കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ചോരക്കളമായി കണ്ണൂർ; സിപിഎം നേതാവിനെ വെട്ടിക്കൊന്നതിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകനും ...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കണ്ണൂരില്‍ സിപിഎം, ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു

കണ്ണൂർ: കണ്ണൂരിൽ വീണ്ടും കൊലപാതകം. സിപിഎം നേതാവിനെ മാഹി പള്ളൂരിൽവെച്ച് വെട്ടിക്കൊന്നു. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെയാണ് വെട്ടിക്കൊന്നത്. ആർഎസ്എസ് പ്രവർത്തകരാണെന്നാണ് ആരോപണം. മാഹിയിൽ നിന്ന് ഉഗ്ര ശേഷിയുള്ള ബോംബും ആയുധങ്ങളും പിടികൂടുയുരുനിനു. ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. ബാബാു മരണപ്പെട്ട് ഒരു മണിക്കൂർ കഴിയും മുമ്പ് ഒരു ആർഎസ്എസ് പ്രവർത്തനും കൊല്ലപ്പെട്ടു. മുഖത്തും കൈക്കും വെട്ടേറ്റ ഷൈനോദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Babu

സംഭവത്തില്‍ പ്രതിഷേധിച്ച്‌ കണ്ണൂരിലും മാഹിയിലും നാളെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കണ്ണൂര്‍ തില്ലങ്കേരിയിലെ ആര്‍എസ്എസ് കേന്ദ്രമായ ചാളപ്പറമ്പില്‍നിന്നാണ് ഇന്ന് ഐസ്‌ക്രീം ബോംബുകളും ബോംബ് നിര്‍മാണസാമഗ്രികളും കണ്ടെടുത്തിരുന്നു. ഐസ്‌ക്രീം ബോളില്‍ നിര്‍മിച്ച ബോംബുകളും നിര്‍മിക്കാന്‍ സൂക്ഷിച്ച ഐസ്‌ക്രീം ബോളുകളുമാണ് കണ്ടെടുത്തത്. ഇതിന് പിന്നാലെയാണ് സമീപ പ്രദേശമായ മാഹിയിൽ കൊലപാതകവും നടന്നിരിക്കുന്നത്.

അതേസമയം മാഹി ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ മാഹി നഗരസഭാ കൗണ്‍സിലറുമായ സ:കണ്ണിപ്പൊയില്‍ ബാബുവിനെ ആര്‍ എസ് എസ് ക്രിമിനലുകള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതില്‍ ജില്ലാ സെക്രട്ടറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമാധാനം നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസിന്‍റെ കൊലക്കത്തി താഴെ വെക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് സ:കണ്ണിപ്പൊയില്‍ ബാബുവിന്‍റെ കൊലപാതകത്തിലൂടെ തെളിയുന്നത്.ഒരു വര്‍ഷം മുന്‍പ് ബാബുവിനെ ആര്‍ എസ് എസുകാര്‍ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നെങ്കിലും അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും സിപിഎം കണ്ണൂർ ജില്ല സെക്രട്ടേറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

കൂത്തുപറമ്പില്‍ ആര്‍ എസ് എസിന്‍റെ ആയുധപരിശീന ക്യാമ്പ് കഴിഞ്ഞതിന് ശേഷമാണ് നിഷ്ഠൂരമായിട്ടുള്ള ഈ കൊലപാതകം നടന്നത്.ഇത് ആര്‍ എസ് എസ് നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകമാണ്. കൊലപാതക ഗൂഡാലോചനയെ കുറിച്ച് കൂടി പോലീസ് അന്വേഷിക്കണമെന്നും എത്രയും പെട്ടന്ന് പ്രതികളെ പിടികൂടണമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.ആര്‍ എസ് എസിന്‍റെ കാട്ടാളത്തത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കണമെന്ന് പാര്‍ട്ടി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.

English summary
CPM leader killed in Mahe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X