• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മേധാവിത്വം ഇടതിന്, വോട്ട് ബിജെപിക്ക്: സര്‍വ്വീസ് വോട്ടുകളിലെ ബിജെപി മുന്നേറ്റം പരിശോധിക്കും

തിരുവനന്തപുരം: ലോക്സഭാ തിര‍ഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്‍റെ കാരണങ്ങള്‍ ഒരോന്നായി വിശകലനം ചെയ്യുകയാണ് ഇടതുമുന്നണി. കേന്ദ്രത്തില്‍ ബിജെപി വിരുദ്ധ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന പ്രചരണത്തില്‍ വീണ് പോയതാണ് പരാജയത്തിന്‍റെ ആക്കം കൂട്ടിയതെന്നാണ് മുന്നണിയുടെ പ്രധാന വിലയിരുത്തല്‍. ചില മണ്ഡലിങ്ങളിലെങ്കിലും ശബരിമല വിഷയവും പ്രതിഫലിച്ചു. ഇതിന്‍റെ നേട്ടം ബിജെപിക്കല്ല, യുഡിഎഫിനാണ് കിട്ടിയതെന്നും മുന്നണി വിലയിരുത്തുന്നു.

ഇനി മുതൽ വായിച്ച് പഠിക്കേണ്ട, കണ്ടും കേട്ടും പഠിക്കാം, പുതിയ സംവിധാനവുമായി വിദ്യാഭ്യാസ വകുപ്പ്

പരാജയത്തിന്‍റെ കാരണങ്ങള്‍ മണ്ഡലം അടിസ്ഥാനത്തില്‍ പരിശോധിച്ചു വരികയാണ് സിപിഎം. ന്യുനപക്ഷ മേഖലകള്‍ വലിയ തോതില്‍ കൈവിട്ടതാണ് തിരുവനന്തപുരത്തെ പരാജയത്തിന്‍റെ ആക്കം കൂട്ടിയതെന്നാണ് സിപിഎം മേഖല റിപ്പോര്‍ട്ടിങില്‍ വ്യക്തമാക്കുന്നത്. സര്‍വീസ് വോട്ടുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പിന്നില്‍ പോയതും വളരെ ഗൗരവപരായി ചിന്തിക്കേണ്ടതാണെന്ന് റിപ്പോര്‍ട്ടി പറയുന്നു.

പരമ്പരാഗതമായി ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍തൂക്കം ലഭിക്കാറുണ്ടായിരുന്ന സര്‍വ്വീസ് വോട്ടുകളില്‍ ബിജെപിക്ക് മുന്‍തൂക്കം കിട്ടിയതെങ്ങനെയെന്ന ചോദ്യവും മേഖല റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

മേധാവിത്വം ഇടതിന് വോട്ട് ബിജെപിക്ക്

മേധാവിത്വം ഇടതിന് വോട്ട് ബിജെപിക്ക്

ഇടത് സംഘടനകള്‍ക്ക് മേധാവിത്വം ഉള്ള സര്‍വീസ് സംഘടനാരംഗത്ത് അത്ര വലിയ ശക്തിയല്ലാത്ത ബിജെപിക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ മുന്നേറാനായത് അത്ഭുതകരമാണെന്നാണ് തിരഞ്ഞെടുപ്പ് വിശകലനവുമായി ബന്ധപ്പെട്ട് തെക്കന്‍ മേഖള റിപ്പോര്‍ട്ടിങില്‍ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഇത് ഗൗരവപരമായി പരിശോധിക്കേണ്ട് കര്യമാണ്. അറ്റിങ്ങളിലില്‍ പാര്‍ട്ടിക്കുണ്ടായ വോട്ട് ചോര്‍ച്ച ഭയാനകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കണക്കുകള്‍ പാളി

കണക്കുകള്‍ പാളി

തിരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക ഘടകങ്ങളില്‍ നിന്ന് കിട്ടിയ കണക്കുകള്‍ പൂര്‍ണ്ണമായും പാളി. സംസ്ഥാനത്താകെ മുന്നണി പ്രതീക്ഷിച്ച കണക്കില്‍ പ്രതീക്ഷിച്ചതിനേക്കാല്‍ 17 ലക്ഷം വോട്ടുകളുടെ കുറവാണ് സംഭവിച്ചത്. ജനവികാരം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും തീര്‍ത്തും പരാജയപ്പെട്ടന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും നേതാക്കള്‍ വ്യക്തമാക്കി. കേന്ദ്രകമ്മിറ്റി തീരുമാനം പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും സംസ്ഥാന കമ്മിറ്റി തീരുമാനം സെക്ക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ശബരിമല വിഷയത്തിൽ

ശബരിമല വിഷയത്തിൽ

സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ അസംതൃപ്തിയില്ലാതിരിന്നിട്ടും 7 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടില്‍ യുഡിഎഫും ബിജെപിയും മുന്നിലെത്തിയിരുന്നു. അഞ്ചിടത്ത് യുഡിഎഫും രണ്ടിടത്ത് ബിജെപിയുമായിരുന്നു പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തിയത്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ 5 മണ്ഡലങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തും ബിജെപി യുഡിഎഫിന് വോട്ട് മറിച്ചിട്ടുണ്ട്. എൽഡിഎഫിന്റെ പരാജയം തെറ്റിദ്ധാരണകളിൽ നിന്നുണ്ടായ താൽക്കാലിക തിരിച്ചടി മാത്രമാണ്.ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നു. പക്ഷേ തീവ്രപ്രചാരണം അഴിച്ചുവിട്ട് ഒരു വിഭാഗം ആളുകളിൽ തെറ്റിദ്ധാരണയുണ്ടാക്കി.

1977 ലെ തോല്‍വിക്ക് സമാനം

1977 ലെ തോല്‍വിക്ക് സമാനം

ശബരിമല വിഷയത്തിലെ യഥാര്‍ത്ഥ പ്രശ്നം വോട്ടര്‍മാരെ ബോദ്ധ്യപ്പെടുത്തുന്നതില്‍ വലിയ വീഴ്ച്ചയും തിരഞ്ഞെടുപ്പ് ഫലത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അക്രമരാഷ്ട്രീയം ആരോപിച്ച് എതിരാളികൾ നടത്തിയ പ്രചാരണവും തിരിച്ചടിയായി. 20 മണ്ഡലങ്ങളിലും 2014 ലേനേക്കാള്‍ വോട്ട് കുറഞ്ഞു. ആലപ്പുഴയില്‍ ജയിച്ചെങ്കിലും വോട്ട്നിലയില്‍ കുറവാണുണ്ടായത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ലുണ്ടായ തോല്‍വിക്ക് സമാനമായ തിരിച്ചടിയാണ് ഇത്തവണത്തേത്. ശബരിമല വിഷയത്തില്‍ ബിജെപി വര്‍ഗീയ നീക്കമാണ് നടത്തിയതെന്നും കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്.

അടിത്തറ നഷ്ടമായിട്ടില്ല

അടിത്തറ നഷ്ടമായിട്ടില്ല

പാര്‍ട്ടിയുടെ അടിത്തറ നഷ്ടമായിട്ടില്ല. ജനങ്ങളിലുണ്ടായ തെറ്റിദ്ധാരണ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തണം. ആഗസ്റ്റില്‍ ലോക്കല്‍ കമ്മറ്റി അടിസ്ഥാനത്തില്‍ പാര്‍ട്ടി കുടുംബ യോഗങ്ങള്‍ വിളിച്ച് അകല്‍ച്ച മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നും റിപ്പോര്‍ട്ടിങില്‍ പറയുന്നു. ഇതിന് മുമ്പായി ജൂലായ് 22 മുതല്‍ 28 വരെയുള്ള ഒരാഴ്ച്ചക്കാലം സംസ്ഥാന സെക്രട്ടറിയേറ്റ്, കമ്മറ്റി അംഗങ്ങളും എംപിമാരും എംഎല്‍എമാരും തദ്ദേശ ഭരണജനപ്രതിനിധികളുമുള്‍പ്പടേയുള്ളവര്‍ വീടുകള്‍ സന്ദര്‍ശിച്ച് പാര്‍ട്ടി നിലപാടുകള്‍ വിശദീകരിക്കുകയും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും ചെയ്യും.

English summary
cpm report about bjp getting more service vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more