മന്ത്രി ചന്ദ്രശേഖരനെ ബഹിഷ്‌കരിച്ച് സിപിഎം ജനപ്രതിനിധികള്‍; സംഭവം കാസര്‍ഗോഡ്

  • Posted By: Desk
Subscribe to Oneindia Malayalam

കാസര്‍ഗോഡ്: റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെ ബഹിഷ്‌കരിച്ച് സിപിഎം ജനപ്രതിനിധികള്‍. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗണത്തില്‍ തിങ്കളാഴ്ച രാവിലെ നടന്ന പരിപാടിയിലാണ് ബഹിഷ്‌കരണം നടന്നത്. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ജില്ലാതല കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും താക്കോല്‍ ദാനവും പരിപാടിയില്‍ നിന്നുമാണ് സിപിഎം ജനപ്രതിനിധികള്‍ വിട്ടുനിന്നത്.

മുസ്ലീം ലീഗ് നേതാവിന്റെ സ്കൂളിൽ ആർഎസ്എസ് പഠനശിബിരം! ഹെഡ് മാസ്റ്റർ ബിജെപി മുൻ ജില്ലാ പ്രസിഡന്റ്...

കാസര്‍ഗോഡ് എംപി പി കരുണാകരന്‍, ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍, തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍, നീലേശ്വരം ബ്ലോക്ക് പ്രസിഡണ്ട് വിപി ജാനകി തുടങ്ങിയവരാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെയും സര്‍ക്കാരിനെതിരെ റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും സിപിഐ നേതൃത്വവും കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.

chandrashekaran

ഇതുമായി ബന്ധപ്പെട്ട് മന്ത്രിയെ ജില്ലയില്‍ ബഹിഷ്‌കരിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കാസര്‍ഗോഡ് വാര്‍ത്ത ഓണ്‍ലൈന്‍ പോര്‍ട്ടലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതിന് തൊട്ടു പിന്നാലെയാണ് സിപിഎം ജനപ്രതിനിധികളുടെ ബഹിഷ്‌കരണം.

പി ജയരാജന് അങ്ങ് കാസര്‍ഗോഡുമുണ്ട് പിടി: ജയരാജന് അഭിവാദ്യമര്‍പ്പിച്ച് മുള്ളേരിയയില്‍ കട്ട്ഔട്ട്

തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചത്. തോമസ് ചാണ്ടി രാജിവെച്ചത് സിപിഐയുടെ ശക്തമായ നിലപാടുകള്‍ കൊണ്ടാണെന്ന് പ്രചരണം വ്യാപകമായിരുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎം സിപിഐ ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്തു.

English summary
cpm leaders boycotts revenue minister e chandrshekaran in public programme in kasaragod. programme was conducted by kasaragod district panchayat

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്