കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കേണ്ട ആവശ്യമില്ല'; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍നിന്നും 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ഇന്ത്യയിൽ ഒമൈക്രോൺ തീവ്രമായേക്കില്ല; ഫെബ്രുവരിയോടെ കേസുകൾ ഉയർന്നേക്കുമെന്നും വിദഗ്ദർഇന്ത്യയിൽ ഒമൈക്രോൺ തീവ്രമായേക്കില്ല; ഫെബ്രുവരിയോടെ കേസുകൾ ഉയർന്നേക്കുമെന്നും വിദഗ്ദർ

ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇപ്പോള്‍ വിവാഹ പ്രായം 18ല്‍ നിന്നും 21 ആക്കേണ്ട കാര്യമില്ല. വിഷയത്തില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ എതിരഭിപ്രായവുമായി നിരവധി സംഘടനകളും മറ്റും രംഗത്തെത്തിയിരുന്നു.

1

എഐഡിഡബ്ല്യൂ കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നിറവേറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ട ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീശാക്തീകരണതിന്റെ പേരില്‍ നടത്തുന്ന ഈ നീക്കം തീര്‍ത്തും ഫലപ്രദമല്ലെന്നാണ് എഐഡിഡബ്ല്യു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ തടയുന്നതിന് കാരണമാകുമെന്നും അതിനാല്‍ തന്നെ ഈ നീക്കം യഥാര്‍ത്ഥത്തില്‍ വിപരീതഫലമുണ്ടാക്കും എന്നാണ് എതിര്‍ക്കാനുള്ള കാരണത്തിന് സംഘടന നല്‍കിയ വിശദീകരണം.

യാത്രകൾ ഒഴിവാക്കണം; യാത്രകൾ ഒഴിവാക്കണം; "ഒമൈക്രോണിനെതിരെ വാക്സിനുകൾ ഫലപ്രദമല്ലെന്നതിന് തെളിവില്ല": ആരോഗ്യ മന്ത്രാലയം

2

ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നത് തന്നെ സമൂഹത്തില്‍ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണെന്നും അതിനാല്‍ ഈ നിയമം പെണ്‍കുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗമായി പ്രവര്‍ത്തിക്കുമെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസ്താവനയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള ഈ നീക്കം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നുമാണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്.

3

കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ലിനെതിരെ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ സദുദ്ദേശമല്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി കുറ്റപ്പെടുത്തി. വ്യക്തിനിയമങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും അനാവശ്യ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുകയാണെന്നും ഏക സിവില്‍ കോഡിലേക്ക് പോകാനുള്ള അജണ്ട കൂടി ഇതിന് പിന്നലുണ്ടെന്നും ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

സൗദി രാജാവ് സല്‍മാന്‍ എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്സൗദി രാജാവ് സല്‍മാന്‍ എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്

4

സ്ത്രീകളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്തുന്നതിന് അനുമതി നല്‍കിയ കേന്ദ്ര മന്ത്രിസഭയുടെ നടപടി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലീഗ് എംപിമാര്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് ഇന്നലെ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ലീഗ് ലോക്‌സഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, മറ്റ് എംപിമാരായ ഡോ എം പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക്‌സഭയിലും പി വി അബ്ദുല്‍ വഹാബ് എംപി രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു.

5

വിവാഹപ്രായം ഉയര്‍ത്തുന്നതും അത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നും മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും എംപിമാര്‍ നല്‍കിയ അടിയന്തര പ്രമോയത്തില്‍ ആവശ്യപ്പെടുന്നു.

കോൺഗ്രസിൽ സമവായം.. പുനഃസംഘടനയ്ക്ക് പ്രത്യേക മാനദണ്ഡം..പരിശോധിക്കാൻ 5 അംഗ സമിതികോൺഗ്രസിൽ സമവായം.. പുനഃസംഘടനയ്ക്ക് പ്രത്യേക മാനദണ്ഡം..പരിശോധിക്കാൻ 5 അംഗ സമിതി

6

എംഎസ്എഫ് ഹരിത മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിം തഹ്ലിയയും കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനമെന്നാണ് ഫാത്തിമ തഹ്ലിയ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് വന്നത്. സ്ത്രീകളാണ് അവര്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടതെന്നും ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും ഭരണകൂടമോ സമൂഹമോ അല്ലെന്നും ഫാത്തിമ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Recommended Video

cmsvideo
ആണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് മഹിളാ സംഘടന | Oneindia Malayalam
7

അത് കൊണ്ട് തന്നെ 18നും 20നും ഇടയിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുകയെന്നും ഫാത്തിമ പറയുന്നു. 18 മുതല്‍ 20 വയസ്സിലുള്ള പുരുഷന്മാരുടെ വിവാഹം നിരോധിച്ചതും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കി കുറയ്ക്കുകയാണ് വേണ്ടതെന്നും ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

"തീ വില": കേരളത്തിൽ പച്ചക്കറി വില ഒന്നരയിരട്ടി ഉയർന്നു; പുതിയ റിപ്പോർട്ട് ഇപ്രകാരം

English summary
cpm state secretery kodiyeri balakrishnan criticize central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X