കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജി ചെറിയാന്റെ കാര്യത്തില്‍ തീരുമാനമെടുത്ത് സിപിഎം സെക്രട്ടറിയേറ്റ്: തല്‍ക്കാലം രാജിയില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്ന ആരോപണം നേരിടുന്ന സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവെക്കില്ല. ഇന്ന് രാവിലെ പാർട്ടി ആസ്ഥാനമായ എ കെ ജി സെന്ററില്‍ ചേർന്ന സി പി എം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടത്തത്. കേസ് കോടതിയിൽ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം. ബാക്കി കാര്യങ്ങള്‍ പിന്നീട് വരുന്നത് പരിശോധിച്ച് വേണമെങ്കില്‍ തീരുമാനിക്കാമെന്ന് വ്യക്തമാക്കിയാണ് യോഗം പിരിച്ചത്.

സന്തോഷമാണ്, പക്ഷെ അക്കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ വലിയ ആശങ്കയുണ്ട്; ദിലീപ് കേസില്‍ പ്രകാശ് ബാരെസന്തോഷമാണ്, പക്ഷെ അക്കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ വലിയ ആശങ്കയുണ്ട്; ദിലീപ് കേസില്‍ പ്രകാശ് ബാരെ

സി പി എം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്ന മന്ത്രിയോട് രാജിയുണ്ടാകുമോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോള്‍ എന്തിന് രാജിവെക്കണമെന്നായിരുന്നു സജി ചെറിയാന്റെ മറു ചോദ്യം. എല്ലാ കാര്യങ്ങളും ഇന്നലെ തന്നെ വിശദമാക്കിയതല്ലേയെന്നും സജി ചെറിയാന്‍ ചോദിച്ചു. സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് മന്ത്രി വി.എൻ.വാസവന് ഒപ്പമാണ് സജി ചെറിയാൻ എത്തിയത്. യോഗം തുടങ്ങുമ്പോൾ സെക്രട്ടേറിയറ്റിലെ ഓഫീസിലായിരുന്നു അദ്ദേഹം.

saji

മല്ലപ്പള്ളിയില്‍ സംഭവിച്ചത് നാക്ക് പിഴയെന്ന നിലപാടാണ് യോഗത്തില്‍ സജി ചെറിയാന്‍ സ്വീകരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നും സജി ചെറിയാൻ സി പി എം സെക്രട്ടറിയേറ്റിന് മുമ്പാകെ വ്യക്തമാക്കിയെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Recommended Video

cmsvideo
സജി ചെറിയാൻ ഭരണഘടനക്ക് എതിരെ നടത്തിയ പ്രസ്താവന ഭരണഘടനാ ലംഘനമാണോ |*Kerala

ഇതൊക്കെയെന്ത്; കാടും മലയും കീഴടക്കി എസ്തർ, പ്രിയതാരത്തിന്റെ ഹിമാലയന്‍ ചിത്രങ്ങള്‍

കഴിഞ്ഞ ദിവസം നിയമസഭയിലും സജി ചെറിയാന്‍ വിവാദ പ്രസംഗത്തില്‍ വിശദീകരണം നടത്തിയിരുന്നു. ഭരണകൂടത്തെ ആണ് വിമർശിച്ചത് . ഭരണഘടനയെ അല്ല. തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്‍റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതിൽ ഖേദവും ദുഃഖവും രേഖപ്പെടുത്തുവെന്നുമായിരുന്നു സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞത്.

അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാനുള്ള ഒരുക്കത്തിലും യു ഡി എഫും ബി ജെ പിയും. ഭരണഘടന രാജ്യത്തെ കൊള്ളയടിക്കുന്നതിന് വേണ്ടിയുള്ള ഒരു ഡോക്യുമെന്റാണെന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രി പറഞ്ഞിരിക്കുന്നതെന്നാണ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടത്. മഹാരഥന്‍മാരായെ ആളുകള്‍ മൂന്ന് കൊല്ലക്കാലം നടത്തിയ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തിയെടുത്ത ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്തതാണെന്ന സജി ചെറിയാന്റെ പ്രസ്താവന ആര്‍.എസ്.എസ് അഭിപ്രായത്തിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഗോള്‍വാള്‍ക്കര്‍ 'ബെഞ്ച് ഓഫ് തോട്ട്‌സ്' എന്ന പുസ്തകത്തിലും ഇതേ വാദം ഉന്നയിച്ചിട്ടുണ്ട്. 'ബെഞ്ച് ഓഫ് തോട്ട്‌സ്' എന്ന ഈ പുസ്തകം കണ്ണൂര്‍ സര്‍വകലാശാലയില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചവരാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. ആര്‍.എസ്.എസ് ആശയങ്ങളാണ് സജി ചെറിയാന്‍ ഉയര്‍ത്തുന്നത്. ഗോള്‍വാള്‍ക്കറുടെ പുസ്തകം മാത്രം വായിച്ച് ആര്‍.എസ്.എസ് ആശയങ്ങള്‍ മാത്രം പഠിച്ച സജി ചെറിയാന്‍ രാജി വച്ച് പുറത്ത് പോകുന്നതാണ് നല്ലത്. രാജിവച്ച് ആര്‍.എസ്.എസില്‍ ചേര്‍ന്നാൽ കേന്ദ്ര മന്ത്രി സ്ഥാനം കിട്ടും. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് പോലും അനുവദിച്ചില്ല. ഏകാധിപത്യ നിലപാടുകൾക്ക് മുന്നിൽ പ്രതിപക്ഷം കീഴടങ്ങില്ല. മന്ത്രി സജി ചെറിയാൻ രാജിവയ്ക്കും വരെ പ്രതിപക്ഷം പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Criticism of Constitution: CPM State Secretariat says Saji Cherian should not resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X