Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്; തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്. പുതിയ കമ്മിറ്റി ഓഫീസ് കെട്ടിട്ടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് നിർവഹിച്ചു. എ കെ ജി സെന്റർ ഗ്യാസ് ഹൗസ് ജംഗ്ഷനിൽ പാർട്ടിയുടെ ഉടമസ്ഥതയിൽ ഉളള സ്ഥലത്താണ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് പണി കഴിപ്പിക്കുന്നത്.

ശിലാസ്ഥാപന ചടങ്ങിൽ പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി, സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. പുതിയ ഓഫീസ് ഒന്നരവർഷത്തിന് ഉളളിൽ ഉദ്ഘാടനം ചെയ്യാനാണ് സിപിഎം ലക്ഷ്യമ വെയ്ക്കുന്നത് എന്നാണ് വിവരം.

cpm

അതേസമയം, തിരുവനന്തപുരം കേരള സർവകലാശാലയ്ക്ക് അടുത്തുള്ള എ കെ ജി സെൻറർ ‐ ഗ്യാസ്‌ ഹൗസ്‌ ജംഗ്‌ഷനിൽ പാർട്ടി വാങ്ങിയ 32 സെൻ്റ് സ്ഥലമാണ്. ഈ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. എകെജി സെന്റിന്റെ എതിർവശത്തായിട്ടാണ് പുതിയ കെട്ടിട്ടം.

അതേസമയം, പുതുതായി നിർമ്മിക്കുന്ന സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ രൂപരേഖ പാർട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കിട്ടു. വിശാലമായ കോൺഫറൻസ് ഹാൾ, സംസ്ഥാന സെക്രട്ടറിയുടെ ഓഫീസ്, പ്രസ് കോൺഫറൻസ് ഹാൾ, സന്ദ​‍ർശകമുറി തുടങ്ങി വിപുലമായ ഓഫീസ് സൗകര്യം ഒരുക്കിയാണ് പുതിയ ആസ്ഥാന മന്ദിരം പണിയുന്നത്.

സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയിൽ ആണ് എ കെ ജി സെന്റർ സ്ഥിതി ചെയ്യുന്നത്. എ.കെ.ജി സ്മാരക കമ്മിറ്റിയ്ക്ക് 1977-ലെ എകെ ആൻ്റണി സ‍ർക്കാരാണ് ഭൂമി പകുത്ത് നൽകിയത്. പാർട്ടി ആസ്ഥാനം പുതിയ കെട്ടിട്ടത്തിലേക്ക് മാറ്റി എകെജി സെന്ററിനെ പഠന-​ഗവേഷണ കേന്ദ്രമാക്കി മാറ്റാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. വിശാലമായ ലൈബ്രറിയും താമസ സൗകര്യവും ഇതിൽ ഉൾപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+