Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചെറിയ പനിക്കോളുണ്ടാക്കിയിരുന്നു, ഇപ്പോൾ ഉഷാറായി'; തിരുവനന്തപുരത്തെ വീട്ടിൽ ഓണം ആഘോഷിച്ച് വിഎസ്

തിരുവനന്തപുരത്തെ വീട്ടിൽ ഓണം ആഘോഷിച്ച് സിപിഎം മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദൻ. മകൻ അരുൺകുമാറാണ് വിഎസിന്റെ ഓണ വിശേഷം ഫേസ്ബുക്കിൽ പങ്കുവെച്ചത്.കഴിഞ്ഞ ദിവസങ്ങളിലായി ഇടമുറിയാതെ പെയ്യുന്ന മഴയിൽ ചെറിയ പനിക്കോളുണ്ടാക്കിയിരുന്നെങ്കിലും അച്ഛനും അമ്മയും ഉഷാറായെന്നും വി.എസിന്റെ മകൻ അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

തിരക്കും ബഹളവും ഒഴിവാക്കിയുള്ള ഓണമായിരുന്നു തിരുവനന്തപുരത്തേത് എന്നും അരുൺ കുമാർ പറഞ്ഞു. രാവിലെ മുതൽ അച്ഛനുള്ള സുഖാന്വേഷണങ്ങളുടെയും ആശംസകളുടെയും തിരക്കായിരുന്നു. ചിങ്ങമാസത്തിലെ തിരുവോണം അമ്മയുടെ പിറന്നാളുകൂടിയാണെന്നും അരുൺകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

vs

അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാവിലെ മുതൽ അച്ഛനുള്ള സുഖാന്വേഷണങ്ങളുടെയും ആശംസകളുടെയും തിരക്കിലായിരുന്നു. ഇത്തവണത്തെയും ഓണം തിരുവനന്തപുരത്തെ വീട്ടിലാണ്. പുന്നപ്ര വീട്ടിലത്തെ തിരക്കും ബഹളവുമില്ലാത്ത ഓണമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഇടമുറിയാതെ പെയ്യുന്ന മഴ ചെറിയ പനിക്കോളുണ്ടാക്കിയിരുന്നതിൽ നിന്ന് അച്ഛനും അമ്മയും ഉഷാറായി. ചിങ്ങമാസത്തിലെ തിരുവോണം അമ്മയുടെ പിറന്നാളുകൂടിയാണ്. എല്ലാവരും കൂടി ഓണസദ്യയുണ്ടുള്ള ആഘോഷം.

2019 ലാണ് വിഎസ് അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. പുന്നപ്ര വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിലായിരുന്നു വിഎസ് പങ്കെടുത്തിരുന്നത്. പിന്നീട് ആരോഗ്യ സ്ഥിതി വഷളായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വീട്ടിലേക്ക് മാറ്റുകയുമായിരുന്നു. അന്നു മുതൽ അദ്ദേഹം വീട്ടിൽ പൂർണ വിശ്രമത്തിലാണ്. 2021 ജനുവരി 31നാണ് വിഎസ് ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ സ്ഥാനം രാജിവെച്ചത്.

തുടർന്ന് വിഎസിന്റെ രോഗ വിവരങ്ങളും വിശേഷങ്ങളും എല്ലാം മകൻ അരുൺകുമാർ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയാണ് പതിവ്. വിഎസിന് കോവിഡ് ബാധിച്ചപ്പോഴും വിവരങ്ങൾ അരുൺകുമാർ പങ്കുവെച്ചിരുന്നു. അതേസമയം ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ഇന്ന് ചെന്നൈയിലെത്തി അദേഹത്തെ സന്ദർശിച്ചിരുന്നു.

ഇന്ന് പകൽ മുഴുവൻ മുഖ്യമന്ത്രി ചെന്നൈയിൽ തുടരും. ആരോഗ്യ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ മാസമാണ് കോടിയേരി ബാലകൃഷ്ണൻ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 29 ന് പ്രത്യേക ആംബുലൻസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷം എയർ ആംബുലൻസിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകുകയായിരുന്നു.

ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+