എസ്എഫ്‌ഐയുടെ മെക്കിട്ട് കേറാന്‍ വരണ്ട!! തോളിലിരുന്ന് ചെവി തിന്നുന്ന സിപിഐക്ക് ഇപിയുടെ മുന്നറിയിപ്പോ?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഐക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുന്‍ മന്ത്രി ഇപി ജയരാജന്‍. എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കുമെതിരായ വിമര്‍ശനങ്ങളാണ് ജയരാജനെ ചൊടിപ്പിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജയരാജന്റെ വിമര്‍ശനം. എസ്എഫ്‌ഐയെയും ഡിവൈഎഫ്‌ഐയെയും വിമര്‍ശിക്കുന്നവര്‍ വലതു പക്ഷത്തെ സേവനം ചെയ്യുന്നവരാണെന്ന് ജയരാജന്‍ ആരോപിക്കുന്നു.

തോളിലിരുന്ന് ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുതെന്ന് ജയരാജന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും വര്‍ധിച്ച പിന്തുണയിലും അസൂയ പൂണ്ടവരുടെ ആക്രോശങ്ങളും അപവാദ പ്രചാരണവും കേരളീയ സമൂഹത്തെ മലീമസമാക്കുകയാണെന്നും ജയരാജന്‍ പറയുന്നു.

 തോളിലിരുന്ന് ചെവി തിന്നുന്നു

തോളിലിരുന്ന് ചെവി തിന്നുന്നു

എസ്എഫ്‌ഐയെ കരിവാരി തേയ്ക്കാനായി ഇടതു പക്ഷത്തു നില്‍ക്കുകയും വലതു പക്ഷത്ത് സേവനം ചെയ്യുകയുമാണ് ചിലരെന്ന് ജയരാജന്‍ പറയുന്നു. തോളിലിരുന്ന് ചെവി തിന്നുന്ന മാനസിക അവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുതെന്നും ജയരാജന്‍ പറയുന്നു.

 ജനങ്ങള്‍ നെഞ്ചേറ്റുന്നു

ജനങ്ങള്‍ നെഞ്ചേറ്റുന്നു

കേരളത്തിലെ വിദ്യാര്‍ഥി സമൂഹം എസ്എഫ്‌ഐയെ നെഞ്ചേറ്റുകയാണെന്നും അതിനാലാണ് എല്ലാ സര്‍വകലാശാലകളിലും മഹാഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിന്റെ വിജയപതാക പാറുന്നതെന്നും അദ്ദേഹം പറയുന്നു. അരാഷ്ട്രീ യം വളര്‍ന്നു വരുന്ന ക്യാമ്പസുകളുടെ നാഡീസ്പന്ദനം അറിഞ്ഞ് സമര പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്ത് മുന്നേറുന്ന എസ്എഫ്‌ഐയും വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാട്ട വീറോടെ നില്‍ക്കുന്ന ഡിവൈഎഫ്‌ഐയും വര്‍ഗീയ വൈതാളികള്‍ക്കും ഫാസിസ്റ്റ്ുകള്‍ക്കും അലോസരമാണെന്ന് ജയരാജന്‍ വ്യക്തമാക്കുന്നു. ഇത് അംഗീകരിക്കാന്‍ കഴിയാത്തവരാണ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കൊപ്പവും എല്‍ഡിഎഫ് വിരുദ്ധര്‍ക്കൊപ്പവും ചേരുന്നതെന്നും അദ്ദേഹം.

 ജീര്‍ണതയെ ന്യായീകരിക്കുന്നു

ജീര്‍ണതയെ ന്യായീകരിക്കുന്നു

ലോ കോളേജില്‍ നടന്ന സമരത്തെ ഗവണ്‍മെന്റ് വിരുദ്ധ കലാപമാക്കി മാറ്റി ആ സമരത്തിന് ഇടതു പക്ഷ മുഖം നല്‍കാനുള്ള ശ്രമം ചിലരുടെ രാഷ്ട്രീയ ജീര്‍ണതയാണെന്നും ആ ജീര്‍ണതയെ ന്യായീകരിക്കാനുള്ള ശ്രമം അപഹാസ്യവുമാണെന്ന് അദ്ദേഹം. ഇന്ദിരാ ഗാന്ധിയുടെ തേര്‍ വാഴ്ചയ്ക്ക് ഹല്ലേലൂയ പാടി അധികാരം പങ്കിട്ടവര്‍ അന്നും ഇത്തരം ന്യായീകരങ്ങള്‍ നിരത്തിയിട്ടുണ്ടെന്നതാണ് ചരിത്രമെന്നും അദ്ദേഹം പറയുന്നു.

 ജയരാജന്റെ ഓര്‍മപ്പെടുത്തല്‍

ജയരാജന്റെ ഓര്‍മപ്പെടുത്തല്‍

കേരള ലോ അക്കാദമിക്ക് ഭൂമി പതിച്ച് നല്‍കിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതൊക്കെ പുറത്തു വരുമ്പോള്‍ പ്രായശ്ചിത്തം ചെയ്യാന്‍ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും മെക്കിട്ട് കയറരുതെന്ന മുന്നറിയിപ്പും ഇപി നല്‍കുന്നുണ്ട്. ക്രമപ്രകാരവും നീതിയുക്തവുമായി ഭൂമി പതിച്ച് നല്‍കിയതിനെ ചോദ്യം ചെയ്യാന്‍ നിയമ വ്യവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം.

 ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു

ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു

സിപിഐയുടേത് രാഷ്ട്രീയമായി ശ്രദ്ധനേടാനുള്ള അഭ്യാസമാണെന്ന് ജയരാജന്‍ പറയുന്നു. ഗവണ്‍മെന്റിനെ ദുര്‍ബലപ്പെടുത്താന്‍ ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്നത് അപലപനീയമാണെന്നും ഇത് ഇരിക്കുന്ന കൊമ്പ് മുറിക്കലാണെന്നും ഇപി വ്യക്തമാക്കുന്നു.

ആളുകള്‍ വിട്ടുപോകും

ഇടതുപക്ഷ ശക്തികളെ ദുര്‍ബലപ്പെടുത്തി ഫാസിസ്റ്റ് ഭീകരതയ്ക്ക് വളക്കൂറുണ്ടാക്കി കൊടുക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഇത്തരം ആളുകള്‍ പിന്മാറിയില്ലെങ്കില്‍ ഇപ്പോള്‍ കൂടെ നില്‍ക്കുന്ന ചില്ലറ ആളുകളും കൂടി പിരിഞ്ഞുപോകുമെന്നും ജയരാജന്‍.

English summary
ep jayarajan against cpi.
Please Wait while comments are loading...