'രാഷ്ട്രീയത്തിലെ ഡ്രാക്കുള കെ സുധാകരൻ'; 'ആക്രമിച്ചാൽ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല' - എ കെ ബാലൻ
'രാഷ്ട്രീയത്തിലെ ഡ്രാക്കുള കെ സുധാകരൻ'; 'ആക്രമിച്ചാൽ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല' - എ കെ ബാലൻ
കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരെ കടുത്ത വിമർശനം ഉന്നയിച്ച് സി പി എം നേതാവ് എ കെ ബാലൻ. കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയാണ് കെ സുധാകരൻ എന്നാണ് എ കെ ബാലന്റെ അതി രൂക്ഷ വിമർശനം.സുധാകരന്‍റെ ജൽപനങ്ങൾക്ക് മറുപടി പറയുന്നില്ല.
കോൺഗ്രസിനകത്ത് നിലനിൽക്കണമെങ്കിൽ സിപിഎമ്മിനെ അക്രമിച്ച് കീഴ്പെടുത്തണമെന്ന് സുധാകരൻ കരുതുന്നു. വീണു കിട്ടിയ രക്തസാക്ഷിത്വത്തിന്‍റെ കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല.
കൊല്ലപ്പെട്ട ധീരജിന്റെ മാതാപിതാക്കളെ ബലാൻ സന്ദർശിച്ച ശേഷമായിരുന്നു ബാലന്‍റെ പ്രതികരണം ഉണ്ടായത്. എ കെ ബാലന്റെ വിമർശന പ്രതികരണം ഇങ്ങനെ ;
-

വീണു കിട്ടിയ രക്ത സാക്ഷിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ കൈകാര്യം ചെയ്യാൻ ആണ് സി പി എമ്മിന്റെ തീരുമാനം എങ്കില്‍ കോണ്‍ഗ്രസ് അത് കൈയ്യും കെട്ടി നോക്കി നില്‍ക്കും എന്ന് കരുതരുത്. അണികളെ നിലയ്ക്ക് നിര്‍ത്താന്‍ സി പി എം നേതൃത്വം തയ്യാറാകണം. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനും നേതാക്കള്‍ക്കും പിണറായി വിജയന്റെ പോലീസിന് സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ല എങ്കില്‍ അത് ഭംഗിയായി നിറവേറ്റാന്‍ പതിനായിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്നദ്ധരാണ്. ഉമ്മാക്കികാട്ടി കോണ്‍ഗ്രസിനെ ഭയപ്പെടുത്താം എന്ന് സി പി എം കരുതിയെങ്കില്‍ അത് വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രം ആണ്.

കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ പോലീസ് ഒന്നും ചെയ്യുന്നില്ല. പതിനാല് ജില്ലയിലും സി പി എം അക്രമ പരമ്പരകള്‍ നടത്തി അഴിഞ്ഞാടുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങൾ ആണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്. പൊതു മുതല്‍ നശിപ്പിക്കുന്ന സി പി എം ഗുണ്ടകള്‍ക്ക് സംരക്ഷണം ഒരുക്കുന്ന തിരക്കിൽ ആണ് മുഖ്യമന്ത്രിയുടെ പോലീസ്. ജന പ്രതിനിധി ആയ മാത്യൂകുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഡി വൈ എഫ് ഐ ഗുണ്ടകള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമം നടത്തി.

മൂവാറ്റുപുഴ ടി ബിയില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടിരിക്കെയാണ് മാത്യൂകുഴല്‍ നാടനെതിരെ കയ്യേറ്റ ശ്രമം ഉണ്ടായത്. കൊല്ലം എം പി പ്രേമചന്ദ്രന്‍, കായംകുളം യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അരിതാ ബാബു തുടങ്ങിയവര്‍ക്ക് എതിരെയും അതിക്രമം നടന്നു.കൊലപാതകങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് പകരം ചോദിക്കാന്‍ ഇറങ്ങിയിരുന്നെങ്കില്‍ കേരളത്തില്‍ സിപിഎമ്മിന്റെ പൊടിപോലും കാണില്ലായിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമല്ല കോണ്‍ഗ്രസിന്റെത്. ജനാധിപത്യബോധം എന്താണെന്ന് നല്ല തിരിച്ചറിവുള്ള പ്രസ്ഥനമാണ് കോണ്‍ഗ്രസ്. തലയ്ക്ക് വെളിവില്ലാത്ത നേതാക്കളുള്ള സിപിഎമ്മിന് ജനാധിപത്യമര്യാദ തീണ്ടാപ്പാട് അകലെ ആണ്.

കലാപത്തിന്റെയും കൊലപാതകരാഷ്ട്രീയത്തിന്റെയും വക്താക്കളായ സിപിഎമ്മുകാര്‍ ഇപ്പോള്‍ വ്യാപകമായി നുണപ്രചരണം നടത്തി ഇടുക്കി കൊലപാതകത്തിന്റെ പേരില്‍ കെപിസിസിയെ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള വൃഥാശ്രമം നടത്തുകയാണ്.ബോംബു നിര്‍മ്മാണവും ആയുധ ശേഖരണവും കുലത്തൊഴിലാക്കിയ പ്രസ്ഥാനമാണ് സിപിഎം. ജനം ഇതെല്ലാം തിരിച്ചറിയുന്നുണ്ട്.ഇടുക്കി സംഭവുമായി ബന്ധപ്പെട്ട പച്ചയായ യാഥാര്‍ത്ഥ്യം ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
Recommended Video

ഈ സംഭവം നടന്ന അന്ന് തന്നെ കോളേജിലെ ചില വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളുമായി ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇടുക്കി കോളേജിലെ അനിഷ്ടസംഭവത്തിലേക്ക് നയിച്ച യഥാര്‍ത്ഥ്യം പുറത്തുവരാതിരിക്കാനായി സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടു.ഇടുക്കി കോളേജിലെ കൊലപാതകം ആകസ്മികമായി നടന്നതാണെന്ന് പൊലീസ് സൂപ്രണ്ട് തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് അംഗീകരിക്കാന്‍ തയ്യാറാകാത്ത സിപിഎം അവരുടെ തിരക്കഥയ്ക്ക് അനുസരിച്ച് പെരുമാറാന്‍ എസ്പിയെ ഭീഷണിപ്പെടുത്തുകയാണെന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications