ആഭ്യന്തരം പിണറായിക്ക് തന്നെ; സിപിഎം മന്ത്രിമാരുടെ കാര്യത്തില്‍ ധാരണയായി
തിരുവനന്തപുരം: സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ ഏകദേശ ധാരണയായി. എട്ട് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായിരുന്നു. തിങ്കളാഴ്ച ചേരുന്നസംസ്ഥാന കമ്മറ്റി യോഗത്തിന്റെ അംഗീകാരത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.
മുഖ്യമന്ത്രിയാകുന്ന പിണറായി വിജയന്‍ തന്നെയായിരിക്കും ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യുക. ധനവകുപ്പ് തോമസ് ഐസക്കിന്റെ കൈകളില്‍ തന്നെയായിരിക്കും. പൊതുമരാമത്ത് ജി സുധാകരനും വിദ്യാഭ്യാസം സി രവീന്ദ്രനാഥും കൈകാര്യം ചെയ്യും.

കെകെ ശൈലജ(ആരോഗ്യം), ഇപി ജയരാജന്‍(വ്യവസായം), കടകംപള്ളി സുരേന്ദ്രന്‍(വൈദ്യുതി), എസി മോയ്തീന്‍(സഹകരണം), ടിപി രാമകൃഷ്ണന്‍(തൊഴില്‍, എക്‌സൈസ്), ജെ മേഴ്‌സികുട്ടി അമ്മ(ഫിഷറീസ്, തുറമുഖം), കെടി ജലീല്‍(ടൂറിസം) എന്നിങ്ങനെയാണ് മന്ത്രി സ്ഥാനങ്ങള്‍.
19 മന്ത്രിസഭ എന്ന് ഇടതുമുന്നണി നേതൃയോഗവും ഔപചാരികമായി തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിപിഎമ്മില്‍ നിന്ന് 12 പേര്‍ മന്ത്രി സഭയില്‍ ഉണ്ടാകും. സിപിഐയുടെ നിര്‍വ്വാഹക സമിതി കൗണ്‍സില്‍ യോഗവും തിങ്കളാഴ്ച ചേരുന്നുണ്ട്. ഇ ചന്ദ്രശേഖരനായിരിക്കും സിപിഐയുടെ നിയമസഭ കക്ഷി നേതാവ്.
വിഎസ് സുനില്‍ കുമാര്‍, പി തിലോത്തമന്‍, കെ രാജു എന്നിവരും മന്ത്രിമാരാകും. സി ദിവാകരന്റെയും മുല്ലക്കര രത്‌നാകരന്റെയും പേരുകളും ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. സിപിഎം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം 25 ല്‍ കൂടരുതെന്നും സിപിഎം തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications