ബല്‍റാമിനെ സിപിഎം മാപ്പു പറയാതെ വിടില്ല; ഫേസ്ബുക്ക് പ്രതിഷേധം തെരുവിലേക്ക്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എകെജിയെ ബാലപീഡകനെന്ന് അധിക്ഷേപിച്ച വിടി ബല്‍റാമിനെതിരെ ഫേസ്ബുക്കില്‍ ആരംഭിച്ച പ്രതിഷേധം തെരുവുകളിലെത്തിയതോടെ കേരളം വീണ്ടും സംഘര്‍ഷത്തിലേക്ക്. ബല്‍റാമിനെ ഒരു പരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് ഡിവൈഎഫ്‌ഐ നിലപാട്.

ഹെലികോപ്റ്റര്‍ വിവാദം; മുഖ്യമന്ത്രിക്ക് പാരവെച്ചത് സിപിഐയോ?

ബല്‍റാമിന് നേരെ ചീമുട്ടയേറ് നടന്നതോടെ ഇതിന് തിരിച്ചടി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും മുന്നറിയിപ്പ് നല്‍കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വഴിയില്‍ തടയുമെന്ന് സംഘടന വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ ഇരു വിഭാഗങ്ങളും ഫേസ്ബുക്കില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ തെരുവിലേക്ക് നീളുകയാണ്.

balram

ബല്‍റാമിന്റെ പരിപാടിയില്‍ കനത്ത പോലീസ് സംരക്ഷണം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് തൃത്താലയില്‍ നടക്കേണ്ടിയിരുന്ന പല പരിപാടികളും എംഎല്‍എ റദ്ദാക്കി. ഒരു കാരണവശാലും മാപ്പു പറയില്ലെന്ന് ആവര്‍ത്തിക്കുന്ന എംഎല്‍എ സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയുന്നുമില്ല.

cmsvideo
'വിടി ബൽറാം മുണ്ട് അഴിച്ചുകാണിച്ചാലും അത്ഭുതപ്പെടില്ല' | Oneindia Malayalam
ബല്‍റാമിനെതിരെ അക്രമം നടന്നതോടെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ബല്‍റാമിന്റെ പരാമര്‍ശം തിരുത്തണമെന്ന് നേരത്തെ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബല്‍റാം തയ്യാറായിട്ടില്ല. അതേസമയം, അക്രമം ആരംഭിച്ചതോടെ ബല്‍റാമിനെ പിന്തുണയ്‌ക്കേണ്ട നിലപാടിലേക്ക് നേതാക്കള്‍ മാറി. വരും ദിവസങ്ങളിലും ഇതുസംബന്ധിച്ച വാദപ്രതിവാദങ്ങളും കോലാഹങ്ങളും തുടര്‍ന്നേക്കുമെന്നുതന്നെയാണ് റിപ്പോര്‍ട്ട്.
English summary
CPI(M) workers hurl rotten eggs at Congress MLA V T Balram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്