കെ ആർ നാരായണനോട് ഇടതുപക്ഷം കാണിച്ചത് കോവിന്ദിനോട് ആവർത്തിക്കരുതെന്ന് രാജഗോപാൽ !!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥിയായ രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാൻ ഇടതുപക്ഷം തയാറാകണമെന്ന് ഒ.രാജഗോപാൽ എംഎൽഎ. ബിഹാർ ഗവർണറായ രാംനാഥ് കോവിന്ദിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാജഗോപാലിന്‍റെ പ്രതികരണം. ജന്മഭൂമിയാണ് രാജഗോപാലിന്‍റെ പ്രസ്താവനയെ അടിസ്ഥാനമാക്കി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ലിങ്ക്

‌കെ.ആർ.നാരായണനെ പിന്തുണയ്ക്കാതെ എതിർ സ്ഥാനാർഥിയെ നിർത്തിയതുപോലുള്ള പ്രവർത്തി സിപിഎം കാണിക്കരുതെന്നും ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവായ രാംനാഥ് കോവിന്ദിന് പിന്തുണ നൽകണമെന്നും രാജഗോപാൽ ആവശ്യപ്പെട്ടു.

rajagopal

രാംനാഥ് കോവിന്ദയെ പിന്തുണക്കില്ലെന്ന് മമത ബാനര്‍ജിയും സീതാറാം യെച്ചൂരിയും അറിയിച്ചിട്ടുണ്ട്. ആര്‍എസ്എസിന്‍റെ അജണ്ടയാണ് രാംനാഥ് കോവിന്ദയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് സിപഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.പ്രതിപക്ഷ പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി.

.

English summary
cpm suport bjp president candidate say o rajagoal.
Please Wait while comments are loading...