വിഎസ്സിനെ മത്സരിപ്പിയ്ക്കാന്‍ കേന്ദ്ര നേതൃത്വം... അപ്പോള്‍ പിണറായി എന്ത് ചെയ്യും?
ദില്ലി/തിരുവനന്തപുരം: കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ആരായിരിയ്ക്കും സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചര്‍ച്ച ഇപ്പോഴോ തുടങ്ങിക്കഴിഞ്ഞു.
നവകേരള മാര്‍ച്ചിന് നടത്തുന്ന പിണറായി വിജയനോ, അതോ നിലവിലെ പ്രതിപക്ഷ നേതാവായ വിഎസ് അച്യുതാനന്ദനോ എന്നത് മാത്രമാണ് ചര്‍ച്ച. വിഎസ് അച്യുതാനന്ദന്‍ ഇത്തവണ മത്സരിയ്ക്കാനിടയില്ലെന്ന് ഇടയ്ക്ക് റിപ്പോര്‍ട്ടുകളും വന്നിരുന്നു.

എന്നാല്‍ വിഎസ് അച്യുതാനന്ദനോട് മത്സരിയ്ക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ വിഎസിനെ ഏല്‍പിച്ചേയ്ക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിഎസ് അച്യുതാനന്ദനും പിണറായി വിജയനും തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുകയാണെങ്കില്‍-അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍- ആരായിരിയ്ക്കും സര്‍ക്കാരിനെ നയിക്കുക എന്നത് വലിയ പ്രശ്‌നമാകാനിടയുണ്ട്. പിണറായിക്ക് കീഴില്‍ ഒരു മന്ത്രിയായോ എംഎല്‍എ ആയോ ഇരിയ്ക്കാന്‍ വിഎസ് തയ്യാറായിക്കൊള്ളണം എന്നില്ല. സമാനമായ സ്ഥിതി തന്നെ ആയിരിയ്ക്കും പിണറായിയുടെ കാര്യത്തിലും.
ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി വിഎസ് അച്യുതാനന്ദന്‍ സ്വമേധയാ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്‍മാറിയേക്കും എന്നും ഇടയ്ക്ക് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും തിരഞ്ഞെടുപ്പ് വിഎസിനെ മുന്നില്‍ നിര്‍ത്തി തന്നെ നേരിടുന്നതായിരിയ്ക്കും ഉചിതം എന്നാണ് കേന്ദ്ര നേതൃത്വം വിശ്വസിയ്ക്കുന്നത്.












Click it and Unblock the Notifications