Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമത ബിജെപിക്ക് കൂട്ട് സിപിഎം

കണ്ണൂര്‍: ശസ്ത്രുവിന്റെ ശത്രു മിത്രം എന്ന് പറയുമ്പോലെയാണ് ഇപ്പോള്‍ പലപ്പോഴുംരാഷ്ട്രീയത്തിലെ കളികള്‍. ഒരിക്കല്‍ ബദ്ധ ശത്രുക്കള്‍ ആയിരുന്നവര്‍ പെട്ടെന്ന് ഇണക്കക്കാരാകും. ശത്രുപക്ഷത്ത് ഒരിത്തിരി പടലപ്പിണക്കം ഉണ്ടായാല്‍ മാത്രം മതി.

ഇത്തരം രാഷ്ട്രീയ കൂട്ടുചേരലലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണണാണ് കണ്ണൂരില്‍ സംഭവിക്കുന്നത്. ബിജെപിയുമായി തെറ്റിപ്പോന്ന ഒരു കൂട്ടരുമായി സിപിഎം സഖ്യമുണ്ടാക്കിയിരിക്കുന്നു. ബിജെപിയുടേയും ആര്‍എസ്എസിന്റേയും ഔദ്യോഗിക വിഭാഗത്തിനെതിരെ പ്രവര്‍ത്തിച്ചതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ബിജെപി മുന്‍ ജില്ലാപ്രസിഡന്റ് ഒകെ വാസുവിനും സംഘത്തിനും ആണ് ഇപ്പോള്‍ സിപിഎം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

CPM Flag

2002 ന് ശേഷം സിപിഎമ്മിന്റെ ഏറ്റവും അധികം വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന രാഷ്ട്രീയ നേതാവായിരിക്കും നരേന്ദ്ര മോഡി. ഈ നരേന്ദ്ര മോഡിയുടെ പേരില്‍ 'നമോവിചാര്‍മഞ്ച്' എന്ന ബദല്‍ സംഘടന ഉണ്ടാക്കിയതിന് ബിജെപിയില്‍ നിന്ന് പുറത്താക്കിയ കൂട്ടരെയാണ് ഇപ്പോള്‍ സിപിഎം പിന്താങ്ങുന്നത്.

തങ്ങളുടെ പിന്തുണ സിപിഎം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി പി ജയരാജന്‍ പത്ര സമ്മേളനം വിളിച്ച് പരസ്യമായിത്തന്നെയാണ് ബിജെപി വിമതരുമായി സഹകരിക്കുമെന്ന കാര്യം പ്രഖ്യാപിച്ചത്. ബിജെപിയിലെ ആര്‍എസ്എസ് ഫാസിസത്തിനെതിരെ രംഗത്ത് വന്നവര്‍ എന്നാണ് ഒകെ വാസുവിനേയും കൂട്ടരേയും ജയരാജന്‍ വിശേഷിപ്പിച്ചത്.

നിലവില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിയുള്ള സമരത്തിലായിരിക്കും സഹകരണം. പിന്നീടുള്ള കാര്യങ്ങളില്‍ വിമതരുടെ നിലപാടുകള്‍ക്കനുസരിച്ച് തീരുമാനമെടുക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സഹകരണത്തിന്റെ കാര്യവും പിന്നീട് ആലോചിച്ച് തീരുമാനിക്കും എന്ന് പി ജയരാജന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+