• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

5 ലക്ഷം കേന്ദ്രങ്ങൾ, 20 ലക്ഷത്തിലധികം ആളുകൾ, കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധ സത്യാഗ്രഹവുമായി സിപിഎം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ ലക്ഷങ്ങളെ അണിനിരത്തുന്ന പ്രതിഷേധവുമായി സിപിഎം. 5 ലക്ഷത്തില്‍ അധികം കേന്ദ്രങ്ങളില്‍ 20 ലക്ഷത്തില്‍ അധികം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഇന്ന് സിപിഎമ്മിന്റെ പ്രതിഷേധ സത്യാഗ്രഹം. കൊവിഡ് കാലത്തും കേന്ദ്രസർക്കാർ തുടരുന്ന ജനദ്രോഹ നയങ്ങൾക്കെതിരെയാണ് പ്രതിഷേധമെന്ന് സിപിഎം വ്യക്തമാക്കി. ജനദ്രോഹ നയങ്ങൾ മാത്രം സ്വീകരിക്കുന്ന കേന്ദ്രസർക്കാരിനെതിരെ 16 ആവശ്യങ്ങളാണ് സത്യഗ്രഹത്തിൻ്റെ ഭാഗമായി സിപിഎം മുന്നോട്ട് വെയ്ക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന്‌ വീടുകളിലും പാർടി ഓഫീസുകളിലും വർഗ ബഹുജന സംഘടനാ ഓഫീസുകളിലും വൈകിട്ട്‌ 4 മുതൽ 4.30 വരെയാണ്‌ സത്യഗ്രഹം.

സിപിഎം മുന്നോട്ട് വെക്കുന്ന 16 ആവശ്യങ്ങൾ ഇവയാണ്.

(1) ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ്‌ മാസത്തേക്ക്‌ പ്രതിമാസം 7,500 രൂപവീതം അക്കൗണ്ടിൽ നിക്ഷേപിക്കുക.

(2) ആവശ്യക്കാർക്ക്‌ പ്രതിമാസം 10 കിലോഗ്രാം വീതം ഭക്ഷ്യധാന്യം ആറുമാസത്തേക്ക്‌ നൽകുക.

(3) ദേശീയ ഗ്രാമീണതൊഴിലുറപ്പ്‌ പദ്ധതിപ്രകാരമുള്ള 200 ദിവസത്തെ ജോലി, വർധിപ്പിച്ച‌ വേതനത്തിന്റെ അടിസ്ഥാനത്തിൽ നൽകുക. പദ്ധതി നഗരങ്ങളിലും നടപ്പാക്കുക. തൊഴിൽരഹിതർക്ക്‌ വേതനം നൽകുക.

(4) അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളിനിയമം(1979) റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, നിയമം ശക്തിപ്പെടുത്തുക.

(5) ആരോഗ്യമേഖലയിൽ കേന്ദ്രത്തിന്റെ ചെലവിടൽ ജിഡിപിയുടെ മൂന്ന്‌ ശതമാനമായി ഉയർത്തുക.

(6) അവശ്യവസ്‌തു നിയമം, കാർഷികോൽപ്പന്ന വിപണി നിയമം എന്നിവ ഭേദഗതി ചെയ്‌തുള്ള ഓർഡിനൻസുകൾ പിൻവലിക്കുക.

(7) തൊഴിൽനിയമങ്ങൾ റദ്ദാക്കാനും ഭേദഗതി ചെയ്യാനും മരവിപ്പിക്കാനും ഇറക്കിയ ഉത്തരവുകൾ പിൻവലിക്കുക.

(8) റെയിൽവേയുടെയും പെട്രോളിയം, കൽക്കരി, പ്രതിരോധനിർമാണം, ബാങ്ക്‌, ഇൻഷുറൻസ്‌, വൈദ്യുതി മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക.

(9) പിഎം കെയേഴ്‌സ്‌ ഫണ്ട്‌ കോവിഡിനെ നേരിടാൻ പൊരുതുന്ന സംസ്ഥാനങ്ങൾക്ക്‌ കൈമാറുക.

(10) കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ ആശ്രിതർക്ക്‌ ദേശീയ ദുരന്തനിവാരണ ഫണ്ടിലെ വ്യവസ്ഥകൾ പ്രകാരം ഒറ്റത്തവണ സാമ്പത്തികസഹായം നൽകുക.

(11) പട്ടികജാതി, പട്ടികവർഗ, ഒബിസി, ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള സംവരണം കൃത്യമായി നടപ്പാക്കുക, എല്ലാ ഒഴിവും നികത്തുക.

(12) ജമ്മു കശ്‌മീരിൽ കഴിഞ്ഞ ആഗസ്‌തിനുശേഷം തടവിലാക്കിയ എല്ലാ രാഷ്ട്രീയപ്രവർത്തകരെയും വിട്ടയക്കുക. സ്വതന്ത്ര സഞ്ചാരവും വാർത്താവിനിമയ സൗകര്യവും ഉറപ്പാക്കുക.

(13) മുൻ സെമസ്‌റ്ററുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവസാന വർഷ ബിരുദ, പി.ജി വിദ്യാർഥികൾക്ക്‌ ബിരുദം നൽകുക.

(14) യുഎപിഎ, എൻഎസ്‌എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുക.

(15) പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തൽ കരട് വിജ്ഞാപനം 2020 പിൻവലിക്കുക.

(16) ദളിതർ, ആദിവാസികൾ, സ്‌ത്രീകൾ എന്നിവർക്കുനേരെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക്‌ ശിക്ഷ ഉറപ്പാക്കുക.

English summary
CPM protest in Kerala against Central Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X