• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി തെളിയിച്ചുകൊണ്ടിരിക്കുന്നു'; ഉഷയുടെ രാജ്യസഭ നാമനിര്‍ദ്ദേശത്തില്‍ കരീം

Google Oneindia Malayalam News

കോഴിക്കോട്: ഒളിമ്പ്യന്‍ പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെ കുറിച്ച് അവരുടെ പേര് പറയാതെ പ്രതികരണവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് അവര്‍ കുറച്ചുകാലമായി തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് എളമരം കരീം പറഞ്ഞു. ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമെയുള്ള യോഗ്യതയാണ് തെളിയിച്ചതെന്ന് എളമരം കരീം പറഞ്ഞു.

അഹാന...ഈ ചിരി..അതാണ് ഞങ്ങളെ മയക്കുന്നത് ; ദുബായില്‍ അടിച്ചുപൊളിച്ച് താരം

മനുഷ്യാവകാശ പ്രവര്‍ത്തക തീസ്ത് സെതല്‍വാദിനെയും മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാറിനെയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഭരണഘടന സംരക്ഷണ സമിതി ടൗണ്‍ ഹാളില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. സംഘപരിവാറിന് ഹിതമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയെ കുറിച്ച് പറയുമ്പോഴാണ് എളമരം കരീം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വിരമിച്ചതിന്റെ അടുത്ത മാസം രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തതിന് കുറിച്ച് പറഞ്ഞതിന് പിന്നാലെയായിരുന്നു എളമരം കരീം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അതേസമയം, പി ടി ഉഷയ്‌ക്കെതിരെ കരീം നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. പിടി ഉഷക്ക് രാജ്യസഭാംഗമാവാന്‍ തന്നെക്കാള്‍ യോഗ്യത ഉണ്ടെടോ കരീമേ എന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 'യഥാർത്ഥ ഇര ഒരിക്കലും നേരിട്ടത് പരസ്യമായി വിളിച്ച് പറയില്ല';വിവാദ പരാമർശവുമായി മംമ്ത മോഹൻദാസ് 'യഥാർത്ഥ ഇര ഒരിക്കലും നേരിട്ടത് പരസ്യമായി വിളിച്ച് പറയില്ല';വിവാദ പരാമർശവുമായി മംമ്ത മോഹൻദാസ്

എന്താണെന്നറിയാമോ ? പിടി ഉഷ , ഇന്ത്യ എന്ന് മാത്രം മേല്‍വിലാസമെഴുതിയ കത്തും ഒരു കാലത്ത് പയ്യോളിയിലെ വീട്ടില്‍ കൃത്യമായി എത്തുമായിരുന്നു . എളമരം കരീം , ഇന്ത്യ എന്ന മേല്‍ വിലാസത്തില്‍ കത്ത് വന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസില്‍ കൊടുക്കണോ സിപിഎം ആപ്പീസില്‍ കൊടുക്കണോ അതോ എന്‍ ഐ എ ക്ക് കൈമാറണോ എന്ന് പോസ്റ്റ്മാന് സംശയം തോന്നിയേക്കാം .

തൊഴിലാളി വര്‍ഗത്തെ അട്ടപോലെ ചോര കുടിച്ച് വഞ്ചിച്ച ചരിത്രമല്ല പിടി ഉഷക്കുള്ളത് , ചോര നീരാക്കി രാജ്യത്തിന് വേണ്ടി മെഡലുകള്‍ കൊണ്ട് വന്ന സുവര്‍ണ ചരിത്രമാണ് . സകല മാഫിയകളെയും പാറമട മുതലാളിമാരെയും പ്രകൃതി ചൂഷകരെയും സ്വന്തം പാര്‍ട്ടി ചീട്ടില്‍ നിയമസഭയിലെത്തിച്ചവരാണ് പിടി ഉഷയുടെ യോഗ്യത അളക്കുന്നത്- സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരമായ പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പി ടി ഉഷയെ തേടി അഭിനന്ദനം എത്തിയെങ്കിലും കേരളത്തില്‍ നിന്ന് തണുത്ത പ്രതികരണമായിരുന്നു. പി ടി ഉഷയുടെ സംഘപരിവാര്‍ ബന്ധമാണ് കേരളത്തിലെ തണുത്ത പ്രതികരണത്തിന് കാരണമെന്നാണ് സൂചന. ബി ജെ പി നേതാക്കള്‍ സജീവമായി പ്രതികരിച്ചെങ്കിലും മറ്റ് നേതാക്കള്‍ കാര്യമായ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.

Recommended Video

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  പി ടി ഉഷ രാജ്യസഭ അംഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ട്വീറ്റ് ചെയ്തു. എം പിയായി നാമനിര്‍ദേശം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും ഏത് ചുമതലയും ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുമെന്നുമായിരുന്നു ഉഷയുടെ പ്രതികരണം. ഉഷയ്ക്ക് പുറമേ, സംഗീതജ്ഞന്‍ ഇളയരാജ, ബാഹുബലി അടക്കമുള്ള സിനിമകളുടെ എഴുത്തുകാരന്‍ വി വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്ഡെ എന്നിവരേയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

  English summary
  CPM Leader Elamaram Kareem reacted to the nomination of PT Usha to the Rajya Sabha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X