തള്ളിക്കളഞ്ഞു.

Shamseer

നിലവില്‍ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി ആയ ഷംസീര്‍ പിണറായിയോട് ഏറെ അടുത്തു നില്‍ക്കുന്ന ആളാണ്. പക്ഷേ ഷംസീറിനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശക്തമായി എതിര്‍ത്തിരുന്നു.

പിണറായി പക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള ജില്ലാ കമ്മിറ്റിയാണ് കോഴിക്കോട്ടേത്. ടിപി രാമകൃഷ്ണന്‍ പിണറായിയുടെ ശക്തനായ വക്താവും ആയിരുന്നു. പക്ഷേ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ടിപി രാമകൃഷ്ണന്റെ എതിര്‍പ്പ് പിണറായി വിജയന്‍ തള്ളുകയായിരുന്നു.

സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചുകഴിഞ്ഞതായാണ് പിണറായി സെക്രട്ടേറിയറ്റില്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഇപ്പോള്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനം എടുത്തിരിക്കുന്നത്.

ടിപി ചന്ദ്രശേഖരന്‍ വധം ജില്ലയില്‍ പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം ചില്ലറയല്ല. ഇത്തവണ വടകര മണ്ഡലം തിരിച്ചുപിടിക്കുക എന്നത് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസ്റ്റീജ് ഇഷ്യു ആണ്. ഷംസീറിനെപ്പോലെ ഒരാള്‍ മത്സരിച്ചാല്‍ ഇത് സാധ്യമാകില്ലെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഷംസീറിന് പകരം ആരെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി മുന്നോട്ട് വച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിവരം. രാമകൃഷ്ണന്‍റെ പേര് പരിഗണിക്കണമെന്ന ആവശ്യം ചില കേന്ദ്രങ്ങളില്‍ നിന്നുയരുന്നുണ്ട്. രാമകൃഷ്ണനോ പ്രദീപ് കുമാറോ സ്ഥാനാര്‍ത്ഥികളായാല്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയുണ്ടാകാന്‍ സാധ്യതയില്ലെന്ന പ്രതീക്ഷ ചില നേതാക്കള്‍ക്കെങ്കിലുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+