കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണദൂതുമായി പെരിങ്ങത്തൂര്‍പാലം കടക്കുന്ന ഇന്നോവകാറുകള്‍; സിപിഎം കൊലയാളി പാര്‍ട്ടിയോ?

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നാദാപുരത്തെ എങ്ങോട്ടാണ് എത്തിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 25 ഓളം പേരാണ് സിപിഎം മുസ്ലീ ലീഗ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ചെറിയ ചായപ്പീടിയകളും പലചരക്ക് കടയുമൊക്കെയുള്ള തനി നാട്ടിന്‍ പുറമായ നാദാപുരത്ത് ഇത്രയേറെ കൊലപാതകങ്ങള്‍ സംഭവിക്കുന്നതെങ്ങനെയാണ്.

നാദാപുരത്ത് നടന്ന കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പെരിങ്ങത്തൂര്‍ പാലം കടന്ന് വരുന്ന ഇന്നോവ കാറുകള്‍ക്ക് വലിയ ബന്ധമുണ്ട്. നാദാപുരത്തേക്ക് മരണദൂതുമായി പെരുങ്ങത്തൂര്‍ പാലം കടന്ന് വരുന്ന ഇന്നോവ കാറുകള്‍... കുറ്റിയാടി സ്വദേശി ഷംസീര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണിത്. സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങളെയാണ് ഷംസീര്‍ ലക്ഷ്യം വയ്ക്കുന്നത്.

cpm kerala

നാദാപുരത്തെ വലിയൊരു സമൂഹവും ഇത് ശരിവയ്ക്കുന്നു. നാദാപുരത്തെ സംഘര്‍ഷഭരിതമാക്കാന്‍ ശ്രമിക്കുന്നത് കണ്ണൂരിലെ സിപിഎം ലോബിയാണെന്നാണ് ആരോപണം. മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രമായ നാദപുരത്തെ കൊലപാതക ഭീഷണി മുഴക്കി പാര്‍ട്ടിഗ്രാമമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് ആരോപണം.

കണ്ണൂരില്‍ നിന്ന് പെരുങ്ങത്തൂര്‍ പാലം കയറി വന്ന ഒരു ഇന്നോവ കാറാണ് ടിപി ചന്ദ്രശേഖരന്റെ ജീവനെടുത്തത്. പെരുങ്ങത്തൂരില്‍ നിന്ന് ഒഞ്ചിയത്തേക്ക് 14 കിലോമീറ്റര്‍ മാത്രമാണുള്ളത്. നാദപുരത്തേക്ക് ഒന്‍പത് കിലോമീറ്റര്‍ ദൂരം. ടിപിയെയും മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെയും കൊലപ്പെടുത്തിയത് ഇന്നോവകാറില്‍ എത്തിയവരാണ്. സിപിഎം മുസ്ലീം ലീഗ് സംഘര്‍ഷം പെരുകിയപ്പോള്‍ ശക്തി സംഭരിക്കാന്‍ ലീഗ്- എസ്ഡിപിഐ സഖ്യം നാദാപുരത്ത് രൂപപ്പെട്ടിരുന്നു. ഇതോടെ സിപിഎം നാട്ടിലാകെ അക്രമം അഴിച്ച് വിടുകയാണെന്നാണ് ആക്ഷേപം.

Read More: ഷിബിന്‍ വധക്കേസില്‍ വെറുതെ വിട്ട ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

കോടിയേരി ബാലകൃഷ്‌ന്റെ പാടത്തെ ജോലിക്ക് വരമ്പത്ത് കൂലി എന്ന പ്രസ്താവന ഏറ്റെടുത്ത് നടപ്പാക്കുകയായിരുന്നു സിപിഎം ഗുണ്ടകളെന്നാണ് മുസ്ലീം ലീഗ് പറയുന്നത്. നാദാപുരത്തേ മാര്‍ക്കിസ്റ്റുകാര്‍ കൊലപാതകം നടത്താന്‍ മാത്രം ധൈര്യമുള്ളവരല്ല. കൊല്ലാന്‍ വരുന്നത് പെരിങ്ങത്തൂര്‍ പാലം കടന്ന് വരുന്നവരാണെന്ന് കണ്ണൂരിലെ സിപിഎം ലോബിയെ ലക്ഷ്യം വച്ച് അവര്‍ ആവര്‍ത്തിക്കുന്നു.

ഷിബിന്റെ കൊലപാതകത്തിന് ശേഷം ഏറെകാലം നാദാപുരത്ത് വലിയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. മുസ്ലിം ലീഗും സിപിഎമ്മും തമ്മിലുള്ള സംഘര്‍ഷം കാരണം പുറത്തിറങ്ങാന്‍ പോലും ആളുകള്‍ പേടിച്ചിരുന്നു. ഒരുപാട് നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നാദാപുരം ശാന്തമായത്. എന്നാല്‍ അസ്ലമിന്റെ കൊലപാതകത്തോടെ വീണ്ടും നാദാപുരം കലാപഭൂമിയായി മാറുകയാണ്.

Read More: ഷിബിനെ കൊന്നത് സിപിഎമ്മെങ്കില്‍ അസ്ലമിനെ കൊന്നതാര്? മുസ്ലീം ലീഗ് പറയണം....

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
what is the secret behind the cars passed through peringathoor bridge? how they are related to murder in Nadapuram ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X