കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാതൃഭൂമി അറിയാൻ... ഞാൻ എൻഎസ് ഓമനക്കുട്ടൻ; സത്യത്തിന് ഒരു മുഖമല്ലേയുള്ളൂ', കുറിപ്പ് വൈറൽ

Google Oneindia Malayalam News

ആലപ്പുഴ: ഓമനക്കുട്ടൻ എന്ന പേര് മലയാളികൾ അത്ര പെട്ടെന്ന് മറക്കാനിടയില്ല. പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ സിപിഎം പ്രവർത്തകൻ എന്ന പേരിൽ മാധ്യമങ്ങളും സോഷ്യൽ മീഡിയയും കൂട്ടമായി വേട്ടയാടിയ ഓമനക്കുട്ടനും മകൾ സുകൃതിയുമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ താരങ്ങൾ.

തികയാതെ വന്ന 70 രൂപ ഓട്ടോക്കാശിന്റെ പേരിലാണ് ഓമനക്കുട്ടൻ അന്ന് കള്ളനാക്കപ്പെട്ടത്. പിന്നീട് സത്യാവസ്ഥ പുറത്ത് വരികയും ചെയ്തു. ഇന്ന് ഓമനക്കുട്ടനെ ആഘോഷിക്കുമ്പോൾ മാതൃഭൂമി എഴുതിയ വാർത്തയ്ക്ക് എതിരെ ഓമനക്കുട്ടൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

മാതൃഭൂമി അറിയാൻ...

മാതൃഭൂമി അറിയാൻ...

ഓമനക്കുട്ടൻ മാതൃഭൂമിക്ക് എഴുതിയ തുറന്ന കത്ത് വായിക്കാം: '' മാതൃഭൂമി അറിയാൻ... ഞാൻ എൻ.എസ്.ഓമനക്കുട്ടൻ. സി.പി.ഐ.എം പ്രവർത്തകനാണ്. എൻ്റെ മകൾ സുകൃതിക്ക് സർക്കാർ മെറിറ്റിൽ എം.ബി.ബി.എസ് പ്രവേശനം ലഭിച്ച കാര്യം മാധ്യമങ്ങൾ പുറത്തു കൊണ്ടു വന്നു. ഏഴാം ക്ലാസ് വരെ മാത്രം പഠിക്കുവാൻ കഴിഞ്ഞ എനിക്ക് എൻ്റെ മകൾക്ക് ലഭിച്ച ഈ അവസരം അഭിമാനത്തിന് വക നൽകുന്നതാണ്.

നിങ്ങൾ മാധ്യമങ്ങളാണ്

നിങ്ങൾ മാധ്യമങ്ങളാണ്

എന്നെക്കുറിച്ചും എൻ്റെ പാർട്ടിയെക്കുറിച്ചും എഴുതിയ കൂട്ടത്തിൽ മാതൃഭൂമി നടത്തിയ ഒരു പ്രയോഗം വസ്തുതാ വിരുദ്ധമാണ്. "2019 ലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന് ആരോപിതനാകുകയും പിന്നീട് സർക്കാർ തന്നെ മാപ്പു പറയുകയും ചെയ്ത..'' ബഹുമാന്യ മാധ്യമ സുഹൃത്തെ ദുരിതാശ്വാസ ക്യാമ്പിൽ സി.പി.ഐ.എം പ്രവർത്തകൻ അനധികൃത പണപ്പിരിവ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചത് നിങ്ങൾ മാധ്യമങ്ങളാണ്.

നിങ്ങൾക്കത് ഒരു ചൂട് വാർത്ത

നിങ്ങൾക്കത് ഒരു ചൂട് വാർത്ത

നിങ്ങൾക്കത് ഒരു ചൂട് വാർത്തയായിരുന്നു. എന്നെയല്ല നിങ്ങൾ ഉന്നം വച്ചത് എൻ്റെ പാർട്ടിയെയും എൽഡിഎഫ് ഗവൺമെൻ്റിനെയുമായിരുന്നു. നിങ്ങൾ നൽകിയ വാർത്ത പുറത്ത് വന്നപ്പോൾ സർക്കാർ പ്രതിനിധികളും പാർട്ടി നേതൃത്വവും തെറ്റായ കാര്യങ്ങൾ കർശനമായി നേരിടും എന്ന നിലപാടും സ്വീകരിച്ചു. ഞാനും അതിനോട് യോജിക്കുകയാണുണ്ടായത്.

സത്യത്തിന് ഒരു മുഖമല്ലേയുള്ളൂ..

സത്യത്തിന് ഒരു മുഖമല്ലേയുള്ളൂ..

ഒരു സാധാരണ പ്രവർത്തകനായ ഞാൻ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നു. പിന്നീട് യഥാർത്ഥ വസ്തുത പുറത്തു വന്നപ്പോൾ നിങ്ങൾ മാധ്യമങ്ങൾക്കു തന്നെ തിരുത്തേണ്ടി വന്നു. സത്യത്തിന് ഒരു മുഖമല്ലേയുള്ളൂ..'' എന്നാണ് ഓമനക്കുട്ടൻ എഴുതിയിരിക്കുന്നത്. ഓമനക്കുട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഫോണിൽ വിളിച്ച് ഐസക്

ഫോണിൽ വിളിച്ച് ഐസക്

ധനമന്ത്രി തോമസ് ഐസക് അടക്കമുളള പ്രമുഖർ ഓമനക്കുട്ടനേയും മകളേയും അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' സഖാവ് ഓമനക്കുട്ടന്റെ മകൾ സുകൃതിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ആലപ്പുഴ എത്തിയാലുടൻ നേരിൽ കാണും. പരാധീനതകളിൽ പതറാതെ, സർക്കാർ മെഡിക്കൽ കോളജിൽ മെരിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ ആ മിടുമിടുക്കിയെ എന്തു പറഞ്ഞാണ് അഭിനന്ദിക്കുക? എന്തു സമ്മാനം കൊടുത്താലാണ് ആ പ്രയത്നത്തിനുള്ള അംഗീകാരമാവുക?

മാധ്യമപ്രവർത്തനത്തിന്റെ രണ്ടു മുഖങ്ങൾ

മാധ്യമപ്രവർത്തനത്തിന്റെ രണ്ടു മുഖങ്ങൾ

സുകൃതി ഇന്ന് സഖാക്കളുടെയും നാടിന്റെയും മകളാണ്. ആ ചെറിയ വീട്ടിലേയ്ക്ക് ഒരുപാടുപേരുടെ അനുമോദനങ്ങൾ ഒഴുകി നിറയുന്നു. ഫേസ് ബുക്ക് സ്ട്രീമിലാകെ സഖാക്കളുടെ അഭിനന്ദനങ്ങൾ. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൊടുമുടിയിലാണ് ഓമനക്കുട്ടന്റെ കുടുംബവും സഖാക്കളും. മാധ്യമപ്രവർത്തനത്തിന്റെ രണ്ടു മുഖങ്ങൾ കാണുകയാണ് സ.ഓമനക്കുട്ടനും കുടുംബവും. ഒരെഴുപതു രൂപാ കുംഭകോണം മെനഞ്ഞ് ഈ സഖാവിന്റെ ചോര വീഴ്ത്താൻ തുനിഞ്ഞിറങ്ങിയ അതേ മാധ്യമങ്ങളാണ് ഇന്ന് സുകൃതിയുടെ നേട്ടം കൊണ്ടാടുന്നത്.

"അന്ന് കല്ലെറിഞ്ഞവർ അറിയുക"

തമാശയെന്തെന്നു വെച്ചാൽ, അന്ന് ഓമനക്കുട്ടനെ വേട്ടയാടാനിറങ്ങിയവർക്ക് ചെറിയ തോതിൽ അംനേഷ്യ ബാധിച്ചോ എന്നൊരു സംശയം. മറ്റാരോ ചെയ്ത കൃത്യമാണെന്ന മട്ടിലാണ് വാർത്ത. "അന്ന് കല്ലെറിഞ്ഞവർ അറിയുക" എന്ന ടിപ്പണിയിൽ ഒരു തലക്കെട്ടും കണ്ടു. ആ തലക്കെട്ടെഴുതിയ സബ് എഡിറ്ററോടു പറയട്ടെ, "അനിയാ, നിങ്ങളുടെ ഡെസ്കിൽ നിന്നാണല്ലോ ആ കല്ലുകൾ പറന്നത്".
ഇല്ലാത്ത കഥയുടെ പേരിൽ പൊടുന്നനെ വിവാദനായകനാകുമ്പോൾ ആരുമൊന്നു ഭയക്കും.

 ഏറ്റവും അഭിമാനകരമായ ഒരു മുഹൂർത്തം

ഏറ്റവും അഭിമാനകരമായ ഒരു മുഹൂർത്തം

പക്ഷേ, അന്നും സഖാവ് ഓമനക്കുട്ടൻ ഭയന്നില്ല. സർക്കാർ കേസു പിൻവലിച്ചപ്പോഴും റവന്യൂ സെക്രട്ടറിയും ജില്ലാ കളക്ടറുമടക്കമുള്ളവർ ക്ഷമ പറഞ്ഞപ്പോഴും നിസംഗഭാവത്തിലായിരുന്നു ആ സഖാവ്. ഇന്നവർ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ഒരു മുഹൂർത്തം സൃഷ്ടിക്കുന്ന ആഹ്ലാദത്തിന്റെ പാരമ്യത്തിലാണ്. നിറഞ്ഞ മനസോടെ ആ സന്തോഷത്തിൽ പങ്കുചേരുന്നു. സുകൃതി മോൾക്ക് അഭിവാദ്യങ്ങൾ, അനുമോദനങ്ങൾ'' .

Recommended Video

cmsvideo
Kerala CM Pinarayi Vijayan to decide on reopening schools after December 17 | Oneindia Malayalam

English summary
CPM worker NS Omanakkuttan writes open letter to Mathrubhumi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X