കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സികെ ജാനുവിനെ സിപിഎം വേട്ടയാടുന്നു; രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമെന്ന് ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: സികെ ജാനുവിനെ സിപിഎം വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി. നിരവധി ആദിവാസി മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ് സികെ ജാനു. അത്തരത്തിലുള്ളൊരു നേതാവിനെ സിപിഎം നിരന്തരം വേട്ടയാടുകയാണ്. ഇത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ ആവശ്യപ്പെട്ടത്.

കലാഭവന്‍ മണിയുമായുള്ള ബന്ധം സംബന്ധിച്ച് അധിക്ഷേപ കമന്‍റ്: 'തന്തക്ക്' വിളിച്ച് നാദിര്‍ഷകലാഭവന്‍ മണിയുമായുള്ള ബന്ധം സംബന്ധിച്ച് അധിക്ഷേപ കമന്‍റ്: 'തന്തക്ക്' വിളിച്ച് നാദിര്‍ഷ

തിരഞ്ഞെടുപ്പ് കോഴ കേസുമായി ബന്ധപ്പെട്ട് സികെ ജാനുവിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതായാണ് വിവരം. സ്ഥാനാർത്ഥിയാകാൻ ജാനു ബിജെപിയിൽ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ക്രൈം ബ്രാഞ്ച് നടപടി. എന്നാല്‍ ഇത് സിപിഎമിന്‍റെ വേട്ടയാടലാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

 ck janu

സികെ ജാനുവിനെ രാഷ്ട്രീയമായി ഇല്ലാതാക്കി സർക്കാരിനെതിരെ ഉയരുന്ന ആദിവാസി മുന്നേറ്റത്തെ തകർക്കാനാണ് സിപിഎമ്മും ഇടതുപക്ഷ സർക്കാരും ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. ജാനുവിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമം. ആദിവാസികൾക്ക് ഭൂമി ലഭിക്കാനുൾപ്പെടെ ശക്തിയായി പോരാടിയ സികെ ജാനു എൽഡിഎഫിന്റെ ഭാ​ഗമാകാൻ തയ്യാറാകാത്തതിലുള്ള പക തീർക്കുകയാണ് സിപിഎം.

14 ഡി സി സിയിലേയും സാധ്യത പട്ടിക പുറത്ത്; ജയലക്ഷ്മിയും ചാമക്കാലയും ഇല്ല,ശിവകുമാര്‍ പട്ടികയില്‍14 ഡി സി സിയിലേയും സാധ്യത പട്ടിക പുറത്ത്; ജയലക്ഷ്മിയും ചാമക്കാലയും ഇല്ല,ശിവകുമാര്‍ പട്ടികയില്‍

മുൻകാല അനുഭവത്തിന്റെ വെളിച്ചത്തിൽ ഇടതുപക്ഷവുമായി അകലം പാലിച്ചതാണ് ജാനുവിനോടുള്ള പ്രതികാരത്തിന് കാരണം. സികെ ജാനു എൻഡിഎ മുന്നണിയിൽ ചേരുന്നത് തടയാനും സിപിഎം ശ്രമിച്ചു. ലോക ആദിവാസി ദിനത്തിൽ ജാനുവിനെ ആദരിക്കുന്നതിന് പകരം അവരുടെ വീട്ടിൽ അതിക്രമിച്ചു കയറുകയാണ് പൊലീസ് ചെയ്തത്. വയനാട് തിരഞ്ഞെടുപ്പ് കോഴക്കേസ് സിപിഎമ്മിന്റെ സൃഷ്ടിയാണ്. എംവി ജയരാജനും പി.ജയരാജനും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ ​ഗൂഢാലോചന നടന്നതെന്നും പി സുധീര്‍ ആരോപിച്ചു.

തീവ്രവാദികളോട് പെരുമാറുന്ന പോലെയാണ് വെളുപ്പാൻ കാലത്ത് വീട്ടിൽ അതിക്രമിച്ച് കയറി ആദിവാസി സമര നായികയോട് പൊലീസ് പെരുമാറിയത്. മകളുടെ ഓൺലൈൻ ക്ലാസിന് ഉപയോ​ഗിക്കുന്ന മൊബൈൽഫോൺ പോലും പൊലീസ് പിടിച്ചെടുത്തു. നിയമവ്യവസ്ഥയെ കാറ്റിൽ പറത്തുകയാണ് പിണറായിയുടെ പൊലീസ്. സിപിഎം അനുകൂലികളായ പൊലീസ് ഉദ്യോ​ഗസ്ഥരാണ് ജാനുവിന്റെ വീട്ടിലെത്തിയത്. സിപിഎം സികെ ജാനുവിനെ ഭയപ്പെടുന്നത് കൊണ്ടാണ് ഈ അതിക്രമങ്ങളെല്ലാം നടത്തുന്നത്.

ഗൗണില്‍ കിടിലന്‍ ലുക്കില്‍ എസ്തര്‍ അനില്‍: 44 കിലോയുള്ള താരം ധരിച്ചത് 58 കിലോയുള്ള ഗൗണ്‍

സികെ ജാനു മുന്നോട്ട് വെക്കുന്ന ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ലാത്തതാണ് അവരെ വേട്ടയാടാൻ കാരണം. ജാനുവിന്റെ സമരത്തിന് മുമ്പിൽ മുട്ട്മടക്കി 22,000 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും മാറി മാറി ഭരിച്ച ഇരുമുന്നണികളും ഇതെല്ലാം വിസ്മരിച്ചു. 100 ആദിവാസി കുടുംബങ്ങൾക്ക് പോലും ഭൂമി നൽകാൻ ഭരണകൂടങ്ങൾക്ക് സാധിച്ചില്ല. ഇപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തിൽ നിന്നും ആദിവാസി വിദ്യാർത്ഥികൾ പുറത്താണ്. സികെ ജാനുവിനെതിരായ പ്രതികാര നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ചെറുത്ത് നിൽപ്പിന് ബിജെപി തയ്യാറാകുമെന്നും സുധീർ പറഞ്ഞു.

തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ്റെ പരാതിയിൽ ദേശീയ പട്ടികജാതി കമ്മീഷൻ നഗരസഭ അധികൃതർക്കും സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടർക്കും നോട്ടീസയച്ചു. പട്ടികജാതി ഫണ്ട് തട്ടിപ്പിൽ കേസെടുത്ത കമ്മീഷൻ നഗരസഭാ സെക്രട്ടറിയോട് വിശദീകരണവും തേടിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം

Recommended Video

cmsvideo
Satire Video-Dhoti and shirt announced as a reward for Olympics medal-winning player PR Sreejesh

English summary
CPM seeks to eliminate CK Janu politically: BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X