ഊരാളുങ്കലിനെ സിപിഎം നേതാക്കൾ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നു; ചെന്നിത്തല
തിരുവനന്തപുരം; ഊരാളുങ്കലിനെ കള്ളപ്പണം വെളിപ്പിക്കാൻ സർക്കാർ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരളത്തിലെ തൊഴിലാളി സമൂഹത്തെ വഞ്ചിക്കുകയാണ് സിപിഎമ്മും മുഖ്യമന്ത്രിയും ചെയ്തത്.അഴിമതിക്കുള്ള അക്രഡിറ്റേഷൻ അല്ല ഊരാളുങ്കലിന് നൽകിയത്,നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള അക്രഡിറ്റേഷനാണ്.
ഊരാളുങ്കലുമായി ബന്ധപ്പെട്ടുനടന്ന സകല അഴിമതിയും യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ അന്വേഷിക്കുമെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റ് വായിക്കാം
ഒരു ലേബർ സഹകരണ സംഘം എന്ന നിലയിലാണ് ഊരാളുങ്കലിനെ അക്ക്രഡിറ്റഡ് ഏജൻസിയായി യു.ഡി.എഫ് സർക്കാർ എംപാനൽ ചെയ്തത്. സിവിൽ വർക്ക് ചെയ്യുന്നതിന് മാത്രമായിരുന്നു ഇത്. എന്നാൽ സ്പീക്കർ നിയമസഭയിൽ ഊരാളുങ്കലിന് വർക്ക് നൽകിയതും മൊബലൈസേഷൻ അഡ്വാൻസ് നൽകിയതും സിവിൽ വർക്കിനല്ല. ഇ-നിയമസഭ ഒരു ഐ.ടി പ്രോജക്റ്റ് ആണ്. അത് ചെയ്യുന്നത് ULTS എന്ന ഊരാളുങ്കലിന്റെ ഐടി ഉപസ്ഥാപനമാണ് . അവർക്ക് യു.ഡി.എഫ് അക്രഡിറ്റേഷൻ കൊടുത്തിട്ടില്ല.
പാവപ്പെട്ട തൊഴിലാളികൾക്ക് മെച്ചം ഉണ്ടാകട്ടേ എന്ന്കരുതി നിർമ്മാണ മേഖലയിൽ ഊരാളുങ്കലിന് നൽകിയ ആനുകൂല്യം ദുരുപയോഗം ചെയ്യുകയാണ് ഇപ്പോൾ .പത്തോളം പൊതുമേഖല സ്ഥാപനങ്ങളുടെ കൂടെയാണ് ഊരാളുങ്കലിനെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അക്രഡിറ്റഡ് ഏജൻസി ആയി ഉൾപ്പെടുത്തിയത്.ഒരു അക്ക്രഡിറ്റഡ് ഏജൻസിക്കും അനർഹമായ ആനുകൂല്യം കിട്ടാതിരിക്കാൻ ഏജൻസികൾക്ക് ഒരേ സമയം ഹോൾഡ് ചെയ്യാൻ പറ്റുന്ന വർക്കുകളുടെ ആകെ തുക യു.ഡി.എഫ് നിശ്ചയിച്ചിരുന്നു. ഊരാളുങ്കലിന് ഇത് 250 കോടി ആയിരുന്നു.എൽ.ഡി.എഫ് വന്നതോടെ ഇത് ആദ്യം 500 കോടിയും പിന്നീട് 800 കോടിയുമാക്കി.ഇപ്പോൾ ഇതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഒരു നിയന്ത്രണവുമില്ലാതെ 5000 കോടിയോളം രൂപയുടെ വർക്ക് ആണ് ഊരാളുങ്കലിന് മാത്രം ഈ സർക്കാർ നൽകിയത്.
സി.പി എം നേതാക്കളുടേയും അനുഭാവികളുടേയും കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനമായി ഊരാളുങ്കൽ മാറി.അതാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെ മണ്ണുമാന്തി യന്ത്രവും,ടിപ്പറും ഒക്കെ വാടകയ്ക്ക് എടുത്ത് ഊരാളുങ്കലിന് നൽകുന്നതും അവർ മണിക്കൂർ വ്യവസ്ഥയിൽ അതിന് വാടക നൽകുന്നതും.ഊരാളുങ്കൽ വഴി ആർക്കൊക്കെ പണം നൽകിയിട്ടുണ്ട് എന്നും അന്വേഷിക്കണ്ട കാര്യമാണ്.
പാവപ്പെട്ട തൊഴിലാളികൾക്ക് ഗുണകരമാകട്ടെ എന്ന് കരുതി രാഷ്ട്രീയം മാറ്റി വെച്ച് യു.ഡി എഫ് എടുത്ത ഒരു തീരുമാനത്തെ സ്വന്തം അഴിമതിപ്പണം വെളുപ്പിക്കാനും ധന സമ്പാദനത്തിനും വേണ്ടി മാത്രം ഉപയോഗിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.അതുകൊണ്ടാണ് ഊരാളുങ്കൽ ഇപ്പോൾ ഇ.ഡി അന്വേഷിക്കുന്ന നിലയിൽ ആയത്.
യഥാർത്ഥത്തിൽ കേരളത്തിലെ തൊഴിലാളി സമൂഹത്തെ വഞ്ചിക്കുകയാണ്‌സി.പി.എമ്മും മുഖ്യമന്ത്രിയും ചെയ്തത്.അഴിമതിക്കുള്ള അക്രഡിറ്റേഷൻ അല്ല ഊരാളുങ്കലിന് നൽകിയത്,നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള അക്രഡിറ്റേഷനാണ്.ഊരാളുങ്കലുമായി ബന്ധപ്പെട്ടുനടന്ന സകല അഴിമതിയും യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ അന്വേഷിക്കും.
രാജസ്ഥാനിൽ ബിജെപിക്ക് വോട്ട് ചെയ്ത് കോൺഗ്രസ്, ഈ കോൺഗ്രസ് ആണോ ബിജെപിക്ക് ബദലെന്ന് എംഎ ബേബി
മലബാറിലെ ജ്യോതിഷിയെ ഉപയോഗിച്ച് ബിജെപിയെ സ്വാധീനിക്കാൻ പിണറായി ശ്രമിക്കുന്നു, ആരോപണവുമായി മുല്ലപ്പളളി
ജെപി നദ്ദയ്ക്ക് നേരെയുള്ള ആക്രമണം; 3 ഐപിഎസ് ഉദ്യോഗസ്ഥരെ സർവ്വീസിലേക്ക് തിരികെ വിളിച്ച് കേന്ദ്രം