കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊയിലാണ്ടിയിലെ പ്രശ്‌നം സിപിഎം പരിഹരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: കൊയിലാണ്ടി മുന്‍ ഏരിയ സെക്രട്ടറി എന്‍വി ബാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. എന്‍വി ബാലകൃഷ്ണന്റെ ഭാര്യയും കൊയിലാണ്ടി നഗരസഭ അധ്യക്ഷയുമായ കെ ശാന്ത രാജി പിന്‍വലിച്ചു.

നിലവിലെ ഏരിയ സെക്രട്ടറി കെകെ മുഹമ്മദിനെതിരെ വിമത പക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനമായതോടെയാണ് പ്രശ്‌ന പരിഹാരത്തിന് വഴി തെളിഞ്ഞത്. ഇതിനായി പ്രത്യേകം കമ്മീഷനെ നിയോഗിക്കാന്‍ സിപിഎം തീരുമാനിച്ചു. ഈ തീരുമാനം വിമത പക്ഷം അംഗീകരിക്കുകയായിരുന്നു.

CPM Flag

പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ലേഖനം എഴുതി എന്നാരോപിച്ചാണ് എന്‍വി ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഇത് കൊയിലാണ്ടി മേഖലയില്‍ വന്‍ പ്രതിഷേധത്തിനാണ് വഴിവച്ചത്. നഗരസഭ ചെയര്‍പേഴ്‌സണെ കൂടാതെ ചില കൗണ്‍സിലര്‍മാരും സമീപത്തെ ചില പഞ്ചായത്തുകളിലെ വാര്‍ഡ് അംഗങ്ങളും പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കി. ഡിവൈഎഫ് ഐയിലും എന്‍വി ബാലകൃഷ്ണന്റെ സസ്‌പെന്‍ഷന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

ഇതിനിടെ വടകരയിലെ ആര്‍എംപി നേതാക്കള്‍ എന്‍വി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയും സിപിഎം നേതൃത്വത്തിന് തലവേദനയായി. ഒഞ്ചിയത്തിന് പുറമേ, കൊയിലാണ്ടിയിലും പാര്‍ട്ടി പിളര്‍ന്നേക്കും എന്ന സാഹചര്യം ഉണ്ടായി. ഇതേ തുടര്‍ന്നാണ് സംസ്ഥാന നേതാക്കള്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിനിറങ്ങിയത്.

എന്തായലും കെകെ മുഹമ്മദിനെ കൈവിടാനും പാര്‍ട്ടി തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മുഹമ്മദിനെതിരെ എന്തെങ്കിലും നടപടിയുണ്ടാകൂ.

English summary
CPM solved Koyilandy issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X