കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയെച്ചൊല്ലി സിപിഎം- സിപിഐ പോര് മുറുകുന്നു

  • By Athul
Google Oneindia Malayalam News

തൃശൂര്‍: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയെച്ചൊല്ലി വീണ്ടും സിപിഎം- സിപിഐ പോര് മുറുകുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കേണ്ടത് തന്നെയാണെന്ന് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ പറഞ്ഞിരുന്നു അതിന് പിന്നാലെയാണ് സിപിഐ എതിര്‍പ്പുമായി രംഗത്തെത്തിയത്.

അതിരപ്പിള്ളി പദ്ധതി വലിയ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്ന സിപിഐയുടെ നിലപാടില്‍ മിന്ന് മാറേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍ എംഎല്‍എ പറഞ്ഞു.

athirapilly

നവകേരള മാര്‍ച്ചിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച് പിണറായി വിജയന്‍ നിലപാടെടുത്തത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുണ്ടായ എതിര്‍പ്പ് ദൗര്‍ഭാഗ്യകരമാണെന്നും പിണറായി പറഞ്ഞിരുന്നു.

പിണറായിയുടെ അഭിപ്രായത്തിന് തൊട്ടുപിന്നാലെയാണ് സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല കേന്ദ്രാനുമതിയും പദ്ധതിയില്‍ ആവശ്യമാണ്. പദ്ധതിയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് കൊണ്ടുതന്നെയാണ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ സിപിഐ ഉണ്ടായിരുന്നതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.

പിണറായി വിജയന്റെ പ്രസ്താവനയോടെ അതിരപ്പിള്ളി പദ്ധതി വീണ്ടും ചര്‍ച്ചയാവുകയും ഇടതുമുന്നണിയില്‍ അത് അഭിപ്രായ ഭിന്നത ഉടലെടുക്കാന്‍ ഇടയാക്കുകയും ചെയ്തിട്ടുണ്ട്.

English summary
CPM-CPI Open fight on Athirapally Project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X